For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസം മുട്ടലിന് ഉടന്‍ പരിഹാരം നല്‍കും ഒറ്റമൂലി

ശ്വാസംമുട്ടലിന്‌ പരിഹാരം കാണാന്‍ സഹായിക്കുന്ന 15 സ്വാഭാവിക മാര്‍ഗ്ഗങ്ങളാണ്‌ ഇവിടെ പറയുന്നത്‌

By Archana V
|

ശ്വാസംമുട്ടല്‍ അസ്വസ്ഥത മാത്രമല്ല നല്‍കുന്നത്‌ പലപ്പോഴും അത്‌ നമ്മളെ ലജ്ജിതരാക്കുകയും ചെയ്യും. ശ്വാസംമുട്ടല്‍ നിര്‍ത്താന്‍ വഴികള്‍ ഒന്നുമില്ലേ? ആസ്‌തമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാല്‍ ശ്വാസംമുട്ടല്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക്‌ അറിയാന്‍ കഴിയും ഇതിന്‌ ഒരാശ്വാസം കണ്ടെത്തുക അത്ര എളുപ്പം അല്ല എന്ന്‌. അതേസമയം ഇത്‌ വളരെ ആവശ്യവുമാണ്‌. എന്നാല്‍, ശ്വാസംമുട്ടലാല്‍ കഷ്ടപ്പെടുന്നവര്‍ക്ക്‌ ഇനി സന്തോഷിക്കാം. ശ്വാസംമുട്ടലിന്‌ പരിഹാരം കാണാന്‍ സഹായിക്കുന്ന 15 സ്വാഭാവിക മാര്‍ഗ്ഗങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാംവെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാം

ഇതിനുള്ള മാര്‍ഗങ്ങള്‍ എല്ലാം വീട്ടില്‍ തന്നെ കണ്ടെത്താം. എല്ലാത്തരം ശ്വാസംമുട്ടലിനും പരിഹാരം നല്‍കാന്‍ ചിലപ്പോള്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ക്ക്‌ കഴിഞ്ഞെന്നുവരില്ല . കാരണം സങ്കീര്‍ണമായ ശ്വാസകോശരോഗങ്ങളാലും സൈനസ്‌ പ്രശ്‌നങ്ങളാലും ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. ഇതിന്‌ ഡോക്ടറുടെ നിര്‍ദ്ദേശത്തോട്‌ കൂടിയുള്ള ചികിത്സ ആവശ്യമാണ്‌.

വീട്‌ വൃത്തിയായി സൂക്ഷിക്കുക

വീട്‌ വൃത്തിയായി സൂക്ഷിക്കുക

ശ്വാസംമുട്ടല്‍ ഒഴിവാക്കാനുള്ള ആദ്യ വഴി വീട്‌ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്‌. വീട്ടില്‍ അലര്‍ജിക്ക്‌ കാരണമാകുന്ന പൊടിയും മറ്റും അടിഞ്ഞു കൂടുന്നതാണ്‌ പലപ്പോഴും ശ്വാസംമുട്ടല്‍ ഉണ്ടാക്കുന്നത്‌ . ഇത്തരം പൊടികളും മറ്റും കളഞ്ഞ്‌ വീട്‌ വൃത്തിയാക്കുക എന്നതാണ്‌ ശ്വാസംമുട്ടല്‍ സ്വാഭാവികമായി ഇല്ലാതാക്കാനുള്ള ആദ്യ വഴി

ചൂട്‌എണ്ണകൊണ്ട്‌ തടവുക

ചൂട്‌എണ്ണകൊണ്ട്‌ തടവുക

കഫം ഉണ്ടാകുന്നത്‌ ശ്വാസംമുട്ടലിന്‌ കാരണമാകും. അതിനാല്‍ ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ ചൂടെണ്ണ കൊണ്ട്‌ തടവുന്നത്‌ സഹായിക്കും. മൂക്കിലും ശ്വസനനാളികളിലും കഫം രൂപപ്പെടാതിരിക്കാനും മരുന്നും ഇന്‍ഹെയ്‌ലറും ഉപയോഗിക്കാതെ ശ്വാസംമുട്ടല്‍ ഇല്ലാതാക്കാനും ഇത്‌ സഹായിക്കും.

യൂക്കാലിപ്‌റ്റസ്‌ തൈലം

യൂക്കാലിപ്‌റ്റസ്‌ തൈലം

ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു സുഗന്ധതൈലമാണിത്‌. പഴുപ്പ്‌, ബാക്ടീരിയ, കഫം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി യൂക്കാലിപ്‌റ്റസിന്‌ ഉണ്ട്‌. അതിനാല്‍ മൂക്ക്‌ തുറക്കാനും ശ്വാസംമുട്ടല്‍ എളുപ്പം ഇല്ലാതാക്കാനും ആശ്വാസം നല്‍കാനും സഹായിക്കും.

 ആവി പിടിക്കുക

ആവി പിടിക്കുക

ശ്വാസംമുട്ടലിന്‌ ആശ്വാസം നല്‍കാന്‍ കഴിയുന്ന ലളിതമായ മാര്‍ഗങ്ങളില്‍ ഒന്നാണ്‌ ആവിപിടിക്കല്‍. ആവിപിടിക്കുമ്പോള്‍ കഫത്തിന്റെ കട്ടി കുറഞ്ഞ്‌ അയവ്‌ വരും . അതിനാല്‍ ഇത്‌ എളുപ്പം പുറത്ത്‌ കളഞ്ഞ്‌ സൈനസും ശ്വസന നാളങ്ങളും വൃത്തിയാക്കാന്‍ കഴിയും.

 ചൂട്‌ വെള്ളത്തില്‍ കുളി

ചൂട്‌ വെള്ളത്തില്‍ കുളി

ആവിപിടിക്കുന്നത്‌ പോലെ തന്നെ ചൂട്‌ വെള്ളത്തില്‍ കുളിക്കുന്നതും ശ്വാസംമുട്ടലിന്‌ ആശ്വാസം നല്‍കും. ചൂട്‌ വെള്ളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലും മറ്റും കട്ടിപിടിച്ചിരുന്ന കഫം പുറത്ത്‌ പോകുന്നതിന്‌ പുറമെ ശ്വസനനാളികള്‍ക്കും ചുറ്റുമുള്ള പേശികള്‍ക്കും ആശ്വാസം ലഭിക്കുകയും ചെയ്യും.

ചൂട്‌ വെള്ളം കുടിക്കുക

ചൂട്‌ വെള്ളം കുടിക്കുക

ചൂട്‌ വെള്ളം കുടിക്കുന്നത്‌ ശ്വാസംമുട്ടലിന്‌ ആശ്വാസം നല്‍കാന്‍ സഹായിക്കും. കഫം പുറത്ത്‌ പോകാനും ശ്വാസനാളങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാനും ഇത്‌ നല്ലതാണ്‌. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും . ഇതും ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ ശരീരത്തിലെ പിഎച്ച്‌ നില സന്തുലിതമാക്കാന്‍ സഹായിക്കും. ഇത്‌ കഫം ഉണ്ടാകുന്നത്‌ കുറയ്‌ക്കുകയും വിഷാംശങ്ങള്‍ പുറത്ത്‌ പോകുന്നതിന്‌ സഹായിക്കുകയും ചെയ്യും. ശ്വസനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിരലധി പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

മഞ്ഞള്‍

മഞ്ഞള്‍

ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ സഹായിക്കും. പ്രതിജ്വലന ശേഷിയും ആന്റിഓക്‌സിഡന്റ്‌ ഗുണവും ധാരാളം അടങ്ങിയിട്ടുള്ള മഞ്ഞള്‍ മൂക്കിലെ തടസ്സങ്ങള്‍ നീക്കാനും ശ്വസനേന്ദ്രിയങ്ങളിലെ അസ്വസ്ഥതയും പഴുപ്പും ഇല്ലാതാക്കാനും സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ പോലെ തന്നെ ഫലപ്രദമാണ്‌ ഇഞ്ചിയും. പ്രതിജ്വലനശേഷിയുള്ള ഇഞ്ചി ശ്വാസനാളികളിലെ തടസം മാറ്റി ആശ്വാസം നല്‍കാനും നെഞ്ചിലെ വിമ്മിഷ്ടം കുറയ്‌ക്കാനും സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

ആന്റിഓക്‌സിഡന്റ്‌ ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ സഹായിക്കും.അലര്‍ജിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വെളുത്തുള്ളി സൈനസ്‌ കോശങ്ങള്‍ വീര്‍ക്കുന്നത്‌ തടയുകയും ശ്വാസ നാളങ്ങള്‍ തുറക്കുകയും ചെയ്യും. ഇതിന്‌ പുറമെ പ്രകൃതിദത്ത ആന്റിബയോട്ടിക്‌ ആയ വെളുത്തുള്ളി മൂക്കിലെ അലര്‍ജിക്ക്‌ കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കാനും സഹായിക്കും.

തേന്‍

തേന്‍

പ്രകൃതിദത്ത ആന്റിബയോട്ടിക്‌ ആയ തേനിന്‌ കഫത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടിയുണ്ട്‌. ശ്വാസംമുട്ടലിനുള്ള പല ഔഷധങ്ങളിലും തേന്‍ ഒരു പ്രധാന ചേരുവയാണ്‌. അലര്‍ജി സാധ്യത കുറയ്‌ക്കാനും ശ്വാസനാളങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാനും തേന്‍ സഹായിക്കും.

ഉള്ളി

ഉള്ളി

ഉള്ളിയുടെ വിഭാഗത്തില്‍ പെടുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നേരത്തെ പറഞ്ഞു. വെളുത്തുള്ളിയുടെ പല ഗുണങ്ങളും ഉള്ളിക്കും ഉണ്ട്‌. എന്നാല്‍ ശ്വാസംമുട്ടലിന്‌ പരിഹാരം നല്‍കാന്‍ സഹായിക്കുന്നത്‌ ഇതിലെ വ്യത്യസ്‌തമായ മറ്റൊരു സംയുക്തമാണ്‌. ഉള്ളി അരിയുമ്പോള്‍ കണ്ണുനീര്‍ വരാന്‍ കാരണമാകുന്ന സള്‍ഫറിന്‌ അലര്‍ജിയും കഫവും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്‌. ഇത്‌ ശ്വാസം മുട്ടിലിന്‌ പരിഹാരം നല്‍കാന്‍ സഹായിക്കും.

അത്തിപ്പഴം

അത്തിപ്പഴം

ശ്വാസംമുട്ടിലിന്‌ പരിഹാരം നല്‍കാന്‍ അത്തിപ്പഴം വളരെ ഫലപ്രദമാണ്‌. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും സൈനസ്‌, ശ്വസന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സഹായിക്കും

ചണവിത്ത്‌

ചണവിത്ത്‌

പ്രതിജ്വലനശേഷിയുള്ള ചണവിത്തിനും ശ്വാസംമുട്ടലിന്‌ പരിഹാരം നല്‍കാന്‍ കഴിയും. ഒമേഗ 3ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ള ചണവിത്ത്‌ പോഷകങ്ങള്‍ നല്‍കി ശ്വസനേന്ദ്രിയങ്ങള്‍ളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശ്വാസംമുട്ടല്‍ വേഗത്തില്‍ ഇല്ലാതാക്കുകയും ചെയ്യും.

കായല്‍ മത്സ്യം

കായല്‍ മത്സ്യം

കായല്‍ മത്സ്യത്തില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡും ശ്വാസംമുട്ടല്‍ ശമിപ്പിക്കാന്‍ വളരെ ഫലപ്രദമാണ്‌. ശ്വസനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ആസ്‌തമയുടെ ആക്രമണം കുറച്ച്‌ ശ്വാസംമുട്ടലിന്‌ ആശ്വാസം നല്‍കും.

English summary

How to Stop Wheezing in 15 Natural Ways

Wheezing is often associated with more serious pulmonary or sinus issues which might need the treatment and advice of a health care professional.
Story first published: Thursday, November 30, 2017, 18:03 [IST]
X
Desktop Bottom Promotion