For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കത്തേങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഭക്ഷണത്തില്‍ നല്‍കുന്നു. എന്നാല്‍ പലപ്പോഴും ഭക്ഷണത്തില്‍ അമിത ശ്രദ്ധയായാല്‍ അത് ആരോഗ്യത്തെ തകര്‍ക്കുന്നു എന്നതാണ് സത്യം. തേങ്ങ ഉപയോഗിക്കുന്നത് നമ്മുടെയെല്ലാം ശീലങ്ങളില്‍ ഒന്നാണ്. പലപ്പോഴും തേങ്ങയുടെ അമിതോപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളായ കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകും.

എന്നാല്‍ ഉണക്കത്തേങ്ങ ഇത്തരം പ്രതിസന്ധികളെയെല്ലാം ഒഴിവാക്കി ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ഇത് കൊളസ്‌ട്രോള്‍ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഇതിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് പലപ്പോഴും ആരോഗ്യത്തിന് സഹായിക്കുന്നത്.

ഉണക്കത്തേങ്ങ നിറയെ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയെ ഇല്ലാതാക്കുകയും ഇതിനെതിരെ പോരാടുകയും ചെയ്യുന്നു. നിങ്ങളുടെ ചോറില്‍ അല്‍പം ഉണക്കത്തേങ്ങ ചേര്‍ത്ത് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു.

<strong>ലെമണ്‍ ടീ വെറും വയറ്റില്‍ ശീലിച്ചാല്‍</strong>ലെമണ്‍ ടീ വെറും വയറ്റില്‍ ശീലിച്ചാല്‍

നമുക്ക് യാതൊരു സംശയവും കൂടാതെ ഉണങ്ങിയ തേങ്ങ ഉപയോഗിക്കാംയ ഇതിന് കൊട്ടത്തേങ്ങ എന്നും പറയുന്നു. പച്ചക്കറികളോടൊപ്പവും പായസത്തിനും എല്ലാം കൊട്ടത്തേങ്ങ ഉപയോഗിക്കാം. ഇതിലുള്ള പ്രോട്ടീന്‍ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണക്കത്തേങ്ങക്കുണ്ട. പലപ്പോഴും ഇത്തരം ഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഉണക്കത്തേങ്ങക്കുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ആരോഗ്യമുള്ള ഹൃദയം

ആരോഗ്യമുള്ള ഹൃദയം

ഹൃദയത്തിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിത ശൈലിയില്‍ വരുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തേയും വളരെയധികം ദോഷകരമായി ബാധിക്കും. അതിനാല്‍ ഹൃദയത്തിന് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കത്തേങ്ങ. ഇതിലുള്ള ഫൈബര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു, ഇത് ഹൃദയം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

 തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ദിവസവും ഉണക്കത്തേങ്ങ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കൂ. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലച്ചോറിനെ ബാധിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മുന്‍കരുതലാണ് ഉണക്കത്തേങ്ങ. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണിത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഉണക്കത്തേങ്ങ. 5.2 മൈക്രോഗ്രാം സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നിലാണ്. നിങ്ങളുടെ ഡയറ്റില്‍ തേങ്ങ ഉള്‍പ്പെടുത്തൂ. അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ പല രോഗങ്ങളേയും നിങ്ങള്‍ക്ക് ഇല്ലാതാക്കാവുന്നതാണ്.

പുരുഷനിലെ വന്ധ്യത

പുരുഷനിലെ വന്ധ്യത

പുരുഷന്‍മാരില്‍ എന്നും വില്ലനാവുന്ന ഒന്നാണ് വന്ധ്യത. ഇതിനെ പരിഹരിക്കാനും ഉണക്കത്തേങ്ങയിലൂടെ കഴിയുന്നു. വൈദ്യശാസ്ത്ര രംഗത്ത് തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഇത്. ദിവസവും ഉണക്കത്തേങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരം സെലനിയം ഉത്പാദിപ്പിക്കുന്നു. ഇത് പുരുഷനിലെ വന്ധ്യതെ തടയുന്നു.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഏറ്റവും അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് വിളര്‍ച്ച തടയുക എന്നത്. ഇതിന് നല്ലൊരു പരിഹാരമാണ് ഉണക്കത്തേങ്ങ. ഉണക്കത്തേങ്ങ നിറയെ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയെ ഇല്ലാതാക്കുകയും ഇതിനെതിരെ പോരാടുകയും ചെയ്യുന്നു. നിങ്ങളുടെ ചോറില്‍ അല്‍പം ഉണക്കത്തേങ്ങ ചേര്‍ത്ത് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു.

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ ഇന്നത്തെ രോഗങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ വരെ തോല്‍പ്പിക്കാന്‍ സഹായിക്കുന്നു ഉണക്കത്തേങ്ങ. ഇത് ക്യാന്‍സര്‍ കോശങ്ങളോട് പൊരുതുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

അത്ഭുതം തോന്നുന്നുവോ, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തേങ്ങ ഉപയോഗിക്കുന്നതില്‍. എന്നാല്‍ സത്യമാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉണക്കത്തേങ്ങ കേമനാണ്. ഇത് മലബന്ധം, വയറ്റിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ.

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് തേങ്ങ. ഇതിലുള്ള മിനറല്‍സാണ് ആര്‍ത്രൈറ്റിസിന് പരിഹാരം നല്‍കുന്നത്. ഇത് ആരോഗ്യമുള്ള ടിഷ്യൂകള്‍ നിര്‍മ്മിച്ച് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി കാല്‍വേദന, മുട്ടുവേദന എന്നിവക്കെല്ലാം പരിഹാരം നല്‍കുകയും ചെയ്യുന്നു.

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചീത്ത കൊളസ്‌ട്രോളിനെയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.

സിങ്കിന്റെ കലവറ

സിങ്കിന്റെ കലവറ

സിങ്കിന്റെ കലവറയാണ് ഉണങ്ങിയ തേങ്ങ. ഇത് സ്ഥിരമായി കഴിക്കുന്നത് സിങ്കിന്റെ അഭാവം ശരീരത്തിലുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നു. അതിലുപരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.

English summary

Health Benefits Of Dry Coconut

It isn't just the ripe coconut, but even the dry coconuts that come with several healthy benefits. Know about the benefits and uses of dry coconut
Story first published: Monday, October 23, 2017, 15:13 [IST]
X
Desktop Bottom Promotion