For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ തണുത്ത വെള്ളത്തിലെ കുളിയ്ക്ക് പിന്നില്‍

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തണുത്ത വെള്ളത്തിലെ കുളി നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം

|

പലരും തണുപ്പ് സഹിക്കാന്‍ പറ്റാതെ ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കും. എന്നാല്‍ കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന സുഖം പിന്നീട് കുളി കഴിഞ്ഞാല്‍ ഉണ്ടാവണം എന്നില്ല. മാത്രമല്ല തണുത്ത വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ അതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ഒന്നു വേറെ തന്നെയാണ്.

നിരവധി ആരോഗ്യ ഗുണങ്ങളാണ് തണുത്ത വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നത്. ചൂടുവെള്ളത്തിലെ കുളി അനാരോഗ്യമുണ്ടാക്കുമ്പോള്‍ തണുത്ത വെള്ളത്തിലെ കുളി നമുക്ക് ആരോഗ്യവും ആയുസ്സും നല്‍കുന്നു. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് തണുത്ത വെള്ളത്തിലെ കുളി നല്‍കുന്നത് എന്ന് നോക്കാം.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തണുത്ത വെള്ളത്തിലെ കുളിയാണ് നല്ലത്. തണുത്ത വെള്ളത്തില്‍ അല്‍പം ഉപ്പു കൂടി ഇട്ട് നോക്കൂ. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തിലെ ഓക്‌സിജന്റെ അളവും വര്‍ദ്ധിപ്പിക്കുന്നു.

 മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണാനും പച്ച വെള്ളത്തിലെ കുളി സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരാള്‍ക്ക് എപ്പോഴും തല നനച്ചുള്ള പച്ചവെള്ളത്തിലെ കുളി ആശ്വാസം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 നല്ല ഉറക്കം ലഭിയ്ക്കുന്നു

നല്ല ഉറക്കം ലഭിയ്ക്കുന്നു

നല്ല ഉറക്കത്തിനും ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. ശരീരം മുഴുവന്‍ തണുക്കുന്നത് ആന്തരാവയവങ്ങളെ വരെ ആരോഗ്യപ്രദമാക്കുന്നു. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

മസില്‍ വേദനയ്ക്ക് പരിഹാരം

മസില്‍ വേദനയ്ക്ക് പരിഹാരം

അല്‍പസമയം തണുത്ത വെള്ളത്തില്‍ കിടക്കുമ്പോള്‍ അത് മസില്‍ വേദനയ്ക്ക് പരിഹാരം നല്‍കുന്നു. സന്ധിവാതമുള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു.

 വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

ചൂടുവെള്ളത്തിലെ കുളി ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

 മുടിയ്ക്കും ചര്‍മ്മത്തിനും പുതുമ

മുടിയ്ക്കും ചര്‍മ്മത്തിനും പുതുമ

തണുത്ത വെള്ളത്തിലെ കുളി മുടിയ്ക്കും ചര്‍മ്മത്തിനും പുതുമ നല്‍കുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങളും ക്യൂട്ടിക്കിള്‍സും എല്ലാം വൃത്തിയാക്കാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് തണുത്ത വെള്ളത്തിലെ കുളി. ഇത് നമ്മുടെ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചുരുങ്ങിയത് നല്ല തണുത്ത വെള്ളത്തില്‍ നീന്തിക്കുളിച്ച് നോക്കൂ. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയുന്നു.

English summary

Reasons Why Taking Cool Showers Is Good For Your Health

Taking cold showers instead of hot showers provides surprising health benefits from burning fat to depression relief for our skin and body.
Story first published: Friday, May 19, 2017, 11:45 [IST]
X
Desktop Bottom Promotion