For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജലദോഷത്തിനും തൊണ്ടവേദനയ്ക്കും വീട്ടിൽ തയ്യാറാക്കാവുന്ന ഒറ്റമൂലി

|

കടുത്ത വേനലിനു ശേഷം മൺസൂൺ വന്നെത്തി.ഇപ്പോൾ എല്ലാവരും ചൂട് പാനീയങ്ങൾക്കും എരിവുള്ള പലഹാരത്തിനുമൊപ്പം മഴ ആസ്വദിക്കുകയാണ് അല്ലേ?
മഴക്കാലം നല്ല കാലാവസ്ഥ മാത്രമല്ല ,വായുവിലൂടെയും വെള്ളത്തിലൂടെയും ധാരാളം രോഗം പകരുന്ന അവസ്ഥ കൂടിയാണ്.

മഴക്കാലത്തിനു നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.അതിനാൽ നാം കരുതിയിരിക്കണം.

വായുവിൽ ജലാംശം നിലനിൽക്കുന്നതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കൊതുകും മറ്റു സൂക്ഷ്മജീവികളും ഉണ്ടാകുകയും അവ രോഗം പരത്തുകയും ചെയ്യും.

cold 1

.മഴക്കാലത്തു ആളുകളെ കൂടുതൽ ബാധിക്കുന്ന രോഗങ്ങളാണ് പനിയും,ജലദോഷവും , തൊണ്ടവേദനയും.

ഇവ ജനങ്ങളിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും മഴക്കാലത്ത് ഇവ സാധാരണയാണ്.

ഏതു കാലാവസ്ഥയായാലും ജലദോഷവും തൊണ്ടവേദനയും വേദനാജനകമാണ്.അത് നമ്മുടെ ദൈനംദിന പ്രവൃത്തികളെ സാരമായി ബാധിക്കും.

നിങ്ങൾക്ക് പ്രതിരോധശേഷി കുറവാണെങ്കിൽ ജലദോഷവും തൊണ്ടവേദനയും മാറാൻ സമയമെടുക്കും.ഈ രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ ധാരാളമായി കൂടും.

cold 2

അതിനാൽ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ചു രോഗത്തെ പ്രാരംഭഘട്ടത്തിലെ തടയുന്നതാണ് നല്ലത്.എന്നാൽ അവ കൂടുതൽ വഷളാകുകയില്ല.

ചിലപ്പോൾ ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതാറുണ്ട്.പ്രകൃതിദത്തമായ രീതിയിൽ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.

cold3

ആവശ്യമായ ഘടകങ്ങൾ

ബ്രൗൺ ഷുഗർ - 1 സ്പൂൺ

ഗ്രാമ്പു - 4 -5 എണ്ണം

തുളസിയില - 5 -6

മഞ്ഞൾപ്പൊടി - 1 സ്പൂൺ

ഇത് പതിവായി കഴിക്കുന്നത് ജലദോഷത്തിനും തൊണ്ടവേദനയ്ക്കും നല്ലതാണ്.

കൂടാതെ ചൂടുള്ള അന്തരീക്ഷത്തിൽ ഇരിക്കുക.എണ്ണമയമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുക.പരിസരം വൃത്തിയായി സൂക്ഷിക്കുക.ജലദോഷത്തിനൊപ്പം പനിയും ശരീരവേദനയും ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം.നിങ്ങൾക്ക് വൈറൽ പനിയാണോ എന്ന് ഡോക്ടർ പരിശോധിക്കും.ഈ ബ്രൗൺ ഷുഗറും ഗ്രാമ്പു ,തുളസി ,മഞ്ഞൾ മിശ്രിതം തൊണ്ടവേദനയ്ക്കും ജലദോഷത്തിനും വളരെ നല്ല പ്രതിവിധിയാണ്.ഇതിലെ ആന്റി ഇൻഫ്ളമേറ്ററി തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കും.ഇതിലെ ആന്റി മൈക്രോബിയൽ ഘടകം ജലദോഷവും തൊണ്ടവേദനയും ഉണ്ടാക്കുന്ന ബാക്ട്ടീരിയയെ നശിപ്പിക്കുന്നു.

തയ്യാറാക്കേണ്ട വിധം.

ചേരുവകളെല്ലാം ഒരു പാനിൽ ഇട്ട് വെള്ളമൊഴിച്ചു തിളപ്പിക്കുക.

ആ ദ്രാവകം ഒരു കപ്പിലേക്ക് എടുക്കുക

ചൂടോടെ കുടിക്കുക

നിങ്ങൾക്ക് ജലദോഷവും തൊണ്ടവേദനയും ഉള്ളപ്പോൾ ദിവസത്തിൽ ഒരു തവണ ഈ പാനീയം കുടിക്കുക.

Read more about: cold
English summary

Incredible Home Remedy For Cold Sore Throat

Incredible Home Remedy For Cold Sore Throat, read more to know about,
X
Desktop Bottom Promotion