For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിളർച്ചയും ക്ഷീണവുമാകറ്റാൻ വീട്ടുവൈദ്യം

പ്രകൃതിദത്തമായി വിളർച്ചയെ ചികിത്സിക്കാൻ സഹായിക്കുന്ന വീട്ടിലെ മരുന്ന്

|

നിങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്തു പാർട്ടിയിൽ ഡാൻസ് കളിക്കുകയാണ്.കുറച്ചുകഴിഞ്ഞപ്പോൾ നിങ്ങൾക്ക് വളരെ ക്ഷീണവും അനുഭവപ്പെടുന്നു. നൃത്തം, ഓട്ടം, വീട്ടുജോലി മുതലായവ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുക്കുമ്പോൾ ക്ഷീണമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ ക്ഷീണം തോന്നുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.

Try This Simple Home Remedy To Treat Anaemia & Weakness

കൂടാതെ നിങ്ങൾ കൂടുതൽ വിശ്രമിച്ചു എന്നാലും ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ ഇത് ചില ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാണ്.വിവിധ അവയവങ്ങൾ, കോശങ്ങൾ , രക്തം, രക്തകോശങ്ങൾ തുടങ്ങിയവ കൂടിചേർന്നതാണ് ശരീരം എന്ന് നമുക്കറിയാം. രക്തം രക്തചംക്രമണ വ്യവസ്ഥയുടെ ഭാഗമായ ഒരു ദ്രാവകമാണ്. ഇത് ധമനികളിലൂടെയും ഞരമ്പിലൂടെയും ഒഴുകുന്നു. എല്ലാ അവയവങ്ങളും പ്രവർത്തിക്കാനായി ഓക്സിജൻ എത്തിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തവും രക്തത്തിനാണ്.അതിനാൽ ജീവനുള്ള ഒന്നിനെ സംബന്ധിച്ച് രക്തം അതിപ്രധാനമാണ്.ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവയാലാണ് രക്തം ഉണ്ടാക്കിയിരിക്കുന്നത്.

Try This Simple Home Remedy To Treat Anaemia & Weakness

ചുവന്ന രക്താണുക്കളിൽ ഹീമോഗ്ലോബിൻ എന്ന ഒരു പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.അതാണ് ശരീരത്തിൽ നിന്നും കാർബൺഡൈ ഓക്സൈഡ് വഹിക്കുന്നത്.രോഗാണുക്കളിൽനിന്നും രക്ഷപെടാൻ ശരീരത്തിന് പ്രതിരോധശേഷി നൽകുന്നവയാണ് വെളുത്ത രക്താണുക്കൾ .

രക്തസ്രാവം ഉണ്ടാകാതെ രക്തം കട്ടപിടിക്കാൻ പ്ളേറ്റ്ലറ്റുകൾ സഹായിക്കുന്നു.നിങ്ങളുടെ ശരീരത്തിൽ ചുവന്ന രക്താണുക്കൾ കുറഞ്ഞാൽ ഹീമോഗ്ലോബിന്റെ അളവ് കുറയും.തുടർന്ന് വിളർച്ച ഉണ്ടാകും.

Try This Simple Home Remedy To Treat Anaemia & Weakness

ക്ഷീണം, തലകറക്കം, ശ്വാസം മുട്ടൽ, ത്വക്കിന് നിറവ്യത്യാസം , ബലഹീനത, തലവേദന, അമിതമായ ആർത്തവരക്തസ്രാവം തുടങ്ങിയവയാണ് സാധാരണ വിളർച്ചകളുടെ ലക്ഷണം.

ശരിയായ സമയത്ത് ചികിത്സയില്ലെങ്കിൽ, വിളർച്ച ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. അതുകൊണ്ട് പ്രകൃതിദത്തമായി വിളർച്ചയെ ചികിത്സിക്കാൻ സഹായിക്കുന്ന വീട്ടിലെ മരുന്ന് ചുവടെ ചേർക്കുന്നു.

ചേരുവകൾ:

Try This Simple Home Remedy To Treat Anaemia & Weakness

മാതളപ്പഴം ജ്യൂസ് - 1 ഗ്ലാസ്
എള്ള് വിത്ത് പൊടി - 1 ടേബിൾ സ്പൂൺ

ഇത് ശരിയായ അളവിൽ പതിവായി കഴിച്ചാൽ വീട്ടിൽ വച്ചുതന്നെ നമുക്ക് വിളർച്ച മാറ്റാം.കൂടാതെ ചീര,ബീറ്റ്‌റൂട്ട്,മാംസം തുടങ്ങി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുകയും വേണം.

അലൂമിനിയം , സ്റ്റീൽ പാത്രങ്ങൾക്ക് പകരം ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിളർച്ച കുറയ്ക്കും.നിങ്ങളുടെ ഹീമോഗ്ലോബിൻ അളവ് വളരെ കുറവാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

Try This Simple Home Remedy To Treat Anaemia & Weakness

മാതളം ,എള്ള് എന്നിവയിൽ ധാരാളം അയണും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.ഇവ ചുവന്ന രക്തകോശങ്ങളെ കൂട്ടി ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

നിങ്ങളുടെ ഹീമോഗ്ലോബിൻ സാധാരണ നിലയിലേക്കെത്തുമ്പോൾ, വിളർച്ച സ്വാഭാവികമായും പരിഹരിക്കപ്പെടും.

തയ്യാറാക്കേണ്ട വിധം

1. മാതളജ്യൂസിൽ പറഞ്ഞ അളവിൽ എള്ള്‌ പൊടിച്ചത് ചേർക്കുക

2. ഇത് നന്നായി ഇളക്കി ഉപയോഗിക്കാം

3. കുറഞ്ഞത് രണ്ടു മാസം ദിവസവും പ്രഭാത ഭക്ഷണത്തിനു ശേഷം കുടിക്കുക.

English summary

Try This Simple Home Remedy To Treat Anaemia & Weakness

Here is a simple home remedy to treat anaemia naturally, which can be prepared right at home.
X
Desktop Bottom Promotion