For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈര് സാദം കഴിയ്ക്കുന്നവരറിയണം ചില കാര്യങ്ങള്‍

തൈര് സാദത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

തൈര് സാദം കേള്‍ക്കുമ്പോള്‍ ഒരു തമിഴ് ചുവ തോന്നുന്നുണ്ടല്ലെ, എന്നാല്‍ നമ്മുടെ നാട്ടിലും ആള് പുലിയാണ്. കാരണം വേനല്‍ക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് തൈര് സാദം. തൈര് സാദം കഴിയ്ക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവും ഇല്ല. കാപ്പിയില്‍ നാരങ്ങനീര്, മൈഗ്രേയ്ന്‍ നിമിഷപരിഹാരം

മാത്രമല്ല ഗുണങ്ങളാണെങ്കില്‍ ഒരു പിടിയുണ്ട് താനും. കാരണം അത്രയേറെ പ്രധാനപ്പെട്ട ഒരു വിഭവമാണ് തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട. തൈര് സാദം കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഏത് വലിയ രോഗവും മുട്ടുമടക്കും ഒറ്റമൂലി

ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു

ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു

ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ അത്രസമയം ഒന്നും വേണ്ട. കാരണം ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ തന്നെ പലപ്പോഴും ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കും. എന്നാല്‍ തൈര് സാദം ഇത്തരത്തിലുണ്ടാവുന്ന ഏത് ഗുരുതരമായ ദഹനപ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

കുട്ടികള്‍ക്കും പ്രിയപ്പെട്ടത്

കുട്ടികള്‍ക്കും പ്രിയപ്പെട്ടത്

കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇതില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ വളരെ കൂടുതലുമാണ്.

കാല്‍സ്യം കലവറ

കാല്‍സ്യം കലവറ

കാല്‍സ്യം കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു.

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. സ്ഥിരമായി തൈര് സാദം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പെടാപാട് പെടുന്നവര്‍ ഇനി തൈര് സാദത്തെ കൂട്ടു പിടിയ്ക്കാം. തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും തൈര് മുന്നിലാണ്. അതുകൊണ്ട് തന്നെ തൈര് സാദം സ്ഥിരമായി കഴിയ്ക്കുന്നത് സന്തോഷം നല്‍കുന്നു.

 ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രകൃതി ദത്തമായ ഭക്ഷണരീതിയിലൂടെ ഇത് മാറ്റാം. തൈര് സാദം അത്തരത്തില്‍ ഒന്നാണ്.

English summary

health benefits of curd rice

Reasons Why South Indians Swear by Curd Rice for Their Daily Diet.
Story first published: Wednesday, February 22, 2017, 15:25 [IST]
X
Desktop Bottom Promotion