For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെല്ലുലൈറ്റ് ശരീരത്തെ ആക്രമിക്കുമ്പോള്‍

|

സെല്ലുലൈറ്റിനെക്കുറിച്ചു ആദ്യം അറിയേണ്ട കാര്യം ഇതിൽ തെറ്റായതോ നാണിക്കേണ്ടതായോ യാതൊരു കാര്യവുമില്ല.എല്ലാവരുടെയും ശരീരത്തിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സെല്ലുലൈറ്റ് കിട്ടുന്നു.ചർമ്മത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടി അത് മൃദുലമായ കോശങ്ങൾക്കിടയിലൂടെ പൊങ്ങി അതായത് ഓറഞ്ച് പൊളിക്കുന്നതുപോലെ നിൽക്കുന്ന അവസ്ഥയാണിത്.

കൊളാജൻ നാരുകൾ എന്ന ബന്ധിപ്പിക്കുന്ന കോശങ്ങൾ വ്യായാമക്കുറവും ഭക്ഷണക്രമീകരണത്തിലെ അപാകത,ഹോർമോൺ വ്യതിയാനം, രക്തപ്രവാഹത്തിലെ അപാകത എന്നിവ മൂലം ദുർബലമാകുന്നു.ഇതിനുള്ള ചികിത്സ ഫലപ്രദമാകാം.എന്നാൽ വിദഗ്ദ്ധർ പറയുന്നത് ശരിയായ ഭക്ഷണക്രമത്തിനും ജീവിതരീതിക്കും അപ്പുറം മറ്റൊന്നുമില്ല എന്നാണ്.സെല്ലുലൈറ്റിനെക്കുറിച്ചു കൂടുതൽ അറിയാനായി തുടർന്ന് വായിക്കുക.

സൂര്യപ്രകാശം സെല്ലുലൈറ്റിനെ വഷളാക്കും

സൂര്യപ്രകാശം സെല്ലുലൈറ്റിനെ വഷളാക്കും

നിങ്ങൾക്ക് സൺസ്‌ക്രീൻ ഉപയോഗിക്കുവാൻ മതിയായ കാരണങ്ങൾ ഇല്ലെങ്കിൽ ഇതാ സൂര്യപ്രകാശം സെല്ലുലൈറ്റിനെ വഷളാക്കും.കൂടാതെ പ്രായക്കൂടുതലും ക്യാൻസറും ഉണ്ടാക്കും.സൂര്യന്റെ ശക്തമായ കിരണങ്ങൾ കൊളാജനെ ദുർബലപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ വഴിയൊരുക്കുകയും ചെയ്യും.അങ്ങനെ ചർമ്മത്തിനടിയിലെ കണക്റ്റിവ് ആയ കോശങ്ങൾ മുഴച്ചു വരുകയും ചെയ്യും.

പല തരത്തിലുള്ള സെല്ലുലൈറ്റ് ഉണ്ട്

പല തരത്തിലുള്ള സെല്ലുലൈറ്റ് ഉണ്ട്

മൂന്ന് വ്യത്യസ്ത തരം സെല്ലുലൈറ്റ് ഉണ്ട്.നിങ്ങളിൽ ഏതു തരമാണ് എന്നറിഞ്ഞാൽ ചികിത്സിക്കാൻ എളുപ്പമായിരിക്കും.അടിപ്പൊസ് സെല്ലുലൈറ്റ് അഥവാ ഓറഞ്ച് പീൽ സെല്ലുലൈറ്റ് പോഷകാഹാര കുറവ് മൂലമാണ് ഉണ്ടാകുന്നത്.ഭക്ഷണത്തിൽ ശ്രദ്ധിക്കുക എന്നതാണ് ഇത് മാറ്റാനുള്ള വഴി.ഓടിമാറ്റാസ് സെല്ലുലൈറ്റ് ഒരു മൃദുവായ ഭാഗമാണ്.ജലാംശം നിലനിൽക്കുന്നതാണ് ഇതിനു കാരണം.വ്യായാമവും ഉപ്പ് കൂടുതലായി ഉൾപ്പെടുത്തുന്നതും വഴി ഇത് പരിഹരിക്കാനാകും.ഫൈബ്രോട്ടിക് സെല്ലുലൈറ്റ് കട്ടിയുള്ളതും പല അടുക്കുകളായി കൊഴുപ്പ് അടിഞ്ഞതുമായ അവസ്ഥയാണ്.മീസോതെറാപ്പിയാണ് ഇതിനുള്ള പരിഹാരം.

സെല്ലുലൈറ്റ് എന്നാൽ

സെല്ലുലൈറ്റ് എന്നാൽ

നിങ്ങളിൽ സെല്ലുലൈറ്റ് ഉണ്ടെന്നാൽ അമിതഭാരം ഉണ്ട് എന്ന് അർത്ഥമില്ല.അമിതഭാരത്തെ സെല്ലുലൈറ്റ് എന്ന് പറയുന്നതുകൊണ്ടാണ് ഇത്തരത്തിൽ പരാമർശിക്കുന്നത്.ചർമ്മത്തിലെ കൊളാജെൻ ദുർബലപ്പെടുമ്പോൾ ആർക്കും ഇത് സംഭവിക്കാം.

ഇറുകിയ വസ്‌ത്രം സെല്ലുലൈറ്റിനു കാരണമാകാം

ഇറുകിയ വസ്‌ത്രം സെല്ലുലൈറ്റിനു കാരണമാകാം

രക്തസംക്രമണത്തിലെ കുറവ് സെല്ലുലൈറ്റിന് കാരണമാകാം.നിങ്ങൾ എപ്പോഴും ഇറുകിയ വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ സെല്ലുലൈറ്റ് ഉണ്ടാകാം.ഇറുകിയ അടിവസ്ത്രങ്ങളും ഇതിന് കാരണക്കാരാണ്.അതിനാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചു രക്തസംക്രമണം മെച്ചപ്പെടുത്തുക.

മിക്ക സ്ത്രീകൾക്കും സെല്ലുലൈറ്റ് ഉണ്ട്

മിക്ക സ്ത്രീകൾക്കും സെല്ലുലൈറ്റ് ഉണ്ട്

അപൂർവ്വം എന്ന വാക്കിൽ നിന്നും അകലെയാണ് സെല്ലുലൈറ്റ്.90 % സ്ത്രീകൾക്കും സെല്ലുലൈറ്റ് ഉണ്ട്.ഇത് പ്രായപൂർത്തിയാകുമ്പോൾ ആരംഭിക്കുന്നു.ഭക്ഷണത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു.ചർമ്മത്തിനടിയിലെ ബന്ധിപ്പിക്കുന്ന കോശങ്ങൾ പുരുഷനിലേതിനേക്കാൾ വ്യത്യസ്തമാണ് സ്ത്രീയുടേത്.അതിനാൽ സെല്ലുലൈറ്റ് സ്ത്രീകളെ കൂടുതൽ ബാധിക്കുന്നു.

മസ്സാജ്

മസ്സാജ്

സ്‌ക്രബുകളും ബ്രെഷും ഉപയോഗിച്ച് നിങ്ങളുടെ ശരീരം മസ്സാജ് ചെയ്യുന്നത് സെല്ലുലൈറ്റിനെ കുറയ്ക്കുന്നു.പതിവായി മസ്സാജ് ചെയ്യുന്നത് രക്തസംക്രമണം കൂട്ടുകയും കൊളാജനെ ശക്തിപ്പെടുത്തുകയും ചർമ്മത്തിനടിയിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

വ്യായാമം സഹായിക്കും

വ്യായാമം സഹായിക്കും

രക്തസംക്രമണം കൂട്ടാനും സെല്ലുലൈറ്റ് കുറയ്ക്കാനും വ്യായാമം ചെയ്താൽ മതിയാകും.ഓടുക,നടക്കുക,നീന്തുക എന്നിവ ഇതിന് സഹായിക്കും.അധിക നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവർ എഴുന്നേറ്റ് നീണ്ടു നിവരുന്നത് നല്ലതാണ്.നിങ്ങളുടെ ശരീരത്തിൽ രക്തപ്രവാഹം കൂട്ടുന്നത് സെല്ലുലൈറ്റിനെ കുറയ്ക്കും.

നിങ്ങളുടെ ജീനുകളും കുറ്റക്കാരാണ്

നിങ്ങളുടെ ജീനുകളും കുറ്റക്കാരാണ്

നിങ്ങളുടെ 'അമ്മ സെല്ലുലൈറ്റിനെ കുറ്റം പറയുമായിരിക്കും.എന്നാൽ ചില ആളുകളിൽ ജനിതമായി ഈ അവസ്ഥ കാണാറുണ്ട്.ഇതിനെ ശരിയായ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാനാകും.

സെല്ലുലൈറ്റ് ചികിത്സകൾ എങ്ങനെ ഫലപ്രദമാക്കാം

സെല്ലുലൈറ്റ് ചികിത്സകൾ എങ്ങനെ ഫലപ്രദമാക്കാം

പലതരം ക്രീമുകളും ഔഷധങ്ങളും സെല്ലുലൈറ്റ് ചികിത്സയ്ക്കായി ഉണ്ട്.കോഫി ഗ്രൗണ്ട് പോലെ വീട്ടിൽ ചെയ്യാവുന്ന ചികിത്സയും ഉണ്ട്.വ്യായാമത്തിനു ശേഷം ചെയ്താൽ ഏതു ചികിത്സയും ഫലവത്താകും.അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ രക്തപ്രവാഹം കൂടിയിരിക്കുന്ന സമയത്തു ചർമ്മം കൂടുതലായി ആഗീരണം ചെയ്യും.

ഹോർമോൺ വ്യതിയാനം മൂലവും ഇത് സംഭവിക്കാം

ഹോർമോൺ വ്യതിയാനം മൂലവും ഇത് സംഭവിക്കാം

സ്ത്രീകളിൽ സെല്ലുലൈറ്റ് കാണുന്നതിന് മറ്റൊരു കാരണം ഹോർമോൺ ആണ്.ഗർഭനിരോധന ഗുളിക മുഖേനയോ,ഗർഭ സമയത്തോ സെല്ലുലൈറ്റ് കൂടാം.വ്യായാമം ചെയ്യുക,ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തുക എന്നിവ വഴി സെല്ലുലൈറ്റിനെ നിയന്ത്രിക്കാം.

Read more about: health fat
English summary

Little Known Facts About Cellulite

Little Known Facts About Cellulite, read more to know about
Story first published: Monday, November 27, 2017, 16:49 [IST]
X
Desktop Bottom Promotion