Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
തലകറക്കവും ബാലന്‍സ് തെറ്റലും അല്പം ഗുരുതരം
വെര്‍ട്ടിഗോ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ദിലീപ് എന്നാണ് പറയുന്നത്. എന്നാല്‍ എന്താണ് വെര്‍ട്ടിഗോ?
തലകറക്കം ഒരിക്കലെങ്കിലും വരാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇടക്കിടക്ക് തലകറക്കം ഉണ്ടാവുകയും ശരീരത്തിന്റെ ബാലന്‍സ് തെറ്റുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം.
ജയിലില്‍ കിടക്കുന്ന ദിലീപിന്റെ ആരോഗ്യകാര്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ടതാണ് ദിലീപിന്റെ തലകറക്കവും ബാലന്‍സ് നഷ്ടമാവുന്നതും. അമിതമായ മാനസികസമ്മര്ദ്ദവം പെട്ടെന്ന് ജീവിത ശൈലിയിലും ഭക്ഷണത്തിലും വരുന്ന മാറ്റങ്ങളുമാണ് പലപ്പോഴും ഇത്തരം അവസ്ഥക്ക് ആധാരം.
ചെവിയുടെ സന്തുലനാവസ്ഥയെയാണ് വെര്‍ട്ടിഗോ എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്നത്. തലച്ചോറിനേയും ചെവിയേയും ബന്ധിപ്പിക്കുന്ന ഞരമ്പുകള്‍ക്ക് വൈകല്യം സംഭവിക്കുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. ചെവിയെ ബാധിക്കുന്നതിനാലാണ് ഇതിനെ ഇയര്‍ ഇംബാലന്‍സ് എന്ന് പറയുന്നത്. എന്തൊക്കെ പരിഹാരങ്ങളും എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കണമെന്നും നമുക്ക് നോക്കാം.

ജിഞ്ചര്‍ ടീ
മനം പിരട്ടലിന് സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതേ തത്വം തന്നെയാണ് ഇവിടെ വെര്ട്ടിഗോയിലും വരുന്നത്. നല്ലതു പോലെ ഒരു കഷ്ണം ഇഞ്ചിയെടുത്ത് അത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ട് തിളപ്പിച്ച് കഴിഞ്ഞ് ഉപയോഹിക്കാം. ആവശ്യമെങ്കില്‍ സ്വാദിനായി അല്പം തേനും ചേര്‍ക്കാം. ദിവസവും രണ്ട് തവണ കഴിക്കാം. ഇത് വെര്‍ട്ടിഗോയെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മല്ലി, നെല്ലിക്ക, തേന്‍
മല്ലി, നെല്ലിക്കപൊടിച്ചത്, തേന്‍ എന്നിവയിലൂടെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് കഴിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മല്ലി വെള്ളത്തില്‍ ഇട്ട് വെച്ച് അതില്‍ അല്പം തേനും നെല്ലിക്കപ്പൊടിയും മിക്സ് ചെയ്ത് പിറ്റേ ദിവസം രാവിലെ കഴിക്കാവുന്നതാണ്.

ബദാമും പാലും
പാലും ബദാമും നല്ലതു പോലെ മിക്സ് ചെയ്ത് കഴിക്കാം. നാല് ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അത് രാവിലെ പാലില്‍ അരച്ച് കഴിക്കാവുന്നതാണ്. ഇത് വെര്‍ട്ടിഗോക്ക് നല്ലൊരു പരിഹാരമാണ്.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് വെര്‍ട്ടിഗോ ഇല്ലാതാക്കും എന്ന് കണ്ടെത്തിയത്. സ്ട്രോബെറി, നാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, മധുരക്കിഴങ്ങ് തുടങ്ങിയവയെല്ലാം ശീലമാക്കാം.

ഡയറ്റ് മാറ്റുക
ഡയറ്റില്‍ കാര്യമായ മാറ്റം വരുത്തുക. മൈഗ്രേയ്ന് ഉള്ളവരില്‍ വെര്ട്ടിഗോക്കുള്ള സാധ്യത വളരെ കൂടുതലാണ്. ചോക്ലേറ്റ്, പാല് ഉല്‍പ്പന്നങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് വെര്‍ട്ടിഗോ എന്ന അവസ്ഥയെ വളരെ ഭീകരമാക്കുന്നു. എന്നാല്‍ വിറ്റാമിന്‍ ഡി ആവശ്യത്തിന് ഉണ്ടെങ്കില്‍ അത് വെര്‍ട്ടിഗോയെ ഇല്ലാതാക്കുന്നു.

വെളുത്തുള്ളിയും എള്ളെണ്ണയും
വെളുത്തുള്ളിയും എള്ളെണ്ണയുമാണ് മറ്റൊന്ന്. വെളുത്തുള്ളി നെടുകേ മുറിച്ച് അത് എള്ളെണ്ണയില്‍ മൂപ്പിച്ച് വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കാം. നല്ലതു പോലെ തണുത്തതിനുു ശേഷം മൂന്ന് തുള്ളി ചെവിയില്‍ ഒഴിക്കാം. ഇത് പോലെ തന്നെ മറ്റേ ചെവിയിലും ചെയ്യാവുന്നതാണ്.

ആവശ്യത്തിന് ഉറക്കം
ആവശ്യത്തിന് ഉറക്കമില്ലാത്ത ശരീരത്തെ എപ്പോഴും രോഗങ്ങള്‍ പിടിമുറുക്കിക്കൊണ്ടിരിക്കും. രാത്രിയില്‍ കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങണം.

തലയിണ മാറ്റുക
പരന്ന തലയിണ വെച്ചാണ് ഉറങ്ങുന്നതെങ്കില്‍ അത് ഉടന്‍ മാറ്റുക. മാറ്റിയ ശേഷം അല്പം കട്ടിയുള്ള ഉരുണ്ടിരിക്കുന്നതുമായ തലയിണ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കിടത്തം കൃത്യമാക്കുകയും വെര്‍ട്ടിഗോയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു.

ഉപ്പിന്റെ ഉപയോഗം ശ്രദ്ധിക്കുക
ഉപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഉപ്പിന്റെ അമിതോപയോഗം ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുകയും ജലാംശം മുഴുവന്‍ വലിച്ചെടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വെര്‍ട്ടിഗോ ഉള്ളവര്‍ ഒരിക്കലും ഉപ്പ് അമിതമായി ഉപയോഗിക്കരുത്.

മാനസിക സമ്മര്‍ദ്ദം
വെര്ട്ടിഗോയിലൂടെ സമനില തെറ്റാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദമാണ്. അമിത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ പലപ്പോഴും വെര്‍ട്ടിഗോ സാധ്യത വളരെ കൂടുതലാണ്. യോഗ ചെയ്ത് മനസ്സിനെ ശാന്തമാക്കുകയാണ് ഇതിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്.

ആവശ്യത്തിന് വെള്ളം കുടിക്കുക
ശാരീരിക പ്രവര്‍ത്തനത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. നിര്‍ജ്ജലീകരണം ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് വെര്‍ട്ടിഗോയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.



Click it and Unblock the Notifications