For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരികത്തിനടുത്ത് ചുളിവുണ്ടോ, കരള്‍ രോഗസാധ്യത

മുഖത്ത് നോക്കി എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്കുണ്ട് എന്ന് നോക്കി മനസ്സിലാക്കാം

|

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് ചൊല്ല്. എന്നാല്‍ മനസ്സിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഈ ചൊല്ല് തെറ്റല്ല എന്ന് തന്നെ പറയാം. മുഖത്ത് ഉണ്ടാവുന്ന ചര്‍മ്മസംബന്ധമായ മാറ്റങ്ങള്‍ കൊണ്ട് തന്നെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് വിലയിരുത്താം. മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത്.

നെഞ്ചെരിച്ചിലിനെ അവഗണിച്ചാല്‍ ദുരന്തംനെഞ്ചെരിച്ചിലിനെ അവഗണിച്ചാല്‍ ദുരന്തം

ചിലപ്പോള്‍ മുഖത്ത് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും രോഗം ഏതാണെന്നും ശരീരം ആരോഗ്യത്തിലാണോ എന്നും മനസ്സിലാക്കാന്‍ സാധിക്കും. മുഖം നോക്കി എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം.

കണ്ണിലും നെറ്റിയിലും പാട്

കണ്ണിലും നെറ്റിയിലും പാട്

കണ്ണിലും നെറ്റിയിലും നിരവധി തരത്തിലുള്ള പാടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണിനു താഴെയും നെറ്റിയിലും ചുളിവുകള്‍ വന്നാല്‍ അത് പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തില്‍ കൊഴുപ്പ് കൂടുതലാണ് എന്നും സൂചിപ്പിക്കുന്നു.

 കണ്ണിനു താഴെ കനം

കണ്ണിനു താഴെ കനം

കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കിലും അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ്. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്‌.

വീങ്ങിയ കണ്ണുകള്‍

വീങ്ങിയ കണ്ണുകള്‍

വീങ്ങിയ കണ്ണുകളാണ് പലപ്പോഴും പല വിധത്തില്‍ പലരുടേയും പ്രശ്‌നം. ഇത് ശരീരത്തില്‍ പ്രമേഹം കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

കണ്ണിനു താഴെ കറുത്ത പാടുകള്‍

കണ്ണിനു താഴെ കറുത്ത പാടുകള്‍

കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാവുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ അയേണ്‍ സാന്നിധ്യം കുറവാണ് എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ചര്‍മ്മം

മഞ്ഞ നിറത്തിലുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ നിറം വ്യത്യാസം ശ്രദ്ധിക്കുന്നത് ഒന്ന് നല്ലതാണ്. കാരണം മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുടെ സൂചനയാണ് ഇത്. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.

ചുവന്ന നിറത്തിലുള്ള ചര്‍മ്മം

ചുവന്ന നിറത്തിലുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ നിറത്തില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് ചുവന്ന നിറത്തിലുള്ള ചര്‍മ്മമാണെങ്കില്‍. ശരീരത്തില്‍ ആവശ്യമായ വിറ്റാമിന്‍ ഡി ഇല്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

വായിലും ചുണ്ടിന്റെ കോര്‍ണറിലും വിള്ളല്‍

വായിലും ചുണ്ടിന്റെ കോര്‍ണറിലും വിള്ളല്‍

വായിലും ചുണ്ടിന്റെ കോര്‍ണറിലും ഉണ്ടാവുന്ന വിള്ളലാണ് മറ്റൊരു പ്രശ്‌നം. വിറ്റാമിന്‍ സി വി, വിറ്റാമിന്‍ ബി എന്നിവയുടെ കുറവാണ് പലപ്പോഴും ഇതിന്റെ കാരണം. ഭക്ഷണത്തിലൂടെയും വിറ്റാമിന്‍ മരുന്നുകളിലൂടെയും ഇത് പരിഹരിക്കാന്‍ കഴിയും.

English summary

Health problems you can detect just by looking at the skin on your face

Health problems you can detect just by looking at the skin on your face read on.
X
Desktop Bottom Promotion