For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബന്ധമകറ്റാനുള്ള വീട്ടുമരുന്നുകൾ

|

നിങ്ങൾക്ക് മലബന്ധം എന്ന പ്രശ്നം ഉണ്ടോ? എന്നാൽ നിങ്ങൾ ഒറ്റയ്ക്കല്ല.വയറിലെ ഈ പ്രശ്നം അമേരിക്കൻ ജനതയുടെ 20 % പേർക്കും ഉള്ളതാണ്.ഓരോ വർഷവും 6.3 ദശലക്ഷം ആൾക്കാരാണ് ഇതിനായി വൈദ്യസഹായം തേടുന്നത്.

എല്ലാവരും ഈ പ്രശ്നം പരിഹരിക്കാനായി വയറിളക്കമരുന്നു സ്വീകരിക്കുന്നു.എന്നാൽ ഈ മരുന്നുകൾ ആരോഗ്യത്തിന് വളരെ ദോഷകരമാണ്.

എന്നാൽ നിങ്ങൾ വിഷമിക്കേണ്ട.നിങ്ങൾക്കായി പ്രകൃതിദത്തമായ ചില വീട്ടുമരുന്നുകൾ ചുവടെ കൊടുക്കുന്നു.ഇത് നിങ്ങളുടെ മലബന്ധം അകറ്റി നിങ്ങൾക്ക് ആശ്വാസം നൽകും.

ഇത് പരിഹരിക്കുന്നതിന് മുൻപ് എങ്ങനെയാണ് മലബന്ധം ഉണ്ടാകുന്നത് എന്ന് നോക്കാം.എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് മനസ്സിലായാൽ നിങ്ങളുടെ പ്രശ്നം നിങ്ങൾക്കുതന്നെ തിരിച്ചറിയാനാകും.

ഇത്തരത്തിൽ മനസ്സിലാക്കിയാൽ ഏതു ചേരുവകൾ കൊണ്ട് നിങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.നിങ്ങൾക്ക് ആവശ്യമുള്ള വീട്ടുവൈദ്യത്തിന്റെ പട്ടികയും ചുവടെ കൊടുത്തിട്ടുണ്ട്.

എന്തുകൊണ്ട് മലബന്ധം സംഭവിക്കുന്നു?

നാം ഭക്ഷണസാധനങ്ങൾ കഴിച്ചു കഴിയുമ്പോൾ നമ്മുടെ ദഹനസംവിധാനം ശരീരത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങളും ജലവും ആഗിരണം ചെയ്യുന്നു.എന്നാൽ നാം കഴിച്ച എല്ലാ ഭക്ഷണവും ദഹനവ്യവസ്ഥയ്ക്ക് ആഗീരണം ചെയ്യാൻ കഴിയില്ല.അങ്ങനെ ദഹിക്കാത്ത ഭക്ഷണവും പോഷകം ആഗീരണം ചെയ്തതിന്റെ ബാക്കിയും മലമായി മാറുന്നു.
കുടലിലെ പേശികൾ ഇതിനെ മലാശയത്തിലേക്ക് തള്ളുന്നു.ഇത് പ്രകൃതിദത്തമായ പ്രക്രീയയാണ്.

എന്നാൽ വൻകുടലിലെ പേശികൾ ശരിയായി ചുരുങ്ങാതിരിന്നാൽ മലം അവിടെ തങ്ങി നിൽക്കും.ഈ സമയം ഇതിലെ ജലാംശം വീണ്ടും കുടൽ വലിച്ചെടുക്കുകയും മലം കൂടുതൽ വരണ്ടതാകുകയും ചെയ്യുന്നു.ഇത്തരത്തിൽ വിസർജ്ജനം കുറവുള്ളതും വേദനാജനകവുമായിത്തീരുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റീസ്, ഡൈജസ്റ്റീവ്, കിഡ്നി ഡിസീസ് എന്നിവ പ്രകാരം ഒരാൾക്ക് ആഴ്ചയിൽ 3 തവണയിൽ കുറവ് മലവിസർജ്ജനം ഉണ്ടെങ്കിലോ അല്ലെങ്കിൽ കട്ടിയുള്ളതും വേദനാജനകമായ വിസർജ്ജനം ആണെങ്കിലോ അവർക്ക് മലബന്ധം ഉള്ളതായി കണക്കാക്കുന്നു.

പലതരത്തിലുള്ള മലബന്ധം

മലബന്ധത്തെ രണ്ടായി തിരിച്ചിരിക്കുന്നു.ഓർഗാനിക് എന്നും ഫങ്ക്ഷണൽ എന്നും കുടലിലെ തകരാറുകൾ കൊണ്ടാണ് ഓർഗാനിക് മലബന്ധം ഉണ്ടാകുന്നത്.നട്ടെല്ലിലെ തകരാറുകൾ,കുടലിലെ തടസ്സം എന്നിവ ഇതിന് കാരണമാകുന്നു.

ഇത്തരത്തിലുള്ള മലബന്ധത്തിന് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

ഫങ്ഷണൽ മലബന്ധം

ഭക്ഷണശീലങ്ങൾ,വ്യായാമക്കുറവ്,അലർജി,നിർജ്ജലികരണം,സമ്മർദ്ദം,ജീവിതശൈലികൾ എന്നിവ മൂലമാണ് സംഭവിക്കുന്നത്.

ഇത്തരത്തിലുള്ള മലബന്ധമാണ് വളരെ സാധാരണയായി കണ്ടുവരുന്നതും,നമുക്ക് വീട്ടുവൈദ്യം കൊണ്ടും,ഭക്ഷണ ശീലങ്ങൾ മാറ്റിയും ധാരാളം വെള്ളം കുടിച്ചും പരിഹരിക്കാവുന്നതുമായവ

മലബന്ധത്തിനുള്ള കരണങ്ങളെക്കുറിച്ചു വിശദമായ അവലോകനം നടത്താം

നിങ്ങൾക്ക് മലബന്ധം ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം .ചിലപ്പോൾ അത് ജി.ഐ ട്രാക്റ്റിലും നടക്കാം.മലബന്ധത്തിന് കാരണമാകുന്ന ചില ഘടകങ്ങൾ ചുവടെ കൊടുക്കുന്നു.
കുടലിലെ അസ്വസ്ഥതകൾ

നിങ്ങൾക്ക് ഐബിഎസ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മലബന്ധത്തിന് കാരണമാകാം.

ഭക്ഷണ രീതി

നിങ്ങളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്സ, മദ്യം, പഞ്ചസാര, സിന്തറ്റിക് അഡിറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൂടുതലുണ്ടെങ്കിൽ അത് സാധാരണ മലവിസർജ്ജനത്തിനു തടസ്സം സൃഷ്ടിക്കും.

സമ്മർദ്ദം

സമ്മർദ്ദം ഹോർമോണുകളുടെ ഉത്‌പാദനത്തെ ബാധിക്കുകയും അത് പേശീ വീക്കവും ദഹനവ്യവസ്ഥയ്ക്ക് തകരാറും ഉണ്ടാക്കാൻ കാരണമാകും.

മഗ്നീഷ്യത്തിന്റെ കുറവ്

പേശികളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം ആവശ്യമാണ്.മഗ്നീഷ്യത്തിന്റെ കുറവ് സമ്മർദ്ദം കൂട്ടുകയും പേശികളെ ബാധിക്കുകയും ചെയ്യുന്നു.

കുടലിലെ സൂക്ഷ്മ ജീവികളുടെ അസന്തുലിതാവസ്ഥ

ആരോഗ്യകരമായ ബാക്ടീരിയകൾ മലവിസർജ്ജനത്തിന് വളരെയധികം സഹായിക്കുന്നു.

മരുന്നുകൾ

കാൽസ്യം,അയൺ,മയക്കുമരുന്ന്,ആന്റികൺവൽസൻറ് ,അന്റാസിഡ്,ആന്റിഡിപ്രെസന്റ്,ആന്റിക്കോളിനർജിസ് തുടങ്ങിയ മരുന്നുകൾ മലബന്ധത്തിലേക്ക് നയിക്കും.

തൈറോയ്ഡ് അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ

ഭക്ഷണക്രമണങ്ങൾ, പിഎംഎസ്, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, ആർത്തവവിരാമം എന്നിവ മലബന്ധത്തിന് കാരണമാകാറുണ്ട്.നട്ടെല്ലിലെ പരിക്കുകൾ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, പാർക്കിൻസൺസ് രോഗം എന്നിവയും ഇതിനു കാരണമാകാറുണ്ട്.

വ്യായാമക്കുറവ്

വ്യായാമം രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു.കൂടാതെ ഇത് ദഹനേന്ദ്രിയത്തിലെ പേശികളെ ശക്തിപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.ഇവയെല്ലാം മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രായം

പ്രായമാകുമ്പോൾ ആളുകൾക്ക് ഭക്ഷണത്തോട് താല്പര്യം കുറയുകയും ചെയ്യുന്നു.അത്തരത്തിൽ നാരുകളുടെയും കലോറിയുടെയും കുറവ് ദഹനവ്യവസ്ഥയെ ബാധിക്കുന്നു.

മോശം ശുചിമുറി ശീലങ്ങൾ

കക്കൂസിൽ ശരിയായ രീതിയിൽ ഇരിക്കാത്തത് ,കുളിമുറിയിലേക്ക് സമയത്തുള്ള ഓട്ടം എന്നിവയും മലബന്ധത്തിന് കാരണമാകാം.

ഉറക്കക്കുറവ്

തെറ്റായ ജീവിതശൈലി,യാത്രകൾ എന്നിവ ദഹനവ്യവസ്ഥയിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

പ്രൂൺസ് / പ്ലം

പ്രൂൺസ് / പ്ലം

ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലംസ് പ്രകൃതിദത്തമായ ഒരു ഫലമാണ്.ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്.

സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്.ഇത് കുടലിൽ നിന്നും ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

8 ഔൺസ് പ്ലം ജ്യൂസ് പ്രഭാതത്തിലും അടുത്തതു രാത്രിയിൽ കിടക്കുന്നതിനു മുൻപും കുടിക്കുക.

ജ്യൂസിന് പകരം ഇടവിട്ടും പ്ലം ജ്യൂസ് കുടിക്കാവുന്നതാണ്.

ശ്രദ്ധിക്കുക ; വളരെക്കൂടുതൽ പ്ലം ജ്യൂസ് കുടിച്ചാൽ അത് വയറിളക്കം,വയറുവേദന,ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

നാരങ്ങ

നാരങ്ങ

നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നിങ്ങളുടെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. വൻകുടലിൽ ചുറ്റിപ്പറ്റിയുള്ള വിഷവസ്തുക്കളെയും ദഹിക്കാത്തവയേയും പുറംതള്ളാൻ ഇത് സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

ഒരു കപ്പ് ചൂട് വെള്ളത്തിൽ ഒരു നാരങ്ങാ പിഴിഞ്ഞു ചേർക്കുക.രാവിലെ വെറും വയറ്റിൽ ഇത് സേവിക്കുന്നതാണ് ഉത്തമം.

കുറിപ്പ്

നിങ്ങൾക്ക് രുചി കൂട്ടാനായി തേൻ ചേർക്കാവുന്നതാണ്.തേൻ മലബന്ധമകറ്റാൻ നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നു.തേനിന് പകരം ഉപ്പ് ചേർക്കാവുന്നതാണ്.ഉപ്പിലെ മഗ്നീഷ്യം കുടൽ പേശികളുടെ സങ്കോചം വർദ്ധിപ്പിക്കുകയും എളുപ്പത്തിൽ വിസർജ്ജ്യത്തെ പുറത്തുകളയാൻ സഹായിക്കുകയും ചെയ്യും.

ചണവിത്തിൽ നിന്നുള്ള എണ്ണ

ചണവിത്തിൽ നിന്നുള്ള എണ്ണ

ചണവിത്തിൽ നിന്നുള്ള എണ്ണയ്ക്ക് ആന്റിഡയേറിയൽ സ്വഭാവം ഉള്ളതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഈ എണ്ണ കുടലിന്റെ ഭിത്തികളിൽ പറ്റിപ്പിടിക്കുകയും വിസർജ്ജ്യത്തെ സുഗമമാക്കുകയും ചെയ്യുന്നു.കൂടുതൽ മെച്ചപ്പെടുത്താനായി ഇതിലേക്ക് ഓറഞ്ചു ജ്യൂസും ചേർക്കാവുന്നതാണ്.കാരണം ഓറഞ്ചിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

ഒരു സ്പൂൺ ചണവിത്തു എണ്ണ ഒരു ഗ്ലാസ് ഓറഞ്ചു ജ്യൂസിൽ ചേർക്കുക.

കുടിച്ചു കഴിഞ്ഞു 5 മണിക്കൂർ വെയിറ്റ് ചെയ്യുക.

വേണമെങ്കിൽ വീണ്ടും കുടിക്കാം.പക്ഷെ അതികം കുടിക്കാതിരിക്കുന്നതാണ് ഉത്തമം.

കറ്റാർവാഴ

കറ്റാർവാഴ

കറ്റാർവാഴയിലെ ആന്ത്രക്വിയിനോൻ ഗ്ലൈക്കോസൈഡ് മലബന്ധം അകറ്റുന്നു.മലബന്ധമുള്ള 28 വ്യക്തികളിൽ നടത്തിയ പഠനത്തിൽ വളരെ വ്യക്തമായ ഫലം കണ്ടിരുന്നു.ചെടിയിൽ നിന്നും നേരിട്ട് കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.നിങ്ങളുടെ വീട്ടിൽ ഇല്ലെങ്കിൽ മാത്രം വിപണിയിലെ കറ്റാർവാഴ ജ്യൂസ് ഉപയോഗിക്കുക.

എങ്ങനെ ഉപയോഗിക്കാം?

ഒരു ഗ്ലാസ് വെള്ളത്തിലോ ജ്യൂസിലോ 2 സ്പൂൺ കറ്റാർവാഴ ജെൽ ഇട്ട് രാവിലെ വരെയും വയറ്റിൽ സേവിക്കുക.ഇടയ്ക്കിടയ്ക്ക് ആവശ്യമെങ്കിൽ ഓരോ കപ്പ് കറ്റാർവാഴ ജ്യൂസ് കുടിക്കാവുന്നതാണ്.

ബേക്കിങ് സോഡ

ബേക്കിങ് സോഡ

വയറുവേദനയ്ക്കും മലബന്ധത്തിനും ബേക്കിങ്‌സോഡ 95 % ഫലപ്രദമാണ്.ഇത് വയറിനെ റീ അൽക്കലയിസ് ചെയ്യുന്നു.കൂടാതെ അസിഡിനെ നിയന്ത്രിക്കുകയും വായുവിനെ പുറന്തള്ളുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം?

ഒരു സ്പൂൺ ബേക്കിങ് സോഡാ 1 / 4 കപ്പ് ചൂട് വെള്ളത്തിൽ മിക്സ് ചെയ്യുക.പെട്ടെന്ന് ഈ മിശ്രിതം കുടിക്കുക.എത്ര പെട്ടെന്ന് നിങ്ങൾ കുടിക്കുന്നുവോ അത്രയും വേഗം ഫലമുണ്ടാകും.4 മണിക്കൂർ കഴിഞ്ഞിട്ടും ഫലമുണ്ടായില്ലെങ്കിൽ വീണ്ടും കുടിക്കുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

വയറിളക്കാൻ ആവണക്കെണ്ണ വളരെ ഉത്തമമാണ്.ഇത് കുടലിനെ ഉത്തേജിപ്പിച്ചു മലവിസർജ്ജനം സുഗമമാക്കുന്നു.ആവണക്കെണ്ണ മലബന്ധം അകറ്റുകയും വയറുവേദന,ഗ്യാസ് തുടങ്ങി എല്ലാ ഐബിഎസ് ലക്ഷണങ്ങളും അകറ്റാൻ ഉത്തമമാണ്.

ആവണക്കെണ്ണയിലെ റിസിനോളിക് ആസിഡ് കുടലിനെ വികസിപ്പിച്ചു ദഹനം സുഗമമാക്കുകയും ,പോഷകങ്ങൾ ആഗീരണം ചെയ്യാൻ സഹായിക്കുകയും,വിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു.ചെറുകുടലിനെ കൊഴുപ്പ് ആഗീരണം ചെയ്യാൻ കൂടുതൽ പ്രാപ്തമാക്കുകയും കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അനുപാതം സന്തുലിതമാക്കുകയും ചെയ്യുന്നു.

ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കാം?

ഇത് ഉപയോഗിക്കുന്നതിനു മുൻപ് ലേബൽ നല്ലവണ്ണം പരിശോധിക്കുക.ഇത് ഓർഗാനിക് ആണെന്നും,രാസവസ്തുക്കളും പ്രിസർവേറ്റിവുകളും അടങ്ങിയിട്ടില്ല എന്നും ഉറപ്പ് വരുത്തുക.15 മില്ലിലിറ്റർ അഥവാ 1 / 2 ഔൺസ് അല്ലെങ്കിൽ 3 സ്പൂൺ എന്നതാണ് ആവണക്കെണ്ണയുടെ ശരിയായ ഉപയോഗത്തിന്റെ കണക്ക്.

ഇതിന്റെ മണവും രുചിയും ശക്തമായതിനാൽ ജ്യൂസോ,വെള്ളമോ പാലോ ചേർത്ത് കുടിക്കുന്നതാകും ഉത്തമം.രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് കുടിക്കുന്നതാണ് നല്ലത്.

ആവണക്കെണ്ണ ഫലപ്രദമാകാൻ 2 -3 മണിക്കൂർ എടുക്കും.ചിലപ്പോൾ 6 മണിക്കൂർ വരെ എടുക്കാറുണ്ട്.

അപകടസാധ്യത

ഗർഭിണികൾക്ക് ആവണക്കെണ്ണ കൊടുക്കരുത്.ഇത് ഗർഭസ്ഥശിശുവിന് അസാധാരണത്വം ഉണ്ടാക്കും

രക്തസ്രാവം,വയറുവേദന,ഛർദ്ദിൽ എന്നിവയുള്ളവർ ആവണക്കെണ്ണ ഉപയോഗിക്കരുത്.ആവണക്കെണ്ണ ഒരു ഹ്രസ്വകാല പരിഹാരത്തിനായി മാത്രമേ ഉപയോഗിക്കാവൂ.ഇതിന്റെ മറ്റു ദൂഷ്യഫലങ്ങളാണ് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുക,പേശികൾ ദുർബലമാകുക ,വയറുവേദന,നിർജ്ജലിനീകരണം ,വയറിളക്കം എന്നിവ.

6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആവണക്കെണ്ണ നൽകരുത്.6 മുതൽ 10 വയസ്സുവരെയുള്ളവർക്ക് ഒരു ശിശുരോഗവിദഗ്‌ധനെ സമീപിച്ചശേഷം മാത്രം നൽകുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ആവണക്കെണ്ണപോലെ മറ്റു എണ്ണകളും മലബന്ധമകറ്റാൻ ഉപയോഗിക്കാറുണ്ട്.അവയിൽ ചിലത് ബദാം എണ്ണ ,വെളിച്ചെണ്ണ,ഒലിവ് എണ്ണ എന്നിവയാണ്.

എണ്ണകൾ ജിഐ ട്രാക്റ്റിനെ മിനുസമുള്ളതാക്കുകയും മലവിസർജ്ജനത്തിന് സഹായിക്കുകയും ചെയ്യും.എണ്ണകളിൽ ആൻറി ഓക്സിഡൻറുകളും ധാതുക്കളും വിറ്റാമിനുകളും ഒമേഗ 3 യും അടങ്ങിയിരിക്കുന്നു.ഇവ പിത്താശയത്തെ ഉത്തേജിപ്പിച്ചു കൂടുതൽ ബയിൽ ഉത്പാദിപ്പിക്കുകയും ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം?

മുകളിൽപ്പറഞ്ഞ ഏതെങ്കിലും എണ്ണ 1 -2 സ്പൂൺ ഒഴിഞ്ഞ വയറിൽ സേവിക്കുക.

സ്മൂത്തി,വെള്ളം,ജ്യൂസ്,സാലഡ്,കോഫി എന്നിവയോട് ചേർത്തും ഉപയോഗിക്കാവുന്നതാണ്.

ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കുടിക്കുക.

നിങ്ങൾക്ക് സെൻസിറ്റിവ് ആയ വയറാണെങ്കിൽ ഒഴിഞ്ഞ വയറിൽ എണ്ണ കുടിക്കാതിരിക്കുക.

കുഞ്ഞുങ്ങൾക്ക് മലബന്ധം അല്ലെങ്കിൽ ഗ്യാസ് ഉണ്ടെങ്കിൽ

2 സ്പൂൺ വെളിച്ചെണ്ണ ഭക്ഷണത്തിൽ ചേർത്ത് കൊടുക്കാവുന്നതാണ്.

ഓർഗാനിക് ആയ വസ്തുക്കൾ മാത്രം ഉപയോഗിക്കുക.ജനിതകമാറ്റം വരുത്തിയ വസ്തുക്കൾ,മോണോസോഡിയം ഗ്ലുട്ടാമേറ്റ്,മറ്റു രാസവസ്തുക്കൾ എന്നിവ ശരീരത്തിന് ദോഷം ചെയ്യും.പ്രകൃതിദത്തമായ എണ്ണകളിൽ കീടനാശിനികളോ,രാസവസ്തുക്കളോ ഉണ്ടാകില്ല.

ത്രിഫല ചൂർണം

ത്രിഫല ചൂർണം

നെല്ലിക്ക,ഹരിതകി,വിഭിതകി എന്നിവ ചേർന്നതാണ് ത്രിഫല ചൂർണം.ഇത് പിത്തരസത്തെ ഉത്തേജിപ്പിച്ചു മലവിസർജ്ജനം സുഗമമാക്കുന്നു.

ഇതിന് ആന്റി- ഫംഗൽ ,ആന്റി -ബാക്റ്റീരിയൽ ,ആന്റി-പാരാസൈറ്റിക് സവിശേഷതകൾ ഉണ്ട്.

എങ്ങനെ ഉപയോഗിക്കാം?

ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂൺ ത്രിഫല പൊടി ചേർത്ത് മിക്സ് ചെയ്ത് സേവിക്കാവുന്നതാണ്.രുചിക്കായി ഒരു സ്പൂൺ തേൻ ചേർക്കാവുന്നതാണ്.

ശ്രദ്ധിക്കുക

ത്രിഫല സേവിച്ചശേഷം മറ്റൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.അതിനാൽ കിടക്കുന്നതിനു മുൻപ് സേവിക്കുന്നതാകും ഉത്തമം.

കറുവാപ്പട്ട -തേൻ ചായ

കറുവാപ്പട്ട -തേൻ ചായ

മലബന്ധമകറ്റാനുള്ള പ്രകൃതിദത്ത ഉപാധിയാണ് തേൻ.ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തി മലവിസർജ്ജനം സുഗമമാക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ഇഞ്ച് ഇഞ്ചി,കറുവാപ്പട്ട ഇട്ട് 5 മിനിറ്റ് തിളപ്പിക്കുക.

തണുക്കാനായി മാറ്റി വയ്ക്കുക.

തണുത്തശേഷം ഒരു സ്പൂൺ തേൻ ചേർക്കുക.

നന്നായി ഇളക്കി സേവിക്കുക.

ദിവസം 3 -4 തവണ സേവിക്കുക.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റാൻ ഉത്തമമാണ്.ഇത് തങ്ങി നിൽക്കുന്ന വിസർജ്ജ്യവും നീക്കം ചെയ്യാൻ സഹായിക്കുന്നു.ദിവസേന ഭക്ഷണത്തിൽ ഉണക്കമുന്തിരി ചേർത്താൽ ഭാവിയിൽ മലബന്ധം ഉണ്ടാകില്ല.

എങ്ങനെ ഉപയോഗിക്കാം?

ഒരു പിടി ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിരാനിടുക.

രാവിലെ വെറും വയറ്റിൽ ഇതിലെ വെള്ളം കളഞ്ഞ ശേഷം മുന്തിരി കഴിക്കുക.

ഇടയ്ക്ക് ഭക്ഷണശേഷം മുന്തിരി കഴിക്കാവുന്നതാണ്.

Read more about: constipation
English summary

Home Remedies To Fight Constipation

Home Remedies To Fight Constipation, Read more to know about,
Story first published: Thursday, October 19, 2017, 10:16 [IST]
X
Desktop Bottom Promotion