രഹസ്യഭാഗത്തെ രോമം ആരോഗ്യ രഹസ്യമാണ്....

Posted By:
Subscribe to Boldsky

ശരീരത്തിലെ രോമങ്ങള്‍ നീക്കുന്നത് സ്ത്രീകള്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ചെയ്യുന്ന ഒന്നാണ്. വാക്‌സിംഗും ത്രെഡിംഗുമുള്‍പ്പെടെ പല വഴികളും ഇതിനായി ഉപയോഗിക്കാറുമുണ്ട്.

സ്ത്രീകളുടെ ശരീരത്തിലും രഹസ്യഭാഗത്തും രോമം വളരും. സ്ത്രീകളുടെ രഹസ്യഭാഗത്തു രോമം വളരുന്നത് ഇവര്‍ പ്രായപൂര്‍ത്തിയാകുന്നുവെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണവും.

സ്ത്രീകള്‍ക്ക് രഹസ്യഭാഗത്തുള്ള രോമങ്ങള്‍ നീക്കം ചെയ്യുന്ന ശീലവുമുണ്ട്. പലരും സൗന്ദര്യവും വൃത്തിയുമായി ബന്ധപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്. എന്നാല്‍ മറ്റു ശരീരഭാഗങ്ങളിലെ രോമങ്ങള്‍ നീക്കുന്നതു പോലെയല്ല, രഹസ്യഭാഗത്തെ രോമം നീക്കുന്നത്. ശ്രദ്ധ ഏറെ വേണം, അല്ലെങ്കില്‍ മുറിവുകളിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാം.

രഹസ്യഭാഗത്തെ രോമം നീക്കുന്നത് വജൈനല്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന ചിന്താഗതിയാണ് പല സ്ത്രീകള്‍ക്കുമുള്ളത്. ഇതിനായാണ് ഇവരിതു ചെയ്യുന്നതും. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നാണ് പലരുടേയും കണക്കൂകൂട്ടല്‍. അതായത് യോനീഭാഗത്തെ രോമം കളയുന്നത് അണുബാധയുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും തടഞ്ഞു നിര്‍ത്താനും സഹായകമാണെന്ന ചിന്താഗതിയും ഇതിനു പുറകിലുണ്ട്.

എന്നാല്‍ വാസ്തവത്തില്‍ രഹസ്യഭാഗത്തെ രോമം നീക്കുന്നത് ആരോഗ്യത്തിന് ദോഷകരാണെന്നതാണ് വാസ്തം. ശരീരത്തിലെ മറ്റേതു ഭാഗത്തെ രോമം നീക്കിയാലും ആരോഗ്യത്തെ ബാധിയ്ക്കുന്നില്ല. എന്നാല്‍ രഹസ്യഭാഗത്തെ രോമം നീക്കുന്നത് ആരോഗ്യത്തിന് കേടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വൈദ്യശാസ്ത്രം പറയുന്നത് രഹസ്യഭാഗത്തെ രോമം സ്ത്രീകള്‍ക്കു പല ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നതു കൂടിയാണ.്

സ്ത്രീകള്‍ രഹസ്യഭാഗത്തെ രോമം നീക്കാതിരിയ്ക്കുന്നതു നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

അണുബാധകള്‍

അണുബാധകള്‍

വജൈനയെ ബാധിയ്ക്കുന്ന അണുബാധകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് ഈ ഭാഗത്തെ രോമം നീക്കാതിരിയ്ക്കുകയെന്നത്. പ്രത്യേകിച്ചും യീസ്റ്റ് ഇന്‍ഫെക്ഷന്‍. ആ ഭാഗത്തെ രോമം നീക്കുമ്പോള്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അല്ലെങ്കില്‍ രോമം ഈ ഭാഗത്തെ സംരക്ഷിയ്ക്കാനുള്ള ആവരണമായി നില നില്‍ക്കും.

ലൈംഗികരോഗങ്ങളും തടയുന്നതിന്

ലൈംഗികരോഗങ്ങളും തടയുന്നതിന്

പല ലൈംഗികരോഗങ്ങളും തടയുന്നതിന് വജൈനല്‍ രോമം സഹായിക്കുന്നുണ്ട്. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നത് ഇത്തരം രോഗസാധ്യത പബ്ലിക് രോമം നീക്കം ചെയ്യുന്നവരില്‍ കൂടുതലാണെന്നതാണ്. ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ കണ്ണില്‍ പെടാത്ത ചെറിയ മുറിവുകള്‍ ഉണ്ടാകും. ഇത്തരം മുറിവുകളിലൂടെ രോഗാണുക്കള്‍ പെട്ടെന്നു തന്നെ പടരാന്‍ സാധ്യതയേറെയാണ്. ഇതാണ് ഈ ഭാഗത്തെ രോമം നീക്കം ചെയ്യരുതെന്നു പറയാനുള്ള ഒരു കാരണം.

രോമമുണ്ടെങ്കില്‍

രോമമുണ്ടെങ്കില്‍

രോമമുണ്ടെങ്കില്‍ ഈ ഭാഗം വിയര്‍ക്കുമെന്നുള്ള കാരണമാണ് പലരും ഇവിടുത്തെ രോമം നീക്കാന്‍ പറയുന്ന ഒരു കാരണം. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. ഇതുവഴിയും ഈ ഭാഗത്തു രോഗാണുക്കള്‍ വരുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയം.

നല്ല സെന്‍സേഷന്

നല്ല സെന്‍സേഷന്

നല്ല സെന്‍സേഷന് ഈ ഭാഗത്തെ രോമങ്ങള്‍ സഹായിക്കുന്നുവെന്നാണ് വാസ്തവം. വജൈനല്‍ ഭാഗത്തെ രോമം സ്ത്രീകള്‍ക്ക് സെന്‍സേഷന്‍ കൂടുതല്‍ നല്‍കുന്നുവെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.

സെക്‌സില്‍

സെക്‌സില്‍

പല സ്ത്രീകളും കരുതുന്നത് സെക്‌സില്‍ പുരുഷന്മാര്‍ക്ക് രോമമുള്ളത് നെഗറ്റീവ് ഫലം നല്‍കുന്നുവെന്നാണ്. ഇതും തെറ്റാണ്. വജൈനല്‍ ഭാഗത്തെ രോമത്തിന്റെ സ്പര്‍ശനം പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. വജൈനല്‍ ഭാഗത്തെ രോമങ്ങള്‍ സ്ത്രീകള്‍ക്ക് സെക്‌സി ലുക് നല്‍കുമെന്നാണ് പൊതുവെ പുരുഷന്മാരുടെ അഭിപ്രായം. മാത്രമല്ല, ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ ചെറിയ രോമകൂപങ്ങള്‍ നില നില്‍ക്കും. ഇത് സെക്‌സ് സമയത്ത് പുരുഷന് അലോസരമുണ്ടാക്കുകയാണ് ചെയ്യുക.

ഫെറമോണുകള്‍

ഫെറമോണുകള്‍

സെക്‌സില്‍ പബ്ലിക് ഹെയര്‍ സ്ത്രീകള്‍ക്കു നല്ലതെന്നു പറയാനും കാരണമുണ്ട്. ഈ രോമങ്ങള്‍ ഫെറമോണുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് സ്ത്രീയ്ക്കു തനതായ ഗന്ധം നല്‍കും. ഇത് പുരുഷന്മാര്‍ക്ക് സ്ത്രീ ശരീരത്തോട് ആകര്‍ഷണം തോന്നാനുള്ള ഒരു വഴിയാണ്.

വജൈനല്‍ ഭാഗത്തെ രോമം

വജൈനല്‍ ഭാഗത്തെ രോമം

വജൈനല്‍ ഭാഗത്തെ രോമം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതാണ്. ഇതുകൊണ്ടുതന്നെ ഇവ നീക്കാറും ഏറെ ബുദ്ധിമുട്ടേണ്ടിയും വരും. ഇത് മുറിവുകളും ഇതുവഴി വജൈനല്‍ അണുബാധയ്ക്കും ഉള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. രോമം നീക്കം ചെയ്തില്ലെങ്കില്‍ ഈ ദോഷങ്ങള്‍ ഒഴിവാക്കാം.

ശരീരത്തിലെ താപനില

ശരീരത്തിലെ താപനില

ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ രഹസ്യഭാഗത്തെ രോമം സഹായിക്കുന്നുണ്ട്. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകള്‍ എണ്ണയുല്‍പാദിപ്പിയ്ക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും. ശരീരത്തിന്റെ താപനില കൃത്യമായി നില നില്‍ക്കുകയു ചെയ്യും.

പ്രകൃതിദത്ത ലൂബ്രിക്കേഷനായി

പ്രകൃതിദത്ത ലൂബ്രിക്കേഷനായി

ഈ ഭാഗത്തെ രോമം പ്രകൃതിദത്ത ലൂബ്രിക്കേഷനായി പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. പ്രത്യേകിച്ചും സെക്‌സ് സമയത്ത്. ഈ ഭാഗം മറ്റെവിടെയെങ്കിലും കൊള്ളുമ്പോഴുള്ള ഘര്‍ഷണമൊഴിവാക്കാനും രോമം സഹായിക്കുന്നു.

പ്രായമേറുന്നവരില്‍

പ്രായമേറുന്നവരില്‍

പ്രായമേറുന്നവരില്‍ യോനീ ദളങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ സാധ്യതയേറെയാണ്. ഹോര്‍മോണ്‍ ഉല്‍പാദത്തിലെ കുറവുകള്‍ കാരണമാണിത്. ഈ ഭാഗത്തെ രോമം ഒരു പരിധി വരെ ഇതിനുള്ള ഒരു സംരക്ഷണവലയമാകും.

English summary

Health Benefits Of Having Public Hair

Health Benefits Of Having Public Hair, Read more to know about
Subscribe Newsletter