For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സും പപ്പായയും ചേര്‍ന്നാല്‍ പല അത്ഭുതങ്ങളും

പപ്പായ ഓട്‌സ് ജ്യൂസ് എങ്ങനെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം.

|

ഓട്‌സിന് ആരോഗ്യ ഗുണങ്ങള്‍ എത്രത്തോളെന്നതിന്റെ തെളിവാണ് ഓട്‌സ് കഴിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. എന്നാല്‍ ഓട്‌സ് മാത്രമല്ല പപ്പായക്കും എത്രത്തോളം ഗുണമുണ്ടെന്ന് നമുക്കെല്ലാം അറിയാം. പപ്പായയും ഓട്‌സും തമ്മില്‍ ചേര്‍ന്നാല്‍ അതിന്റെ ഗുണം എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. രാത്രി പല്ല് തേയ്ക്കാത്തവരില്‍ തലപൊക്കും അപകടം

നിരവധി ആരോഗ്യ ഗുണങ്ങളാണ് പപ്പായ്ക്കും ഓട്‌സിനും ഉള്ളത്. പപ്പായയും ഓട്‌സും ജ്യൂസ് അടിച്ച് കഴിയ്ക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. കാപ്പിയിലെ 1/4ടീസ്പൂണ്‍ ബേക്കിംഗ് സോഡയുടെ അത്ഭുതം

ടോക്‌സിനെ പുറന്തള്ളാന്‍

ടോക്‌സിനെ പുറന്തള്ളാന്‍

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ് പപ്പായ ജ്യൂസ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നു

അനാവശ്യ കൊഴുപ്പ്

അനാവശ്യ കൊഴുപ്പ്

അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും നല്ലതാണ് പപ്പായ ഓട്‌സ് ജ്യൂസ്. ദിവസവും രാവിലെ വെറും വയറ്റില്‍ പപ്പായ ഓട്‌സ് ജ്യൂസ് കഴിക്കുന്നത് അനാവശ്യ കൊഴുപ്പിനെയെല്ലാം കത്തിച്ച് കളയുന്നു.

 കരള്‍ ക്ലീന്‍ ചെയ്യുന്നു

കരള്‍ ക്ലീന്‍ ചെയ്യുന്നു

കരള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ നിരവധി മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്നു. എന്നാല്‍ കരളിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ പപ്പായ ഓട്‌സ് ജ്യൂസിന് കഴിയുന്നു.

ഹൃദയത്തെ സംരക്ഷിക്കാന്‍

ഹൃദയത്തെ സംരക്ഷിക്കാന്‍

ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയ പ്രവര്‍ത്തനങ്ങളില്‍ മന്ദത വരുത്താതെ ആക്ടീവ് ആക്കാനും ഈ ജ്യൂസ് വളരെയധികം സഹായിക്കുന്നു.

 തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

തടി കുറയ്ക്കാനും പപ്പായ ഓട്‌സ് ജ്യൂസ് സഹായിക്കുന്നു. ഇനി ജിമ്മില്‍ പോയി, ഭക്ഷണ നിയന്ത്രണം നടത്തി കഷ്ടപ്പെടേണ്ട അതിനായി എന്നും രാവിലെ വെറും വയറ്റില്‍ പപ്പായ ഓട്‌സ് ജ്യൂസ് കഴിച്ചാല്‍ മതി. ഇത് അനാവശ്യ കലോറിയെ കത്തിച്ച് കളയുന്നു.

 കുടലിനെ ക്ലീന്‍ ചെയ്യുന്നു

കുടലിനെ ക്ലീന്‍ ചെയ്യുന്നു

കുടലിനെ ക്ലീന്‍ ചെയ്യുന്ന കാര്യത്തിലും പപ്പായ ഓട്‌സ് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം ഉണ്ടെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എന്നാല്‍ പപ്പായ ഓട്‌സ് ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അരക്കപ്പ് ഓട്‌സ്, അരക്കപ്പ് ബദാം മില്‍ക്ക്, മുക്കാല്‍കപ്പ് പഴുത്ത പപ്പായ, ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്.

 എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

പപ്പായ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ നല്ലതു പോലെ അടിച്ചെടുക്കാം. ഇതിലേക്ക് ബദാം മില്‍ക്ക് ചേര്‍ക്കാം ശേഷം ഓട്‌സും കറുവപ്പട്ട പൊടിച്ചതും കൂടി മിക്‌സ് ചെയ്ത് ഉപയോഗിക്കാം. തണുപ്പ് ഇഷ്ടമുള്ളവര്‍ക്ക് അല്‍പം ഐസ്‌ക്യൂബ്‌സ് ചേര്‍ക്കാം.

കഴിയ്‌ക്കേണ്ട വിധം

കഴിയ്‌ക്കേണ്ട വിധം

രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ തന്നെ ഊര്‍ജ്ജവും ആരോഗ്യവും ലഭിയ്ക്കുന്നു. അത്താഴശേഷവും ഇത് കഴിയ്ക്കാം. ഒരുമാസമെങ്കിലും തുടര്‍ച്ചയായി ഇത് കഴിച്ച് നോക്കൂ. വ്യത്യാസം ആദ്യ ആഴ്ചയില്‍ തന്നെ അനുഭവിച്ചറിയാം.

English summary

health benefits of papaya oats juice

papaya oats juice reduce your belly, lose weight and clean the colon, read on..
X
Desktop Bottom Promotion