For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇലുമ്പിപ്പുളിയിലെ ആയുസ്സിന്‍ രഹസ്യം

പലപ്പോഴും ഇലുമ്പിപ്പുളിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം

|

ഓര്‍ക്കാപ്പുളി, ഇലുമ്പിപ്പുളി, ചെമ്മീന്‍ പുളി അങ്ങനെ പേരുകള്‍ നിരവധിയുണ്ട് ഈ വിരുതന്. ഇലുമ്പിപ്പുളിയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്ന അവസ്ഥയാണ് ഉള്ളത്. അധികം ഉയരം വെയ്ക്കാതെ മരത്തില്‍ നിറയെ കായ്കളുമായി നില്‍ക്കുന്ന ഇലുമ്പിപ്പുളിയെക്കാണാന്‍ പ്രത്യേക ചന്തം തന്നെയാണ്. അവ പച്ചയ്ക്കും പാകം ചെയ്തും കഴിയ്ക്കാം.

രാവിലെ തണുത്ത വെള്ളത്തിലെ കുളിയ്ക്ക് പിന്നില്‍രാവിലെ തണുത്ത വെള്ളത്തിലെ കുളിയ്ക്ക് പിന്നില്‍

അതിലുപരി ഇത് കഴിയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്നതാണ് പ്രത്യേകം അറിഞ്ഞ് വെയ്‌ക്കേണ്ടത്. കാരണം പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ പുളിയില്‍ ധാരാളം. ആയുസ്സിന്റെ കണക്ക് പോലും ഇലുമ്പിപ്പുളിയിലാണ് എന്ന് പറഞ്ഞാല്‍ അധികമാവില്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതില്‍ ഉള്ളതെന്ന് നോക്കാം.

മുരിങ്ങയില്‍ ഉപ്പിട്ട് വേവിച്ച് കഴിച്ചാല്‍മുരിങ്ങയില്‍ ഉപ്പിട്ട് വേവിച്ച് കഴിച്ചാല്‍

രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആശ്വാസമാണഅ ഇലുമ്പിപ്പുളി. അല്‍പം പുളി മൂന്ന് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ കഴിയ്ക്കാം. ഇത് രക്തസമ്മര്‍ദ്ദത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 പ്രമേഹം നിയന്ത്രിയ്ക്കുന്നു

പ്രമേഹം നിയന്ത്രിയ്ക്കുന്നു

പ്രമേഹത്തിനെ പേടിച്ച് ജീവിയ്ക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ അധികവും. ഇലുമ്പിപ്പുളി ജ്യൂസ് ആക്കി കഴിയ്ക്കാം. കൂടാതെ ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അത് അരക്കപ്പ് ആകുന്നത് വരെ തിളച്ച ശേഷം ചൂടാറ്റി ദിവസവും രണ്ട് നേരം വീത് കഴിയ്ക്കാവുന്നതാണ്.

പനി കുറയ്ക്കുന്നു

പനി കുറയ്ക്കുന്നു

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇലുമ്പിപ്പുളിയിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുന്നു.

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള മരുന്നായി ഉപയോഗിക്കാം. ചുമയുള്ള സമയത്ത് ഇലുമ്പിപ്പുളി നീരെടുത്ത് കഴിയ്ക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാക്കുന്നു.

 ആന്റിബയോട്ടിക് ഗുണം

ആന്റിബയോട്ടിക് ഗുണം

ആന്റിബയോട്ടിക്കിന്റെ ഗുണം ചെയ്യുന്നതാണ് ഇലുമ്പിപ്പുളി. പ്രാണികള്‍ കടിച്ചാല്‍, കാലിലെ നീര്, ചൊറിച്ചില്‍, നീര്‍വീക്കം തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമാണ് ഇലുമ്പിപ്പുളി. പുളിമരത്തിന്റെ ഇളം തോലെടുത്ത് മൂന്നോ നാലോ വെളുത്തുള്ളി കൂടി മിക്‌സ് ചെയ്ത് പേസ്റ്റാക്കി അരച്ച് പുരട്ടാം.

മുണ്ടിനീരിന് പരിഹാരം

മുണ്ടിനീരിന് പരിഹാരം

മുണ്ടിനീരിന് പരിഹാരം കാണാനും ഏറ്റവും മികച്ച പ്രതിവിധിയാണ് ഇലുമ്പിപ്പുളി. വൈറസ് ആക്രമണം മൂലമാണ് ഇത് പലപ്പോഴും ഉണ്ടാവുന്നത്. അതിനെ പ്രതിരോധിയ്ക്കാനും മരത്തിന്റെ ഇളം തോലെടുത്ത് പേസ്റ്റ് രൂപത്തിലാക്കി നീരുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം.

 അലര്‍ജിയ്ക്ക് പരിഹാരം

അലര്‍ജിയ്ക്ക് പരിഹാരം

അലര്‍ജിയ്ക്ക് പരിഹാരം കാണാനും ഇലുമ്പിപ്പുളിയ്ക്ക് കഴിയും. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അലര്‍ജികള്‍ ലോഹം മൂലമുണ്ടാകുന്ന അലര്‍ജി, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ഇലുമ്പിപ്പുളി.

പ്രസവശേഷമുള്ള ടോണിക്

പ്രസവശേഷമുള്ള ടോണിക്

പ്രസവശേഷമുള്ള ടോണിക് ആയി ഇലുമ്പിപ്പുളി ഉപയോഗിക്കാം. ഇലുമ്പിപ്പുളിയുടെ ഇലയാണ് പലരും പ്രസവശേഷം കഴിയ്ക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍.

 ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇലുമ്പിപ്പുളി മുന്നിലാണ്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാനും ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കുന്നു.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിത വണ്ണത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ഇലുമ്പിപ്പുളി. ഇതിലുള്ള ആന്റി ഹൈപ്പര്‍ലിപ്പിഡമിക് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

എന്നാല്‍ ഇലുമ്പിപ്പുളി ധാരാളം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതിലുള്ള ഓക്‌സിലേറ്റസ് അധികമായാല്‍ ദോഷഫലം ചെയ്യുന്നതാണ്. ഇതാകട്ടെ കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

English summary

Health Benefits of Bilimbi Fruit

Bilimbi plant has many health benefits, from the fruits, leaves and young stems. Bilimbi fruit contains antioxidants and has astringent effect due to its high acid.
Story first published: Tuesday, May 23, 2017, 16:42 [IST]
X
Desktop Bottom Promotion