For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസം ഒരു താറാവുമുട്ട, ഗുണം അദ്ഭുതപ്പെടുത്തും

|

മുട്ട ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ്. സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. പ്രോട്ടീനുകളും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നാണ്. മുട്ട. വൈറ്റമിന്‍ ഡിയുടെ ഒരു ഉറവിടം കൂടിയാണ് മുട്ട. വളരെ ചുരുക്കം ഭക്ഷണങ്ങളിലേ വൈറ്റമിന്‍ ഡിയുള്ളൂ.

മുട്ടയില്‍ തന്നെ സാധാരണ കോഴിമുട്ടയാണ് നാം ഉപയോഗിയ്ക്കാറ്. കോഴിമുട്ടയില്‍ തന്നെ കാടമുട്ടയും മറ്റുമുണ്ട്. കോഴിമുട്ട കൂടാതെ താറാമുട്ട എന്നറിയപ്പെടുന്ന താറാവുമുട്ടയും ആരോഗ്യഗുണങ്ങളില്‍ മുന്‍പന്തിയിലാണ്. എന്നാല്‍ അധികം പേര്‍ ഇതുപയോഗിയ്ക്കാറില്ലെന്നതാണ് സത്യം.

താറാവുമുട്ടയ്ക്കും ഗുണങ്ങള്‍ ഏറെയുണ്ട്. കോഴിമുട്ടയെപ്പോലെയോ അതിനേക്കാളേറെയോ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. താറാവുമുട്ട കഴിയ്ക്കണമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. മറ്റൊന്ന് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ എ ആണ്. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. പോരാത്തതിന് പ്രതിരോധശേഷിയ്ക്കും എല്ലുകള്‍ക്കും.

ദിവസവും ശരീരത്തിന് ആവശ്യമായ വൈറ്റണിന്‍ ഇയില്‍ 3 ശതമാനവും താറാവുമുട്ടയിലുണ്ട്വൈറ്റമിന്‍ എയ്ക്കും വൈറ്റമിന്‍ ഇയ്ക്കു പുറമെ വൈറ്റമിന്‍ ബി 12 താറാമുട്ടയിലുണ്ട്.

സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. സലേനിയം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണ്. അയേണ്‍ രക്തമുണ്ടാകാനും ഓക്‌സിജന്‍ കോശങ്ങളിലെത്തിയ്ക്കാനും സഹായിക്കും. ഇതിനു പുറമെ ഇതില്‍ സിങ്ക്, ഫോസഫറസ്, കാല്‍സ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

താറാവുമുട്ടയുടെ ഒരു പ്രശ്‌നമെന്നു പറയാവുന്നത് ഇതിലെ കൊളസ്‌ട്രോള്‍ തോതാണ്. ഒരു താറാവുമുട്ടയില്‍ 619 മില്ലീഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വേണ്ടതിനും ഇരട്ടിയെന്നു പറയാം. എന്നാല്‍ ഇത് മിതമായ തോതില്‍ കഴിച്ചാല്‍ ദോഷം വരികയുമില്ല.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും താറാവുമുട്ട ഏറെ ന്ല്ലതാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ എ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, തിമിരം, നിശാന്ധത തുടങ്ങിയ പല പ്രശ്‌നങ്ങള്‍്ക്കുമുളള നല്ലൊരു മരുന്നാണിത്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

താറാവുമുട്ട തടി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി തടി കുറയ്ക്കാനും കൊഴുപ്പു കത്തിച്ചു കളയാനുമെല്ലാം ഏറെ നല്ലതാണ്. മാത്രമല്ല, വൈറ്റമിന്‍ എയ്‌ക്കൊപ്പം വൈറ്റമിന്‍ ഇ ചേരുമ്പോള്‍ ആന്റിഓക്‌സിഡന്റ് ഗുണമാണ് നല്‍കുന്നത്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളും ടോക്‌സിനുമെല്ലാം അകറ്റും. ഇതും തടി കുറയാന്‍ സഹായിക്കും.

രക്താണുക്കളുടെ ഉല്‍പാദനത്തിന്

രക്താണുക്കളുടെ ഉല്‍പാദനത്തിന്

രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് താറാവുമുട്ട. ആര്‍ബിസി ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ അനീമിയ പോലെ പ്രശ്‌നങ്ങളുള്ളവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒന്നാണിത്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ളതാണ് ഗുണം ചെയ്യുന്നത്.

മസിലുകളുണ്ടാകാന്‍

മസിലുകളുണ്ടാകാന്‍

പുരുഷന്മാര്‍ക്ക് മസിലുകളുണ്ടാകാന്‍ പറ്റിയ നല്ലൊരു വഴിയാണിത്. മാത്രമല്ല, കഠിനമായ ശാരീരിക അധ്വാനം വേണ്ടി വരുന്നവര്‍ക്ക് ശക്തിയും ബലവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലപോലെ നടക്കാന്‍ സഹായിക്കും.

ഊര്‍ജം നല്‍കാന്‍

ഊര്‍ജം നല്‍കാന്‍

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ പറ്റിയ വഴിയാണ് താറാവുമുട്ട. ഇതില്‍ കൊഴുപ്പും പ്രോട്ടീനുമുണ്ട്. ഇത് എളുപ്പത്തില്‍ ഊര്‍ജമായി മാറും. പ്രോട്ടീന്‍ ഉള്ളതുകൊണ്ടുതന്നെ പെട്ടെന്നു വയര്‍ നിറഞ്ഞ തോന്നലുമുണ്ടാകും.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ ഡി വരണ്ട ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നല്‍കും. ചുളിവുകള്‍ തീര്‍ക്കും. വൈറ്റമിന്‍ ഡിയും വൈറ്റമിന്‍ ഇയുമെല്ലാം ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

English summary

Health Benefits Of Eating Duck Eggs

Health Benefits Of Eating Duck Eggs, Read more to know about,
X
Desktop Bottom Promotion