For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ മൈഗ്രേന്‍ വരുന്നതിന്‍റെ കാരണങ്ങള്‍ !

സ്ത്രീകളില്‍ മൈഗ്രേന്‍ വരുന്നതിന്‍റെ കാരണങ്ങള്‍

By Lekhaka
|

സ്ത്രീകളാണ് മാനസിക പിരിമുറുക്കവും അലര്‍ജ്ജിയുമായി ബന്ധപ്പെട്ടുള്ള മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് പോലെയുള്ള അസുഖങ്ങള്‍ക്ക് വശപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. ഇതിന്‍റെ പ്രധാന കാരണം ശരീരത്തിലെ രോഗപ്രതിരോധ വ്യൂഹത്തിന്‍റെ ഭാഗമായ 'മാസ്റ്റ് കോശങ്ങള്‍' എന്നറിയപ്പെടുന്ന ഒരു തരം വെള്ള രക്ത കോശങ്ങളില്‍ കാണപ്പെടുന്ന ചില പ്രത്യേക മാറ്റങ്ങളാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Reasons Why Migraines Are More Common Among Women

രോഗപ്രതിരോധ കോശങ്ങളിലെ ഒരു പ്രധാന വിഭാഗമാണ് മാസ്റ്റ് കോശങ്ങള്‍ സ്ത്രീകളില്‍ മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട അലര്‍ജ്ജികള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍, മൈഗ്രേന്‍, കുടല്‍ വീക്കം മൂലമുള്ള വയറുവേദന എന്നിവ പിടിപ്പെടുവാന്‍ പ്രധാന കാരണം ഈ കോശങ്ങളാണ്.

പുരുഷന്മാരുടെ മാസ്റ്റ് കോശങ്ങളെ അപേക്ഷിച്ച് എണ്ണായിരത്തില്‍ പരം വിവിധ തരത്തിലുള്ള ജീനുകളാണ് സ്ത്രീകളുടെ മാസ്റ്റ് കോശങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത് എന്ന് അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേര്‍‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും പ്രമുഖ ഗവേഷകനുമായ ആഡം മൊയിസര്‍ പറയുന്നു.

Reasons Why Migraines Are More Common Among Women

സ്ത്രീയുടെയും പുരുഷന്‍റെയും മാസ്റ്റ് കോശങ്ങളിലെ ക്രോമോസോമുകളില്‍ ഒരേ ഗണത്തിലുള്ള ജീനുകളാണുള്ളത്. എക്സ് വൈ സെക്സ് ക്രോമോസോമുകളുടെ വ്യത്യാസം ഉള്ളതിനാല്‍ സ്ത്രീയിലും പുരുഷനിലും അത്യന്തം വിഭിന്നമായിട്ടാണ് ഈ ജീനുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മൊയിസര്‍ കൂട്ടിച്ചേര്‍ക്കുന്നു. എല്ലാത്തരം ജീവനുകളുടെയും പ്രധാന അടിസ്ഥാനമായ ആര്‍.എന്‍.എ ജിനോമില്‍പ്പെട്ട ജീനുകളെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്തപ്പോള്‍ വെളിവായത് തലച്ചോറിലെ തീവ്രവികാരമുണര്‍ത്തുന്ന പദാര്‍ഥങ്ങളുടെ ഉത്പാദനവും സംഭരണവുമായി ബന്ധപ്പെട്ടുള്ള പ്രക്രിയ കൂടിയിരിക്കുന്നു എന്നാണ് ബയോളജി ഓഫ് സെക്സ് ഡിഫ്രന്‍സസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം വ്യക്തമാക്കുന്നത്.

Reasons Why Migraines Are More Common Among Women

ഇത്തരം പദാര്‍ഥങ്ങള്‍ക്ക് ശരീരത്തില്‍ വിരുദ്ധമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും അത് അസുഖത്തിന് കാരണമാകുകയും ചെയ്യുന്നു. എന്ത് കൊണ്ടാണ് സ്ത്രീയോ പുരുഷനോ ചില അസുഖങ്ങളോട് എളുപ്പത്തിലോ അല്ലാതെയോ വശംവദരാകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു എന്നാണ് മൊയിസര്‍ പറയുന്നത്. പല തരത്തിലുള്ള ജീനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്നുള്ള ഈ പുതിയ തിരിച്ചറിവ് ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം പ്രതിരോധ കോശങ്ങളെ ലക്ഷ്യം വച്ചുള്ള ലിംഗഭേദമനുസരിച്ചുള്ള ചികിത്സാരീതികള്‍ ആവിഷ്കരിക്കുവാനും അത് വഴി അസുഖങ്ങള്‍ ഇല്ലാതാക്കുവാനും സാധിക്കുന്നതാണെന്ന് മൊയിസര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary

Reasons Why Migraines Are More Common Among Women

Females are more vulnerable to certain stress-related and allergic diseases such as migraines because of distinct differences found in mast cells, a type of white blood cell that is part of the immune system, says a study
X
Desktop Bottom Promotion