For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റിയ്ക്ക് എന്നന്നേയ്ക്കുമായി പരിഹാരം

|

അസിഡിറ്റി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറ്റില്‍ കത്തുന്ന പോലുള്ള തോന്നലാണിത്. അസിഡിറ്റിയുടെ പ്രധാന കാരണം വയറ്റില്‍ ആസിഡുകളുടെ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതാണ്.

ഭക്ഷണം കഴിയ്ക്കാന്‍ കൂടുതല്‍ വൈകുക, വെറുംവയറ്റില്‍ ചായ, കാപ്പി, മദ്യം തുടങ്ങിയവയുടേയോ എണ്ണയടങ്ങിയ ഭക്ഷണങ്ങളോ കഴിയ്ക്കുക, മസാല കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്ന തുടങ്ങിയ പല കാരണങ്ങളാലും വയറ്റിലെ അസിഡിറ്റി വര്‍ദ്ധിയ്ക്കാം. അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത് അള്‍സര്‍ പോലുള്ള പല അവസ്ഥകള്‍ക്കും വഴിയൊരുക്കും.

അസിഡിറ്റിയ്ക്ക് മരുന്നുകള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് നല്ല ഫലമല്ല, നല്‍കുക. പലതരം ദൂഷ്യഫലങ്ങള്‍ ഇതിനുണ്ടാകും. ഇതിന് ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുക തന്നെയാണ്. അസിഡിറ്റിയ്ക്ക് എന്നന്നേയ്ക്കുമായുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

തുളസിയില

തുളസിയില

തുളസിയില കടിച്ചു ചവച്ചു കഴിയ്ക്കുന്നതും തുളസിയില ഇട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും അസിഡിറ്റി പോകാന്‍ ഏറെ നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും വയറ്റിലെ അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

തൈര്‌

തൈര്‌

തൈര്‌ നല്ലതാണ്‌. ഇതിലെ പ്രോബയോട്ടിക്‌ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്കു സഹായിക്കും. ഇത്‌ വയറ്റിലെ അസിഡിറ്റി നിയന്ത്രിയ്‌ക്കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

നല്ല പോലെ വെള്ളം കുടിയ്‌ക്കുക. ഇത്‌ അസിഡിറ്റി ഒഴിവാക്കുന്നതില്‍ മുഖ്യ പങ്കു വഹിയ്‌ക്കുന്ന ഒന്നാണ്‌.

വെണ്ണ

വെണ്ണ

വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒന്നോ രണ്ടോ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ അസിഡിറ്റി കുറയ്‌ക്കാന്‍ സഹായിക്കും.

ക്യാബേജ്‌

ക്യാബേജ്‌

ക്യാബേജ്‌ നീര്‌ ദിവസം പല തവണയായി കുറേശെ വീതം കുടിയ്‌ക്കുക. ഇത്‌ അസിഡിറ്റിയ്‌ക്കുള്ള മറ്റൊരു പരിഹാരമാണ്‌.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജ്യൂസ്‌ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്‌ക്കുന്നതും നല്ലതാണ്‌. ഗര്‍ഭിണികള്‍, കുട്ടികള്‍, തൈറോയ്‌ഡ്‌, കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ എന്നിവ ഇത്‌ കുടിയ്‌ക്കരുത്‌.

കായം

കായം

കായം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്‌ക്കുന്നത്‌ അസിഡിറ്റിയ്‌ക്കു പരിഹാരമാകും.

ജാതിക്ക

ജാതിക്ക

ജാതിക്ക ചുട്ട്‌ തേനില്‍ ചാലിച്ചു കഴിയ്‌ക്കുന്നതും ശമനം നല്‍കും

സംഭാരം

സംഭാരം

സംഭാരം വയറ്റിലെ അസിഡിറ്റിയ്ക്ക് നല്ല ആശ്വാസം നല്‍കുന്ന ഒന്നാണ്. ഇതു പരീക്ഷിയ്ക്കാം

English summary

How To Cure Acidity Permanently

How To Cure Acidity Permanently, Read more to know about
X
Desktop Bottom Promotion