For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിനകത്തെ അസ്വസ്ഥതകള്‍ക്ക് ഉടനടി പരിഹാരം

വയറിന്റെ അസ്വസ്ഥതകളും കുറക്കാന്‍ സഹായിക്കുന്ന ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ നോക്കാം

|

വയറിനകത്തെ അസ്വസ്ഥതകള്‍ കൊണ്ട് പലപ്പോഴും ബുദ്ധിമുട്ടുന്നവരാണ് നമ്മള്‍. ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലമായി നമ്മള്‍ കഴിക്കുന്ന പല മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. നെഞ്ചെരിച്ചില്‍ ദഹന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്.

കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റില്‍കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റില്‍

കൂടുതല്‍ ആസിഡ് വയറിനകത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇനി നെഞ്ചെരിച്ചിലിന് പരിഹാരം വീട്ടില്‍ കാണാം. നെഞ്ചെരിച്ചില്‍ മാത്രമല്ല വയറിന്റെ എല്ലാം അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ ഇനി താഴെ പറയുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇതിലുള്ള ആല്‍ക്കലൈസിങ്ങ് വയറ്റിനകത്തെ ആസിഡ് ലെവല്‍ കൃത്യമാക്കുന്നു. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി മിക്‌സ് ചെയ്യാം. ഇത് വയറിനകത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. ആമാശയത്തിലുണ്ടാകുന്ന പ്രശ്‌നക്കാരനായ ആസിഡിനെ ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡയിലെ അന്റാസിഡ് സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി കൊണ്ട് വയറിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ കഴിയുന്നു. ഇത് വളരെ വേഗത്തില്‍ തന്നെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. നിങ്ങളുടെ മൊത്തം ദഹന പ്രശ്‌നങ്ങളെ ഇത് ഇല്ലാതാക്കുന്നു. ആസിഡ് റിഫഌക്ഷന്‍ മുതല്‍ അള്‍സര്‍ വരെ ഇല്ലാതാക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിച്ചും വയറ്റിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാം. ലോഡ് കണക്കിന് വിറ്റാമിനുകളും മിനറല്‍സും എല്ലാം ധാരാളം കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു. അതിലുപരി ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

 ച്യൂയിംഗം

ച്യൂയിംഗം

ച്യൂയിംഗമാണ് മറ്റൊരു പ്രതിവിധി. ഇത് ഉമിനീരിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതൊരു ആല്‍ക്കലൈന്‍ ഏജന്റ് ആണ് എന്നതാണ് മറ്റൊരു ഗുണം. ഇത് വയറ്റിലെ ആസിഡില്‍ നിന്ന് വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 പഴം

പഴം

പഴമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പഴം. ഇത് നെഞ്ചിനും വയറിനും ആശ്വാസം നല്‍കും.

 കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന്റെ അസ്വസ്ഥതകളെ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ വയറ്റില്‍ ആസിഡ് ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നു.

English summary

Home Remedies for a Burning Sensation in Your Stomach

Too much acid in the stomach contributes to a burning feeling, which can happen for several reasons.
Story first published: Monday, July 10, 2017, 16:34 [IST]
X
Desktop Bottom Promotion