Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍
നമ്മളെ വലയ്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒലീവ് ഓയിലിനും നാരങ്ങ നീരിനും കഴിയുന്നു
ഇന്നത്തെ കാലത്ത് പ്രകൃതിദത്ത ചികിത്സയിലേക്കാണ് പലരും ആകൃഷ്ടരാകുന്നത്. ചിലവധികം ഇല്ലാതെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ രോഗത്തിന് ശമനം നല്കുന്ന മാര്‍ഗ്ഗമാണ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എപ്പോഴും. അത്തരത്തില്‍ രോഗത്തിന് ശമനം നല്കുന്ന ഒരു മാര്‍ഗ്ഗമാണ് ഇവിടെ പറയാന്‍ പോകുന്നത്. പല ഗുരുതരമായ രോഗാവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഈ ഒറ്റമൂലിയ്ക്ക് കഴിയും.
അത്ഭുതം കാണിയ്ക്കുന്ന വെറും രണ്ടേരണ്ട് കൂട്ടുകള്‍ മാത്രമേ ഇതിലുള്ളൂ. അല്പം നാരങ്ങ നീരും, അല്പം ഒലീവ് ഓയിലും. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ നീരും ഒലീവ് ഓയിലും സഹായിക്കും.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലെ നിങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ നീരും ഒലീവ് ഓയിലും മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് ദഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുകയും മലബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും നാരങ്ങ നീര് ഒലീവ് ഓയില്‍ മിശ്രിതം സഹായിക്കുന്നു. പിത്തസഞ്ചിയിലും കരളിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാനുള്ള കഴിവ് നാരങ്ങ നീരിനും ഒലീവ് ഓയിലിനും ഉണ്ട്.

കാല് മുട്ട് വേദന
കാല് മുട്ട് വേദന ആര്‍ത്രൈറ്റിസ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ നീര് ഒലീവ് ഓയില്‍ മിശ്രിതം സഹായിക്കുന്നു. എല്ലാ ദിവസം രാവിലേയും ഇത് ഒരു സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

ശരീരത്തെ ശുദ്ധീകരിക്കുന്നു
ശരീരത്തെ ശുദ്ധീകരിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ മിശ്രിതം. ശരീരത്തിലെ ടോക്സിനെ പുറത്ത് കളഞ്ഞ് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നു.

അടിവയറ്റിലെ കൊഴുപ്പ്
അടിവയറ്റിലുള്ള കൊഴുപ്പിനും പരിഹാരമാണ് ഈ മിശ്രിതം. കൊഴുപ്പിനെ കത്തിച്ച് കളയാന്‍ നാരങ്ങ നീരും ഒലീവ് ഓയിലും സഹായിക്കും.

രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ഈ മിശ്രിതം. നാരാളം ആന്റി ഓക്സിഡന്റുകളും മിനറല്‍സും അടങ്ങിയതുകൊണ്ടാണ് ഇത്തരം പ്രതിസന്ധികളെ പരിഹരിയ്ക്കുന്നത്.

നഖത്തിന്റെ ആരോഗ്യം
ശരീരത്തിന്റെ ആരോഗ്യത്തെ പുറത്തേക്ക് കാണിയ്ക്കുന്നതാണ് നഖം. നഖത്തിന്റെ ആരോഗ്യം കാക്കാന്‍ നാരങ്ങ നീര് ഒലീവ് ഓയില്‍ മിക്സ് ചെയ്ത് അതില്‍ നഖം പത്ത് മിനിട്ട് മുക്കി വെയ്ക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യം
നാരങ്ങയും ഒലീവ് ഓയിലും കേശസംരക്ഷണത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല. താരനെ ചെറുക്കാനും മുടിയ്ക്ക് തിളക്കം ലഭിയ്ക്കാനും വളരെയധികം സഹായിക്കുന്നു ഈ മിശ്രിതം.

ചര്‍മ്മത്തിന്റെ തിളക്കം
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങയും ഒലീവ് ഓയിലും ചേരുമ്പോള്‍ ചര്‍മ്മത്തിന് മാര്‍ദ്ദവവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
