For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ പഴം കഴിക്കുന്നത് മൈഗ്രേയ്ന്‍ വരുത്തും

എന്തൊക്കെ അനാരോഗ്യമാണ് പഴം ഉണ്ടാക്കുന്നത് എന്ന് നോക്കാം

|

മലയാളികള്‍ക്ക് ദിവസവും ഒരു പഴമെങ്കിലും കഴിച്ചില്ലെങ്കില്‍ ഒരു സുഖമുണ്ടാവില്ല. അതുപോലെ തന്നെയാണ് കൂടുതല്‍ പഴം കഴിച്ചാല്‍ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍. പാര്‍ശ്വഫലങ്ങളെല്ലാം തന്നെ പല ഭക്ഷണങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധവാന്‍മാരാവില്ല.

<strong>ചപ്പാത്തി കഴിക്കാന്‍ പറ്റിയ സമയം രാത്രി</strong>ചപ്പാത്തി കഴിക്കാന്‍ പറ്റിയ സമയം രാത്രി

പഴം നമുക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണെങ്കിലും പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പഴത്തിന്റെ കാര്യത്തില്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. എന്തൊക്കെ ദോഷവശങ്ങളാണ് പഴം കഴിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

അമിതവണ്ണത്തിന് കാരണമാകും

അമിതവണ്ണത്തിന് കാരണമാകും

പഴത്തിന്റെ നിത്യേനയുള്ള ഉപയോഗം അമിതവണ്ണത്തിന് കാരണമാകും. ഒരു പഴത്തില്‍ 105 കലോറിയാണ് അടങ്ങിയിട്ടുള്ളത്. പഴങ്ങളിലെല്ലാം തന്നെ കലോറിയുടെ അളവ് വളരെയധികം കൂടുതലുമാണ്. പ്രത്യേകിച്ച് വാഴപ്പഴത്തില്‍. അതുകൊണ്ടു തന്നെ വാഴപ്പഴത്തിന്റെ ഉപയോഗം കുറച്ച് മറ്റു പഴങ്ങളും സ്നാക്സും കഴിയ്ക്കുന്നതാണ് നല്ലത്.

 ശരീരവേദന

ശരീരവേദന

ശരീരവേദനയാണ് പഴത്തിന്റെ മറ്റൊരു ദോഷവശം. പഴത്തില്‍ ധാരാളം ബി 6 വിറ്റാമിന്‍ ഉണ്ട്. ഇതിന്റെ അമിത ഉപയോഗം പലപ്പോഴും ശരീരവേദനയ്ക്കും നാഡീവ്യവസ്ഥകളുടെ തകരാറിലേക്കും നയിക്കും.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന് പലപ്പോഴും പഴം ഒരു കാരണമാണ്. സ്ഥിരമായി പഴം കഴിയ്ക്കുന്നത് പ്രമേഹത്തെ മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും കൂടി പഴം കഴിയ്ക്കുന്നതിലൂടെ നമ്മള്‍ വലിച്ചു കൂട്ടുന്നു.

വയറു വേദന

വയറു വേദന

വയറു വേദന വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിനു കഴിയും. ഇതിനു കാരണം ഭക്ഷണത്തിന്റെ ദഹിക്കാനുള്ള പ്രശനമാണ്. ദഹനപ്രശ്നം വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിന്റെ ഉപയോഗം കാരണമാകും.

അകാലവാര്‍ദ്ധക്യം

അകാലവാര്‍ദ്ധക്യം

പഴം സ്ഥിരമായി കഴിയ്ക്കുന്നവരില്‍ അകാലവാര്‍ദ്ധക്യം തലപൊക്കുന്നു. പലപ്പോഴും പഴത്തിന്റെ ഉപയോഗം ഇത്തരത്തില്‍ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു.

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും പഴം കഴിയ്ക്കുന്നവരില്‍ കൂടുതലാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം കിഡ്നിയുടെ പ്രവര്‍ത്തനം പ്രശ്നത്തിലാക്കുന്നു.

അതിസാരത്തിന്

അതിസാരത്തിന്

പലപ്പോഴും അതിസാരത്തിന് പഴം ഒരു കാരണമാകും. പലരും ദഹനം ശരിയാവാനും മറ്റും പഴം കഴിയ്ക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഇത് പലപ്പോഴും വയര്‍സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ജലദോഷവും തൊണ്ടവേദനയും

ജലദോഷവും തൊണ്ടവേദനയും

ജലദോഷവും തൊണ്ടവേദനയും പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. എന്നാല്‍ പഴത്തിന്റെ ഉപയോഗം ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. മാത്രമല്ല ഇത് ശ്വസന സംബന്ധമായ പ്രശ്നങ്ങളഅ#ക്കും കാരണമാകും.

അലര്‍ജി

അലര്‍ജി

അലര്‍ജിയുണ്ടാക്കുന്നതിനും നമ്മുടെ പഴം മോശക്കാരനല്ല. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ പതുക്കെ പതുക്കെ ഇല്ലാതാക്കുന്നു. മാത്രമല്ല അലര്‍ജി ഉള്ളവര്‍ പഴം കഴിയ്ക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ ആണ് മറ്റൊരു തലവേദനയുണ്ടാക്കുന്ന ആരോഗ്യപ്രശ്നം. ദിവസേനയുള്ള ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കാനേ കാരണമാകൂ. പഴത്തൊലിയിലുള്ള ടൈറാമിന്‍ മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്.

English summary

Serious Side Effects Of Bananas

Despite their numerous health benefits, there are also certain side effects associated with eating bananas that you should know about.
Story first published: Monday, July 31, 2017, 16:39 [IST]
X
Desktop Bottom Promotion