For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴം പുഴുങ്ങി തോല്‍കളയാതെ കഴിയ്ക്കാം

പഴത്തോലിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

പഴം നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ശീലമാണ്. പ്രഭാത ഭക്ഷണത്തിനു പോലും പഴം മാത്രം കഴിയ്ക്കുന്നവരുണ്ട്. പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്നില്‍ എന്നതാണ് സത്യം.

എന്നാല്‍ പഴത്തിന്റെ ആരോഗ്യ ഗുണത്തേക്കാള്‍ ഗുണം നല്‍കുന്ന വേറൊരു ഭാഗം പഴത്തിനുണ്ട്. നമ്മള്‍ കഴിച്ചിട്ട് കളയുന്ന തോലാണ് ആരോഗ്യം നല്‍കുന്നത്.

ആരോഗ്യഗുണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പഴത്തോലിലാണ്. പഴം പുഴുങ്ങുമ്പോള്‍ തോലോടെ പുഴുങ്ങുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

വേദന കുറയ്ക്കുന്നു

വേദന കുറയ്ക്കുന്നു

വേദന സംഹാരികള്‍ കഴിച്ച് വേദന കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ പഴം ആശ്വാസമാകും. കാരണം പഴത്തിന്റെ തോലിട്ട് പുഴുങ്ങിയ വെള്ളം വേദന സംഹാരിയാണ് എന്ന് എത്ര പേര്‍ക്കറിയാം. അതല്ലാതെ തന്നെ പഴത്തിന്റെ തോല്‍ വേദനയുള്ള ഭാഗത്ത് അമര്‍ത്തി മസ്സാജ് ചെയ്താല്‍ വേദനയെ ഇല്ലാതാക്കാം.

 ജ്യൂസ് ആക്കാം

ജ്യൂസ് ആക്കാം

ജ്യൂസ് ആക്കിക്കഴിക്കാന്‍ ഏറ്റവും നല്ലതാണ് പഴത്തിന്റെ തോല്‍, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ജ്യൂസ് ആക്കുന്നതിനു മുന്‍പ് നല്ലതു പോലെ കഴുകി വൃത്തിയാക്കണം.

 മൂഡ് മാറ്റാന്‍ സഹായിക്കുന്നു

മൂഡ് മാറ്റാന്‍ സഹായിക്കുന്നു

മൂഡ് മാറ്റാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴത്തിന്റെ തോല്‍. ഇതിലെ അമിനോ ആസിഡും സ്റ്റിറോടോണിന്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പഴത്തിന്റെ തോല്‍ മുന്നിലാണ്. പഴത്തിന്റെ തോലിലുള്ള ഫൈബര്‍ ആണ് ഇതിന് കാരണം. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു.

 മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധത്തെ ഇല്ലാതാക്കുന്ന ഒന്നാണ് പഴത്തിന്റെ തോല്‍. പഴത്തിന്റെ തോലിലുള്ള ഫൈബര്‍ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

ആരോഗ്യമുള്ള തൂക്കം

ആരോഗ്യമുള്ള തൂക്കം

അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് എല്ലാവരേയും പ്രശ്‌നത്തിലാക്കും. എന്നാല്‍ പലപ്പോഴും ആരോഗ്യമുള്ള തൂക്കത്തിന് ഏറ്റവും നല്ലതാണ് പഴത്തിന്റെ തോല്‍. പഴത്തിന്റെ തോല്‍ പുഴുങ്ങിയ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 കൃഷ്ണമണിയുടെ ആരോഗ്യം

കൃഷ്ണമണിയുടെ ആരോഗ്യം

കൃഷ്ണമണിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് പഴത്തിന്റെ തോല്‍. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Health Benefits of Eating boiled Banana peels

Did you know there are benefits to eating the peels of bananas? I give you a run down of the health benefits from antioxidant power to weight loss to improving.
X
Desktop Bottom Promotion