For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ തടയാനും പല രോഗാവസ്ഥകള്‍ക്കുമുള്ള പര

|

വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഭക്ഷ്യവസ്തുവാണ്. ഇതിലെ അലിസിന്‍ എന്ന ഘടകമാണ് പലപ്പോഴും ഏറെ ഗുണങ്ങള്‍ നല്‍കുന്നത്.

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ തടയാനും പല രോഗാവസ്ഥകള്‍ക്കുമുള്ള പരിഹാരമാണ്.

ബിപി സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പല തരത്തിലും ബിപി കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. ഏതൊക്കെ വിധത്തിലാണ് ബിപി കുറയ്ക്കാന്‍ ഇതുപയോഗിയ്‌ക്കേണ്ടതെന്നു നോക്കൂ,

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

പച്ച വെളുത്തുള്ളി ചവച്ചരയ്ച്ചു കഴിയ്ക്കുന്നത് ബിപി കുറയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇത് ചവച്ചരയ്ക്കുമ്പോള്‍ അലിസിന്‍ പെട്ടെന്നു തന്നെ ശരീരത്തില്‍ കടക്കുന്നു. ദിവസവും 1.5 ഗ്രാം പച്ച വെളുത്തുള്ളി കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

600-900 മില്ലീഗ്രാം വരെ ഗാര്‍ലിക് പൗഡര്‍ കഴിയ്ക്കുന്നത് 9-12 ശതമാനം വരെ ബിപി കുറയ്ക്കും. 600 മില്ലീഗ്രാം വെളുത്തുള്ളി പൗഡറില്‍ 3.6 മില്ലീഗ്രാം അലിസിനും 900 മില്ലീഗ്രാമില്‍ 5.4 മില്ലീഗ്രാം അലിസിനും അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി പാചകം ചെയ്യുമ്പോള്‍ അലിസിന്‍ ഉല്‍പാദനം കുറയും. ഇതിനായി പാകം ചെയ്യുന്നതിന് 10 മിനിറ്റു മുന്‍പ് ഇത് ചതച്ചു വയ്ക്കുക. ഇത് അലിസിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

സാലഡുകളിലും മറ്റും വെളുത്തുള്ളി അരിഞ്ഞിട്ടു കഴിയ്ക്കുന്നത് ബിപി കുറയ്ക്കാനും ഭക്ഷണത്തിന് സ്വാദേറുവാനും സഹായിക്കും.

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

ഒലീവ് ഓയിലില്‍ അല്‍പം വെളുത്തുള്ളി അരിഞ്ഞിട്ട് അല്‍പസമയം ചൂടാക്കുക. ഈ ഒലീവ് ഓയില്‍ ബ്രെഡിലോ മറ്റു പച്ചക്കറികളിലോ ചേര്‍ത്തു കഴിയ്ക്കുകയും ചെയ്യാം.

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

ഗാര്‍ലിക് ടീ ബിപി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. 2-3 വെളുത്തുള്ളിയല്ലിയെടുത്ത് അരിയുക. ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. തീ കെടുത്തിയ ശേഷം വെളുത്തുള്ളി അരിഞ്ഞത് ഇതിലേയ്ക്കിടുക. 5 മിനിറ്റിനു ശേഷം ഊറ്റിയെടുക്കുക. ഇതില്‍ അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളി കൊണ്ട് ബിപി കുറയ്ക്കാം

വെളുത്തുള്ളിയലര്‍ജിയുള്ളവര്‍ക്ക് വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത്, പ്രത്യേകിച്ചു വേവിയ്ക്കാതെ ഉപയോഗിയ്ക്കുന്നത് തലചുറ്റല്‍, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.

Read more about: blood pressure ബിപി
English summary

How To Reduce High Blood Pressure Using Garlic

How To Reduce High Blood Pressure Using Garlic, Read more to know about,
Story first published: Tuesday, May 30, 2017, 9:54 [IST]
X
Desktop Bottom Promotion