For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധം എന്നെന്നേക്കുമായി മാറ്റാം, ഇങ്ങനെ

|

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറിന് അസ്വസ്ഥത നല്‍കുക മാത്രമല്ല, പലതരം അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് മലബന്ധം. രാവിലെ ശോധന ശരിയായില്ലെങ്കില്‍ അന്നേ ദിവസം മുഴുവനും പോകുന്നവരുമുണ്ട്.

മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ടാകാം. ഇതില്‍ നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ പെടാം. നാരുകളുള്ള ഭക്ഷണത്തിന്റെ പോരായ്മ പലപ്പോഴും മലബന്ധത്തിനുള്ള പ്രധാന കാരണമാണ്. ഇതു കൂടാതെ അനാരോ്യകരമായ, വറുത്തതും പൊരിച്ചതും പോലുള്ള ഭക്ഷണങ്ങള്‍ മലബന്ധത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നതും മലബന്ധത്തിന് കാരണമാകും.

ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതും മലബന്ധത്തിനുളള ഒരു പ്രധാന കാരണം തന്നെയാണ്. വെള്ളമില്ലാത്തത് കുടലിന്റെ പ്രവര്‍ത്തനങ്ങളെ ആകെ തകിടം മറിയ്ക്കുന്നു. മലം വല്ലാതെ വരണ്ടതാകും. ഇത് ശോധനയ്ക്കു തടസം നില്‍ക്കുന്ന ഒന്നാണ്.

വ്യായാമക്കുറവും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളും മലബന്ധത്തിനു തടസം നില്‍ക്കുന്ന പ്രധാന ഘടകങ്ങള്‍ തന്നൊണ് ഇതെല്ലാം വയറിന് അസ്വസ്ഥതയുണ്ടാക്കും. കുടലിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റി മറിയ്ക്കും. അസുഖങ്ങള്‍ക്കു വഴിയൊരുക്കും.

ചിലതരം അസുഖങ്ങളും മരുന്നുകളുമെല്ലാം ശോധന കുറയ്ക്കുന്ന ഘടകങ്ങളാണ്. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. കുടലിന്റെ പ്രവര്‍ത്തനങ്ങളെ തകിടം മറിയ്ക്കും.

മലബന്ധം വേണ്ടരീതിയില്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പൈല്‍സ് പോലുള്ള പല അസുഖങ്ങള്‍ക്കും കാരണമാകും. ഇത് കുടലിന്റേയും വയറിന്റേയും ആരോഗ്യത്തിന് ദോഷകരവുമാണ്.

മലബന്ധത്തിനുള്ള പരിഹാരമായി പലതരം വീട്ടുവൈദ്യങ്ങളുണ്ട്. ഇൗ പ്രശ്‌നത്തിനു പരിഹാരമായി കൃത്രിമ മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ലെന്നര്‍ത്ഥം. ഇവ ഉപയോഗിയ്ക്കുന്നതു ദോഷകരവുമല്ല. അടുക്കളയില്‍ തന്നെ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ചാണ് ഇവ മിക്കവാറും തയ്യാറാക്കുന്നത്.

മലബന്ധത്തിനുള്ള പരിഹാരമായി പറയാവുന്ന ചില വീട്ടുവൈദ്യങ്ങളിതാ.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയാണ് ഇതിനുള്ള ഒരു പ്രതിവിധി. ഇതുപയോഗിച്ചു പലതരത്തിലും മലബന്ധത്തിനുള്ള പരിഹാരമുണ്ടാക്കാം. ഒരു ചെറിയ ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തിളക്കുക. ഇത് ദിവസവും രണ്ടുമൂന്നു തവണ കഴിയ്ക്കാം മലബന്ധം പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.

റോക്ക് സാള്‍ട്ട്

റോക്ക് സാള്‍ട്ട്

ചെറുചൂടുള്ള നാരങ്ങാവെള്ളത്തില്‍ റോക്ക് സാള്‍ട്ട് അല്ലെങ്കില്‍ സാധാരണ ഉപ്പു ചേര്‍ത്തിളക്കി ഭക്ഷണത്തിനു മുന്‍പു കുടിയ്ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

ചെറുനാരങ്ങാവെളളത്തില്‍ തേന്‍

ചെറുനാരങ്ങാവെളളത്തില്‍ തേന്‍

ചെറുചൂടുള്ള ചെറുനാരങ്ങാവെളളത്തില്‍ തേന്‍ ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ്.

കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരും തേനും

കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരും തേനും

കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും നല്ല ശോധനയ്ക്കു സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഇത് ലാക്‌സേറ്റീവ് ഗുണം നല്‍കുന്ന ഒന്നാണ്.

ഫിഗ്

ഫിഗ്

ഫിഗ് അഥവാ അത്തിപ്പഴം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്നതു തന്നെ കാരണം. ഫിഗ് പല വിധത്തിനും മലബന്ധത്തിനുള്ള പരിഹാരമായി ഉപയോഗിയ്ക്കാം. ഇതിനു പുറമേ ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ ഉണക്കിയതോ പച്ചയോ ആയ ഫിഗ് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

2 ബദാം, 2 ഫിഗ്

2 ബദാം, 2 ഫിഗ്

2 ബദാം, 2 ഫിഗ് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ ബദാം തൊലി കളഞ്ഞും ഫിഗും ചേര്‍ത്തരച്ച് അല്‍പം തേന്‍ കലര്‍ത്തി കഴിയ്ക്കുക. ഇത് നല്ല ശോധനയ്ക്ക് ഏറെ പ്രധാനമാണ്. ഇത് അല്‍പദിവസം അടുപ്പിച്ചു കഴിയ്ക്കാം.

ഫിഗ്

ഫിഗ്

കിടക്കാന്‍ പോകുന്നതിനു മുന്‍പു 3-4 ഫിഗ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുകയും ഫിഗ് കഴിയ്ക്കുകയും ചെയ്യുക. ഇത് മലബന്ധം മാറാന്‍ ഏറെ നല്ലതാണ്.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍ പ്രമേഹത്തിന് മാത്രമല്ല, മലബന്ധത്തിനുള്ള നല്ല പരിഹാരം കൂടിയാണ്. ഫഌക്‌സ് സീഡുകള്‍ 1-2 ടീ്‌സ്പൂണ്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ചതച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം മലബന്ധത്തിനുള്ള നല്ല പരിഹാരമാണ്.

ഫഌക്‌സ് സീഡ്

ഫഌക്‌സ് സീഡ്

ഫഌക്‌സ് സീഡ് കുതിര്‍ത്തു ആ വെള്ളത്തിലിട്ടു തിളപ്പിച്ച്. ഇതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. സീഡുകള്‍ കഴിയ്ക്കുകയും ചെയ്യാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

ഫഌക് സീഡുകള്‍

ഫഌക് സീഡുകള്‍

ഫഌക് സീഡുകള്‍ വായിലിട്ടു ചവച്ചരച്ച് പിന്നാലെ ചൂടുവെള്ളവും കുടിയ്ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

Read more about: constipation health
English summary

Proven Home Remedies For Constipation

Proven Home Remedies For Constipation, read more to know about
X
Desktop Bottom Promotion