For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 3 മുട്ട വെള്ള കഴിയ്ക്കൂ, കാരണം

|

മുട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിയ്ക്കാവുന്ന നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണിത്.

മുട്ടയുടെ മഞ്ഞയും വെള്ളയുമെല്ലാം ഏറെ നല്ലതാണ്. ചിലര്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന കാരണത്താല്‍ മുട്ടവെള്ള മാത്രം കഴിയ്ക്കുന്നവരുമുണ്ട്.

മുട്ടവെള്ളയ്ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. ദിവസവു 3 മുട്ടവെള്ള വച്ചു കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുമെന്നു പറയപ്പെടുന്നു.

മുട്ടവെള്ളയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

റൈബോഫ്‌ളേവിന്‍

റൈബോഫ്‌ളേവിന്‍

മുഴുവന്‍ മുട്ടയിലാണ് എല്ലാ പോഷകങ്ങളും അടങ���ങിയിരിയ്ക്കുന്നത്. എങ്കിലും മുട്ടവെള്ളയില്‍ റൈബോഫ്‌ളേവിന്‍ എന്നൊരു ഘടകമുണ്ട്. ഇത് വൈറ്റമിന്‍ ബി2 എന്ന പേരിലും അറിയപ്പെടുന്നു. ഇത് തിമിരം, മൈഗ്രേന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഹൈപ്പര്‍ഹോമോസിസ്‌റ്റേനിയ എന്ന ഗുരുതരമായ അസുഖത്തിനുള്ള പരിഹാരം കൂടിയാണ് ഇത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുഴുവന്‍ മുട്ടയില്‍, അതായത് മുട്ട മഞ്ഞയില്‍ 186 മില്ലീഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്��ുണ്ട്. എന്നാല്‍ മുട്ടവെള്ളയില്‍ സീറോ കൊളസ്‌ട്രോള്‍ ആണ് അടങ്ങിയിരിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിന് ദോഷമാണ്. ഇത്തരം ഘട്ടങ്ങളില്‍ മുട്ട വെള്ള ഏറെ നല്ലതാണ്.

 പ്രോട്ടീന്‍

പ്രോട്ടീന്‍

മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്. അമിതമായ ഭക്ഷണം ഒഴിവാക്കി ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും സഹായിക്കും.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുളള നല്ലൊരു പ്രതിവിധിയാണ് മുട്ടവെള്ള. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു.

സോഡിയം

സോഡിയം

മുട്ടവെള്ള സോഡിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരവും. അത്‌ലെറ്റുകള്‍ക്ക് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

Read more about: health egg
English summary

Health Benefits Of Eating Egg Whites

Health Benefits Of Eating Egg Whites, Read more to know about
X
Desktop Bottom Promotion