For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ദഹനത്തിന് ബ്രൗണ്‍റൈസ് മതി

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ബ്രൗണ്‍റൈസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം

|

ഭക്ഷണം കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നമുക്കുണ്ട്. നമ്മള്‍ മലയാളികളുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചോറ് കഴിക്കുക എന്നത്. ചോറ് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വിശപ്പ് പൂര്‍ണമായും പോവണമെങ്കില്‍ ചോറ് കഴിക്കണം എന്ന് പറയുന്നവരാണ മലയാളികള്‍. അത്രയേറെ ജീവിതത്തിന്റെ ഭാഗമാണ് ചോറ്. അതുകൊണ്ട് തന്നെ ചോറ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ശക്തി മറ്റൊരു ഭക്ഷണത്തിനും ലഭിക്കുകയില്ല എന്നതാണ് സത്യം.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. ബ്രൗണ്‍റൈസ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. ഭക്ഷണശേഷമുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങളെ വരെ ഇല്ലാതാക്കുന്നതിന് ബ്രൗണ്‍ റൈസ് സഹായിക്കുന്നു.അരി ഏതായാലും നമ്മള്‍ കഴിക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൃത്യമായ രീതി അവലംബിക്കാത്തതാണ് പല വിധത്തില്‍ നിങ്ങളെലപ്രതിസന്ധിയില്‍ ആക്കുന്നത്.

നെഞ്ചെരിച്ചില്‍ ശ്രദ്ധിക്കണം, ആയുസ്സെടുക്കുംനെഞ്ചെരിച്ചില്‍ ശ്രദ്ധിക്കണം, ആയുസ്സെടുക്കും

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബ്രൗണ്‍ റൈസ്. ബ്രൗണ്‍ റൈസ് കഴിക്കുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ അനാരോഗ്യമാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ബ്രൗണ്‍റൈസ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ബ്രൗണ്‍റൈസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജവും കായികോര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് ബ്രൗണ്‍ റൈസ് സഹായിക്കുന്നു. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്.

 മഗ്‌നീഷ്യവും

മഗ്‌നീഷ്യവും

ഇതില്‍ ആവശ്യത്തിന് മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ അടിഞ്ഞുകൂടി തടി വയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കും.

ദഹനം പെട്ടെന്ന്

ദഹനം പെട്ടെന്ന്

രാത്രി ബ്രൗണ്‍ റൈസ് കുതിര്‍ത്തുവച്ച് രാവിലെ എടുക്കുകയാണെങ്കില്‍ നല്ല മയമുള്ളതായി കിട്ടും. ഇത് ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും.

വയര്‍ നിറയും

വയര്‍ നിറയും

ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കുന്ന ചോറും വിഭവങ്ങളും കുറച്ച് കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറയും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഊര്‍ജ്ജവും നല്‍കും.

ഫൈബര്‍

ഫൈബര്‍

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇത് മെറ്റബോളിസം വേഗത്തിലാക്കുന്നു.

 പാകം ചെയ്യുമ്പോള്‍

പാകം ചെയ്യുമ്പോള്‍

കുതിര്‍ത്തു വച്ച ബ്രൗണ്‍ റൈസിലുള്ള വെള്ളം നന്നായി കളഞ്ഞ് വേണം പാകം ചെയ്യാന്‍. അല്ലെങ്കില്‍ ഇതിലെ ഉമി നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

സെലനിയം

സെലനിയം

സെലനിയം എന്ന മിനറല്‍സ് ശരീരത്തിന് ആവശ്യമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സെലനിയം ബ്രൗണ്‍ റൈസില്‍ ആവശ്യത്തിനുണ്ട്.

വിഭവം

വിഭവം

ബ്രൗണ്‍ റൈസ്, ആപ്പിള്‍, തക്കാളി, സെലറി എന്നിവ ഉപയോഗിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ പാകം ചെയ്‌തെടുക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ വിഭവം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ബ്ലഡ് ഷുഗര്‍

ബ്ലഡ് ഷുഗര്‍

ബ്രൗണ്‍ റൈസ് കഴിക്കുന്നതുവഴി ബ്ലഡ് ഷുഗര്‍ അളവും നിയന്ത്രിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ഇത് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ബ്രൗണ്‍ റൈസ് വേവിച്ച് അതിലേക്ക് മല്ലിയില, അവക്കാഡോ, ചെറീസ്, തക്കാളി, ഒലിവ് ഓയില്‍, വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് വീണ്ടും പാകം ചെയ്യുക. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഇത്.

English summary

Impressive health Benefits of Brown Rice

Health benefits of brown rice include better functioning of the cardiovascular system, digestive system, brain, and nervous system read on to know more.
Story first published: Thursday, January 4, 2018, 16:58 [IST]
X
Desktop Bottom Promotion