For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരക വെള്ളം രാവിലെ കുടിച്ചാല്‍

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ടാണ് ജീരകം പരിഹാരം കാണുന്നത്

|

മിക്കവരും കഴിക്കുന്ന ഒന്നാണ് ജീരകം. ഭക്ഷണത്തിലും വെള്ളത്തിലും ധാരാളം ജീരകം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വെള്ളം തിളപ്പിച്ച് അതില്‍ ജീരകം ഇട്ട് കഴിക്കുന്നവരാണ് നമ്മള്‍. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ജീരകത്തിനുണ്ട് എന്നത് തന്നെയാണ് കാര്യം. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം തന്നെ മുന്നില്‍. ജീരകത്തിന്റെ അര്‍ത്ഥം തന്നെ സ്വന്തം ഗുണങ്ങള്‍ കൊണ്ട് രോഗശാന്തി നല്‍കുന്നത് എന്നതാണ്. പല വിധത്തില്‍ ആരോഗ്യത്തിന് ജീരകം അവിഭാജ്യ ഘടകമായി മാറുന്നുണ്ട്.

പലപ്പോഴും ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല. ജീരകം സാധാരണ ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉപയോഗിക്കുമ്പോള്‍ അതിന്റെ ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒറ്റമൂലി ജീരകത്തിലുണ്ട്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ജീരകത്തിനുണ്ട് എന്ന് നിസ്സംശയം പറയാം. ദഹനത്തിനും വയറു സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ജീരകം.

കലോറി കുറക്കും ഈ ഭക്ഷണങ്ങള്‍ തടി കുറക്കുംകലോറി കുറക്കും ഈ ഭക്ഷണങ്ങള്‍ തടി കുറക്കും

എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങലെ നേരിടാന്‍ ജീരകം ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ടാണ് ജീരകം പരിഹാരം കാണുന്നത്. എന്തൊക്കെയാണ് ഒരു ഗ്ലാസ്സ് ജീരകവെള്ളം കൊണ്ട് പരിഹാരം കാണാവുന്ന പ്രശ്‌നങ്ങള്‍ എന്ന് നോക്കാം. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്തൊക്കെയെന്ന് നോക്കാം. എന്നാല്‍ എന്തും അധികമായാല്‍ അത് ദോഷം ചെയ്യുന്നു. അത്രക്കും ദോഷം ചിലപ്പോള്‍ ജീരകത്തിനും ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിട്ട് വേണം സ്ഥിരമായി ജീരകം ഉപയോഗിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍, അസിഡിറ്റി ഇവ കൊണ്ടെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് ജിരകം തിളപ്പിച്ച് വെള്ളം കുടിച്ചാല്‍ ഉടനേ തന്നെ അസിഡിറ്റി പരിഹരിക്കാം. ദഹനത്തിനു പുറമേ ഛര്‍ദ്ദി, പുളിച്ച് തികട്ടല്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

 ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

പലപ്പോഴും ചുമ കൊണ്ട് മടുത്ത് കഫ്‌സിറപ്പിനു പുറകേ പോവുമ്പോള്‍ ഉറക്കമെന്ന പാര്‍ശ്വഫലം സൗജന്യമായി നമുക്ക് ലഭിക്കുന്നു. എന്നാല്‍ ചുമക്ക് കഫ് സിറപ്പ് അല്ലാതെ കഫക്കെട്ട് നീക്കി ചുമയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. ചുമയുള്ളുപ്പോള്‍ ജീരകം വറുത്ത് വെള്ളം തിളപ്പിച്ച് കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി ചുമക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ജീരകം എന്നും മുന്നില്‍ തന്നെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്. ഇത് ആരോഗ്യത്തിനും ബുദ്ധി തെളിയുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ജീരകം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഗര്‍ഭാശയ ശുദ്ധിക്ക്

ഗര്‍ഭാശയ ശുദ്ധിക്ക്

ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരകവും ശര്‍ക്കരയും പൊടിച്ച് ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ഗര്‍ഭാശയ ശുദ്ധി വരുത്തുകയും ചെയ്യുന്നു.

 പനിക്ക് പരിഹാരം

പനിക്ക് പരിഹാരം

പനി കൊണ്ട് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. ഉടനടി പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീരകം വെള്ളം വെച്ച് കുടിച്ചാല്‍ മതി ഏത് പനിയും പമ്പ കടക്കും.

രക്തം ശുദ്ധീകരിക്കുന്നതിന്

രക്തം ശുദ്ധീകരിക്കുന്നതിന്

രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ജീരകം. പലപ്പോഴും രക്തസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും രക്തം ശുദ്ധീകരിക്കാന്‍ ഏറ്റവും പറ്റിയ വഴിയാണ് ജീരകവെള്ളം കുടിക്കുന്നത്. എന്നാല്‍ ദിവസവും ഒരു ഗ്ലാസ്സില്‍ കൂടുതല്‍ ജീരകവെള്ളം കുടിക്കാന്‍ പാടില്ല.

ലൈംഗികോത്തേജനത്തിന്

ലൈംഗികോത്തേജനത്തിന്

സ്ത്രീക്കും പുരുഷനും ലൈംഗികോത്തേജനം നല്‍കാനും ജീരകം സഹായിക്കുന്നു. ജീരകം സ്ഥിരമായി കഴിക്കുന്നവരില്‍ ലൈംഗിക ചോദന കൂടുതലായിരിക്കും. ജീരകം വറുത്ത് അത് പൊടിച്ച് ശര്‍ക്കരയുമായി മിക്‌സ് ചെയ്ത് എന്നും കിടക്കാന്‍ പോവുന്നതിനു മുന്‍പായി കഴിക്കാവുന്നതാണ്.

മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

പ്രസവശേഷം സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ മുലപ്പാല്‍ ഇല്ലാത്ത പ്രശ്‌നം കൊണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ജീരകം. ജീരകം ഉപയോഗിച്ച് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് കുട്ടികള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് ഗര്‍ഭിണികളില്‍ ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരകത്തില്‍ അല്‍പം ചെറുനാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരക വെള്ളം പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം നല്‍കുന്നു. ഇത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുകയും കൃത്യമാക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രമേഹത്തിന്റെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കാനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

English summary

Incredible health Benefits of cumin seed

Here are some amazing health benefits of cumin seed. cumin water can be used as a natural remedy for various health problems and is of great advantage to our bodies.
Story first published: Monday, October 30, 2017, 15:15 [IST]
X
Desktop Bottom Promotion