For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിന്റെ നിറം നോക്കിയാല്‍ അറിയാം രോഗമെന്തെന്ന്

എന്തൊക്കെ രോഗലക്ഷണങ്ങളാണ് നഖം നോക്കി പറയാന്‍ കഴിയുന്നത് എന്ന് നോക്കാം

|

നഖത്തിന്റെ നിറവും ആരോഗ്യവും നോക്കിയാല്‍ മനസ്സിലാവുന്ന ചില രോഗലക്ഷണങ്ങള്‍ ഉണ്ട്. നഖത്തിന്റെ പുറമേ കാണുന്ന ഇത്തരം ലക്ഷണങ്ങളെ നോക്കി തന്നെ നഖത്തിന്റെ മാത്രമല്ല നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മനസ്സിലാക്കാം. നഖത്തിന്റെ കാര്യത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. അത് നിങ്ങളുടെ ശരീരത്തിലെ അനാരോഗ്യത്തെ വെളിപ്പെടുത്തും.

30 കഴിഞ്ഞ പുരുഷന്‍ ഇവ ശ്രദ്ധിക്കണം30 കഴിഞ്ഞ പുരുഷന്‍ ഇവ ശ്രദ്ധിക്കണം

എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. എന്നും അല്‍പം ശ്രദ്ധ നഖത്തിന് നല്‍കിയാല്‍ മതി. എന്തൊക്കെയാണ് നഖത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 വിളറിയ നഖങ്ങള്‍

വിളറിയ നഖങ്ങള്‍

വിളറിയ കട്ടികുറഞ്ഞ നഖങ്ങള്‍ നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ഭക്ഷണത്തില്‍ ഇരുമ്പ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇരുമ്പ് ലഭിക്കാതെ വന്നാല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയും. ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കുക. വിളറിയ, കട്ടികുറഞ്ഞ നഖം അനീമിയയുടെ ലക്ഷണമാകാം.

 നഖത്തിനടിയിലെ നീലനിറം

നഖത്തിനടിയിലെ നീലനിറം

നഖത്തിന്റെ അടിയില്‍ നീലനിറം നഖത്തിന്റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്റെയോ സൂചനയാവാം.

വെളുത്ത നഖം

വെളുത്ത നഖം

വെളുത്തതോ, വെളുത്ത അരികുകളുള്ളതോ ആയ നഖം വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനിന്റെ അപര്യാപ്തതയുണ്ടായിരിക്കാം. കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവയുടെ ഉപയോഗം കൂട്ടുക.

മഞ്ഞനിറം

മഞ്ഞനിറം

മഞ്ഞനിറമുള്ള നഖം ഫംഗസ് ബാധയുടെ പൊതുവായ ലക്ഷണമാണ് നഖത്തിന്റെ മഞ്ഞനിറം. ഇതില്‍ നിന്ന് മുക്തി നേടുന്നത് വളരെ പ്രയാസമായിരിക്കും. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുമെങ്കിലും അവയ്ക്ക് ചില ദോഷവശങ്ങളുണ്ട്. നിറം മാറ്റമെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളുടെ സൂചനയാകാം.

നഖത്തിന്റെ ചുവപ്പ് നിറം

നഖത്തിന്റെ ചുവപ്പ് നിറം

നഖത്തിന്റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുവെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക. ഇത് ഹൃദയസംബന്ധമായ തകരാറിന്റെ ലക്ഷണമാകാം.

 നീലനിറം

നീലനിറം

നീലനിറം നഖങ്ങളില്‍ ഉണ്ടെങ്കില്‍ രക്തചംക്രമണത്തിന്റെ പോരായ്മയാണ് കാണിക്കുന്നത്. ഡോക്ടറുടെ സഹായമില്ലാതെ തന്നെ നിങ്ങള്‍ക്ക് ഇത് പരിശോധിക്കാം. റിലാക്‌സ് ചെയ്യുകയും, ദിവസവും പതിവായി ലഘുവ്യായാമങ്ങള്‍ ചെയ്യുകയും, റോസ്‌മേരി ഓയില്‍ ഉപയോഗിക്കുകയും ചെയ്യുക.

 ഇരുണ്ട് നിറം

ഇരുണ്ട് നിറം

പാടുകള്‍ നഖങ്ങളില്‍ ഇരുണ്ട വരകള്‍ കാണുന്നുവെങ്കില്‍ അത് ചര്‍മ്മത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ സമീപിക്കുക. അതേ സമയം തന്നെ ഭക്ഷണത്തിലൂടെയുള്ള ആന്റി ഓക്‌സിഡന്റുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇത് കോശങ്ങള്‍ക്ക് ദോഷങ്ങളുണ്ടാവുന്നത് തടയും.

 നഖത്തിലെ കുഴികള്‍

നഖത്തിലെ കുഴികള്‍

നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്റെ ലക്ഷണമാകാം. നിങ്ങള്‍ക്ക് ഈ പ്രശ്‌നമില്ല എന്നുറപ്പിക്കാനുള്ള ഏകവഴി ഡോക്ടറെ സമീപിക്കുകയാണ്. രോഗനിര്‍ണ്ണയത്തിന് മുമ്പും ശേഷവും ചില ചികിത്സകള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

 പൊട്ടിപ്പോവുന്ന നഖം

പൊട്ടിപ്പോവുന്ന നഖം

കട്ടിയില്ലാത്തതും പൊട്ടിപ്പോകുന്നതുമായ നഖം നിങ്ങളുടെ നഖം കട്ടി കുറഞ്ഞതും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണെങ്കില്‍ ആഹാരത്തില്‍ പോഷകങ്ങളുടെ കുറവ് ഉണ്ടായിരിക്കും. ഈ പ്രശ്‌നം അമിതമായുണ്ടെങ്കില്‍ ഡോക്ടറെ കാണുക. ഇത് നിങ്ങളുടെ മെറ്റബോളിസം ആരോഗ്യകരമായി നിര്‍ത്തുന്നതിന് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.

 നഖങ്ങള്‍ വേര്‍പെട്ട് നില്‍ക്കുക

നഖങ്ങള്‍ വേര്‍പെട്ട് നില്‍ക്കുക

നഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ അധികരിക്കുന്നതിനാലാണ്. ഇത് തീര്‍ച്ചപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം ഡോക്ടറെ സന്ദര്‍ശിക്കുകയാണ്.

English summary

Health Warnings Your nails May Be Showing You

Health Warnings Your nails May Be Showing You read on...
Story first published: Friday, August 4, 2017, 21:54 [IST]
X
Desktop Bottom Promotion