Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പൊട്ടിയ പല്ലിനെ പരിചരിയ്ക്കുന്നത് സൂക്ഷിച്ച്
പൊട്ടിയ പല്ലിലെ വേദന കുറച്ച് ബുദ്ധിമുട്ടൊഴിവാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും പല്ലുകള്‍ പൊട്ടാം. പലപ്പോഴും കുട്ടികളിലാണ് ഇത്തരം പ്രവണത കൂടി വരുന്നത്. വികൃതി കാണിക്കുമ്പോഴും കളിയ്ക്കുമ്പോഴും പലപ്പോഴും പല്ലുകള്‍ക്ക് ക്ഷതം സംഭവിയ്ക്കുകയും പല്ലുകള്‍ പൊട്ടാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയും ചെയ്യും.
മാത്രമല്ല കാല്‍സ്യത്തിന്റെ കുറവും ദന്തരോഗങ്ങളും അപകടങ്ങളും എല്ലാം ഇതിനുള്ള കാരണം തന്നെയാണ്. എന്നാല്‍ പല്ല് പൊട്ടിയാല്‍ പിന്നീട് പൊട്ടിയ പല്ലിനെ എങ്ങനെ പരിചരിയ്ക്കണം എന്ന് പലര്‍ക്കും അറിയില്ല.
പൊട്ടിയ പല്ലിനെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും ഗുരുതരമായ ദന്തരോഗങ്ങള്‍ക്ക് കാരണമാകും. പൊട്ടിയ പല്ലിലെ വേദന കുറച്ച് എങ്ങനെ ഇതിനെ ഫലപ്രദമായി പരിചരിയ്ക്കാം എന്ന് നോക്കാം.

ഉപ്പ് വെള്ളം
പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഘടകമാണ് സലൈന്‍ വാട്ടര്‍. ഇത് ഉപ്പില്‍ ധാരാളം ഉണ്ട്. അല്പം ഉപ്പ് വെള്ളത്തില്‍ കലക്കി കവിള് കൊള്ളുക. ഇത് പൊട്ടിയ പല്ലിന്റെ വേദന കുറയ്ക്കുകയും പല്ലിനെ ബാക്ടീരിയയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ടീബാഗ്
ടീബാഗ് പല്ലിന് ഉറപ്പും ആരോഗ്യവും നല്കുന്നു. ടീബാഗ് അല്പം തണുത്തവെള്ളത്തില്‍ മുക്കി വെച്ച് അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത് പല്ലിലെ ബാക്ടീരിയ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ഇഞ്ചിയുടെ വേര്
ഇഞ്ചിയുടെ വേരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അല്പം ഇഞ്ചിയുടെ അടിവേര് കടിച്ച് തിന്നുന്നത് പല്ലിലെ വേദനയെ കുറയ്ക്കുകയും ആന്റിബാക്ടീരിയല്‍ ആയി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

മദ്യം
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം തന്നെയാണ്. എന്നാല്‍ മദ്യപിക്കാനല്ല മദ്യം അല്പം പഞ്ഞിയില്‍ മുക്കി പല്ല് പൊട്ടിയ സ്ഥലത്ത് വെയ്ക്കാം. മാത്രമല്ല ദിവസവും അല്പം മദ്യം വെള്ളത്തില്‍ കലര്‍ത്തി കവിള് കൊള്ളുന്നത് കാവിറ്റീസിനെ തുരത്തും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. ഇത് ഉമിനീരിനെ വര്‍ദ്ധിപ്പിക്കുന്നു, അതിലൂടെ പല്ലിന് അനാരോഗ്യം ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ നശിപ്പിക്കപ്പെടുന്നു.

ഉള്ളി
ഉള്ളിയാണ് മറ്റൊരു പരിഹാരം. ഉള്ളി ചെറിയ കഷ്ണമാക്കിയത് ചവയ്ക്കുന്നത് പല്ലിലെ പൊട്ടലിനെ കുറയ്ക്കുന്നു. മാത്രമല്ല പല്ലിന്റെ ആരോഗ്യത്തെയും ഇത് സഹായിക്കുന്നു.



Click it and Unblock the Notifications
