For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചസാരയ്‌ക്ക്‌ പകരം പ്രകൃതിദത്ത മധുരങ്ങള്‍

പഴങ്ങള്‍ വളരെ ആരോഗ്യദായകാണ്‌, മധുരം നല്‍കുകയും ചെയ്യും .

By Lekhaka
|

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പഞ്ചസാരയില്‍ നിന്നും 100 - 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തെരുത്‌ എന്നാണ്‌ അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്റെ ഹൃദയാരോഗ്യത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്‌ . ഭക്ഷണം തയ്യാറാക്കുമ്പോള്‍ കൂടുതല്‍ മധുരത്തിനായി അധികം ചേര്‍ക്കുന്ന പഞ്ചസാരയാണിത്‌.

തല മുതല്‍ പാദം വരെയുള്ള ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും പഞ്ചസാര ബാധിക്കാറുണ്ട്‌. പ്രമേഹം, ദന്തക്ഷയം, പൊണ്ണത്തടി, ഹൃദ്രോഗം, പലതരത്തിലുള്ള അര്‍ബുദങ്ങള്‍ , ധാരണശേഷി കുറവ്‌ തുടങ്ങിയവയിലേക്ക്‌ ഇത്‌ നയിക്കും.

അധിക മധുരത്തിനായി സാധാരണ ഉപയോഗിക്കുന്ന സംസ്‌കരിച്ച പഞ്ചസാര ഒഴിവാക്കണം. ഇതിന്‌ പകരമായി സ്വാദ്‌ നല്‍കുന്ന പ്രകൃതി ദത്ത മധുരങ്ങള്‍ തിരഞ്ഞെടുക്കാം.

പ്രകൃതി ദത്ത മധുരം പഞ്ചസാരയ്‌ക്ക്‌ പകരം നില്‍ക്കുന്നവയാണ്‌. കൃത്രിമ മധുരങ്ങള്‍, സംസ്‌കരിച്ച പഞ്ചസാര എന്നിവയേക്കാള്‍ ആരോഗ്യദായകമാണ്‌ ഇവ. പഴങ്ങള്‍ വളരെ ആരോഗ്യദായകാണ്‌, മധുരം നല്‍കുകയും ചെയ്യും . എന്നാല്‍ പഞ്ചസാര ആവശ്യമായ പല പാനീയങ്ങളിലും പഴങ്ങള്‍ ചേര്‍ക്കാന്‍ കഴിയില്ല. പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന നിരവധി പ്രകൃതിദത്ത മധുരങ്ങള്‍ ഉണ്ട്‌.ഇവ പല തരത്തില്‍ ഉപയോഗിക്കാം.

അസംസ്‌കൃത തേന്‍

അസംസ്‌കൃത തേന്‍

മികച്ച പ്രകൃതിദത്ത മധുരങ്ങളില്‍ ഒന്നാണ്‌ സംസ്‌കരിക്കാത്ത തേന്‍. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന്‌ ഒരുപോലെ നല്ലതാണിത്‌. പൂന്തേനില്‍ നിന്നാണ്‌ ഇത്‌ നിര്‍മ്മിക്കുന്നത്‌ . തേനീച്ചകള്‍ വഴി ആണ്‌ തേന്‍ ശേഖരിക്കുന്നത്‌. ഇതില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പൂമ്പൊടി, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കും. തേനിന്റെ 70 ശതമാനം പ്രകൃതിദത്ത ഘടകങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ഫ്രക്ടോസും ഗ്ലൂക്കോസും ആണ്‌.

 ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പനയില്‍ നിന്നും ലഭിക്കുന്ന മധുരമുള്ള ഈന്തപ്പഴങ്ങള്‍ പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാന്‍ മികച്ചതാണ്‌. വളരെ ആരോഗ്യദായകമാണ്‌ ഇവ. വിളഞ്ഞ ഈന്തപ്പഴങ്ങളില്‍ 80 ശതമാനത്തോളം പഞ്ചസാര അടങ്ങിയിരിക്കും. ഗ്ലൂക്കോസ്‌, ഫ്രക്ടോസ്‌, സുക്രോസ്‌ എന്നിവ അടങ്ങിയിരിക്കുന്നതിന്‌ അനുസരിച്ചായിരിക്കും ഈന്തപ്പഴങ്ങളുടെ ഗുണം.

 ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴങ്ങള്‍ക്ക്‌ ഒപ്പം തന്നെ ഉണങ്ങിയ ഈന്തപ്പഴത്തില്‍ നിന്നും നിര്‍മ്മിക്കുന്ന പഞ്ചസാരയും ഉപയോഗിക്കാം. ഈന്തപ്പഴത്തിന്റെ പോഷകഗുണങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം ശര്‍ക്കരയ്‌ക്ക്‌ തുല്യമായ മധുരവും നല്‍കുമിത്‌.

മരശര്‍ക്കര

മരശര്‍ക്കര

മേപ്പിള്‍ മരത്തിന്റെ മധുരമുള്ള നീരില്‍ നിന്നും ഉണ്ടാക്കുന്ന മധുരപാനീയമാണ്‌ ഇത്‌. ദൈര്‍ഘ്യമേറിയതും സങ്കീര്‍ണവും ആണ്‌ ഇതിന്റെ ഉത്‌പാദന രീതി. മേപ്പിള്‍ മരത്തില്‍ ഒരു ദ്വാരമുണ്ടാക്കി നീര്‌ ശേഖരിക്കുന്നതിനായി ഒരു പാത്രം കെട്ടി തൂക്കും. പിന്നീട്‌ മരത്തില്‍ നിന്നും ലഭിച്ച നീര്‌ തിളപ്പിച്ച്‌ വെള്ളം വറ്റിച്ചെടുക്കും. അവസാനം മട്ട്‌ അരിച്ച്‌ നീര്‌ മാത്രമായി എടക്കും.

ശര്‍ക്കര

ശര്‍ക്കര

പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതി ദത്ത മധുരമാണ്‌ ശര്‍ക്കര. കരിമ്പ്‌ സംസ്‌കരിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്‌പന്നങ്ങളില്‍ ഒന്നാണിത്‌. ഇന്ത്യയിലെ പരമ്പരാഗത മധുരമായാണിത്‌ ഉപയോഗിക്കുന്നത്‌. രാസവസ്‌തുക്കള്‍ ചേര്‍ക്കാതെ സംസ്‌കരിച്ച്‌ എടുക്കുന്നതിനാല്‍ ശര്‍ക്കരയില്‍ ഇരുമ്പ്‌, കാല്‍സ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം , പൊട്ടാസ്യം പോലുള്ള ധാതുകള്‍ നിലനില്‍ക്കും.

നാളികേര പഞ്ചസാര

നാളികേര പഞ്ചസാര

കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളീകേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ്‌ ഉണ്ടാക്കുന്നത്‌. ആയിരിക്കണക്കിന്‌ വര്‍ഷങ്ങളായി തെക്ക്‌, തെക്ക്‌കിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ ഉപയോഗിച്ച്‌ വരുന്ന പരമ്പരാഗത മധുരമാണിത്‌. തെങ്ങിന്റ പൂങ്കുല ചെത്തിയെടുക്കുന്ന നീര്‌ ചൂടാക്കി വെള്ളം വറ്റിച്ചാണ്‌ ഈ പഞ്ചസാര ഉണ്ടാക്കുന്നത്‌.

English summary

Natural Sweeteners & Sugar Alternatives

There are many natural sweeteners that are healthy sugar substitutes, which can be used in many ways.
Story first published: Saturday, January 7, 2017, 16:32 [IST]
X
Desktop Bottom Promotion