For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളിപ്പാല്‍ ബിപി കുറക്കും ദിവസങ്ങള്‍കൊണ്ട്

രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

|

ബിപി എന്ന് പറയുന്നത് ഇന്നത്തെ കാലത്തെ എല്ലാവരേയും വലക്കുന്ന ഒന്നാണ്. കൃത്യമായ ജീവിത ശൈലിയും ഭക്ഷണ രീതിയും പിന്തുടര്‍ന്നാല്‍ അമിത രക്തസമ്മര്‍ദ്ദം എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. സാധാരണയായി ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍ ഇത് നിസ്സാരമെന്ന് കരുതി തള്ളിക്കളയാനാവില്ല. കാരണം മരണത്തിലേക്ക് വരെ ഇത് നമ്മളെ നയിക്കുന്നു. ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള മരുന്നുകളും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിനു മുന്‍പ് അല്‍പം ആലോചിക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം സാധാരണ നില വിട്ട് ഉയരുന്നതാണ് അമിത രക്തസമ്മര്‍ദ്ദം. ജീവിത രീതികളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നതോടെയാണ് രക്തസമ്മര്‍ദ്ദം നിലവിട്ട് ഉയരുന്നത്. മരുന്നുകള്‍ കഴിക്കുന്നതിലൂടെ തന്നെ ജീവിത രീതിയിലും ഭക്ഷണ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ രക്തസമ്മര്‍ദ്ദത്തെ നിലക്ക് നിര്‍ത്താം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഏറ്റവും സാധ്യതയുള്ള ഒന്നാണ് രക്തസമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദം പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്നതിന് കാരണമാകുന്നു.

<strong>മൂത്രത്തില്‍ കല്ലിനെ തുടക്കത്തില്‍ തിരിച്ചറിയാം</strong>മൂത്രത്തില്‍ കല്ലിനെ തുടക്കത്തില്‍ തിരിച്ചറിയാം

എന്നാല്‍ ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള ഒറ്റമൂലികളും ഉണ്ട്. വീട്ടുവൈദ്യത്തിലൂടെ പല വിധത്തില്‍ നമുക്ക് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാം. ഇനി പറയുന്ന പാനീയം രക്തസമ്മര്‍ദ്ദത്തിനെ കുറക്കുന്നു. അമിത രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് ബിപിക്ക് പ്രാധാന്യം നല്‍കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളിപ്പാല്‍

വെളുത്തുള്ളിപ്പാല്‍

വെളുത്തുള്ളിപ്പാല്‍ കൊണ്ട് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാം. ഒരു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചതും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് ദിവസവും രണ്ടോ മൂന്നോ നേരം അടുപ്പിച്ച് ഒരാഴ്ച കുടിക്കുന്നത് ബിപിയെ നിയന്ത്രണത്തിലാക്കും. ഇതില്‍ ചേര്‍ക്കുന്ന തേന്‍രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നത്.

ചെമ്പരത്തിച്ചായ

ചെമ്പരത്തിച്ചായ

ചെമ്പരത്തിച്ചായയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ശീലങ്ങളില്‍ ചെമ്പരത്തിച്ചായ ഒരു ശീലമായി ഉള്‍പ്പെടുത്തുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ വളരെയധികം കുറവ് വരുത്താന്‍ സഹായിക്കുന്നു. ദിവസവും രണ്ട് കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാം. ഇതിലുള്ള വിറ്റാമിനുകളും പ്രോട്ടീനും രക്തം ഉണ്ടാവുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്.

 വെള്ളം

വെള്ളം

ദിവസവും എട്ടോ പത്തോ ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വെള്ളം രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം നല്‍കാനും വെള്ളം കുടി സഹായിക്കുന്നു.

 പാല്‍

പാല്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ കുറവ് വരുത്താന്‍ സഹായിക്കുന്ന ഒന്നാണ് പാല്‍. ഇതിലുള്ള കാല്‍സ്യം ഡെഫിഷ്യന്‍സിയാണ് രക്തസമ്മര്‍ദ്ദത്തിന് കുറവ് വരുത്തുന്നത്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും പാല്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനായി പറയുന്നത്.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ കൊണ്ട് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്റെ കലവറയാണ് മാതള നാരങ്ങ. ഇത് രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകളുടെ കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നതിന് സഹായിക്കുന്നു.

 ക്രാന്‍ബെറി

ക്രാന്‍ബെറി

ക്രാന്‍ബെറി ജ്യൂസ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പല വിധത്തിലാണ് ആരോഗ്യത്തിന് ഇത് സഹായിക്കുന്നത്. ഇത് രക്തകോശങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ഡാമേജ് വന്നിട്ടുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാനും ക്രാന്‍ബെറി ജ്യൂസ് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ക്രാന്‍ബെറി ജ്യൂസ് സഹായിക്കുന്നു.

 റെഡ് വൈന്‍

റെഡ് വൈന്‍

റെഡ് വൈന്‍ ആണ് രക്തസമ്മര്‍ദ്ദം കുറക്കുന്ന മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് റെഡ് വൈന്‍.

മഞ്ഞള്‍ച്ചായ

മഞ്ഞള്‍ച്ചായ

മഞ്ഞള്‍ച്ചായയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ച്ചായ സഹായിക്കുന്നു.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് കൊണ്ട് നമുക്ക് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ കാരറ്റ് ജ്യൂസ് ദിവസവും ഒരു ഗ്ലാസ്സ് വീതം കുടിക്കാവുന്നതാണ്. ഇത് രക്തസമ്മര്‍ദ്ദത്തെ കൃത്യമായ അളവിലേക്ക് താഴ്ത്തുന്നു.

English summary

Refreshing Drinks that Lower Your Blood Pressure

Reduce your risk of stroke and improve your health with these refreshing drinks that lower blood pressure.
X
Desktop Bottom Promotion