For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുഴുങ്ങി മുട്ടയില്‍ കുരുമുളകും മഞ്ഞളും ചേര്‍ക്കണം

|

ആരോഗ്യത്തിന്റെ ഒരു അടിസ്ഥാനം നല്ല ഭക്ഷണമാണ്. നല്ല ഭക്ഷണം എന്നും പറഞ്ഞാല്‍ സ്വാദുള്ള ഭക്ഷണം തന്നെയാകണമെന്നില്ല. ചിലപ്പോള്‍ സ്വാദുണ്ടെങ്കിലും ഗുണം കുറയും. ചിലപ്പോള്‍ സ്വാദില്ലെങ്കിലും ഗുണം വര്‍ദ്ധിയ്ക്കുകയും ചെയ്യും.

നല്ല ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ നല്ലൊരു സമീകൃതാഹാരം എന്നു വേണം, പറയാന്‍. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയുടെ നല്ലൊരു ഉറവിടം. എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ഏറെ ഗുണകരമായ ഒന്നാണിത്. തടി കുറയ്ക്കാന്‍ നല്ലൊരു വഴി. ഇതിലെ പ്രോട്ടീന്‍ വിശപ്പു കുറയ്ക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം നല്‍കുകയും ചെയ്യും.

പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്‌. മുട്ട ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്‌. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും.

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

മുട്ട പല രീതിയിലും കഴിയ്ക്കാം. ഓംലറ്റ്, മുട്ടക്കറി, മുട്ട പൊരിച്ചത്, പുഴുങ്ങിയത, ബുള്‍ഐ തുടങ്ങിയ പല രൂപത്തിലും. അത്ര ആരോഗ്യകരമെന്നു പറയാനാകില്ലെങ്കിലും പച്ചമുട്ടയും കഴിയ്ക്കുന്നവരുണ്ട്. സാല്‍മൊണെല്ല എന്ന ബാക്ടീരിയയുടെ ആക്രമണം ഉണ്ടാകാന്‍ സാ്ധ്യതയുള്ളതു കൊണ്ടാണ് ഇത് പച്ചയ്ക്കു കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്നു പറയുന്നത്. പ്രാതലിനൊപ്പം കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്.

മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ ന്ല്ലതാണ്. മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം കുരുമുളകു പൊടിയും ലേശം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. പുഴുങ്ങിയ മുട്ട തോടു കളഞ്ഞ് അല്‍പം കുരുമുളക് പൊടി, മഞ്ഞള്‍ എന്നിവ കലര്‍ത്തി ഇതില്‍ പുരട്ടി കഴിയ്ക്കാം. വേണമെങ്കില്‍ ചെറുനാരങ്ങനീരില്‍ കുരുമുളകുപൊടിയും മഞ്ഞളും കലര്‍ത്തി പുഴുങ്ങിയ മുട്ട വരഞ്ഞ് ഇതില്‍ തേച്ചു കഴിയ്ക്കാം. മുട്ടയില്‍ ഇപ്രകാരം മഞ്ഞളും കുരുമുളകുപൊടിയുമെല്ലാം ചേര്‍ക്കുന്നത് ഏറെ ഗുണകരമാണ്.

മഞ്ഞളിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കാനാകും. മാത്രമല്ല, അണുബാധകളെ തടയാനുളള നല്ലൊരു വഴി കൂടിയാണ് മഞ്ഞള്‍. മുട്ടയില്‍ ഏതെങ്കിലും വിധത്തില്‍ അണുബാധയുണ്ടാകുകയാണെങ്കില്‍ ഇതില്‍ മഞ്ഞള്‍ പുരട്ടുന്നത് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

കുരുമുളകുപൊടിയും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നു തന്നെയാണ്.ഇതിലെ പെപ്പറൈന്‍ എ്ന്ന ഘടകമാണ് പല ആരോഗ്യഗുണങ്ങളും നല്‍കുന്നത്. വെറുമൊരു മസാലയെന്നതിലുപരിയായി പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് കോള്‍ഡിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ച് തടി കുറയ്ക്കാനും കൊഴുപ്പു പുറന്തള്ളാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനുമെല്ലാം കുരുമുളകിന് കഴിയും.

മഞ്ഞളും ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ളൊരു സ്വാഭാവിക മരുന്ന്. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടഞ്ഞു നിര്‍ത്താനും സാധിയ്ക്കും.

മുട്ടയില്‍ കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

തടി

തടി

തടി കുറയാനുള്ള നല്ലൊരു വഴിയാണിത്. മുട്ടയിലെ പ്രോട്ടീനുകള്‍ തടി കുറയാന്‍ ഏറെ നല്ലതാണ്. മഞ്ഞളിന് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള കഴിവുണ്ട്. കൊഴുപ്പും നീക്കും. കുരുമുളകുപൊടി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള മികച്ച വഴിയാണ് മഞ്ഞളും കുരുമുളകും മുട്ടയും ചേരുന്ന കോമ്പിനേഷന്‍. മഞ്ഞള്‍ ആന്റിബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതാണ്. മുട്ട ശരീരത്തിന് ശക്തി നല്‍കും. കുരുമുളകിലെ പെപ്‌സയാസിനും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നുതന്നെയാണ്.

മസിലുകള്‍

മസിലുകള്‍

ശരീരത്തില്‍ മസിലുകള്‍ വരാനുള്ള നല്ലൊരു വഴിയാണ് പുഴുങ്ങിയ മുട്ട, കുരുമുളക്, മഞ്ഞള്‍ കോമ്പിനേഷന്‍. മുട്ടയിലെ പ്രോട്ടീന്‍ ഇതിന് സഹായിക്കും. മസിലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ മഞ്ഞളും കുരുമുളകുമെല്ലാം ഏറെ ഗുണകരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുട്ടമഞ്ഞ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വരുത്തുമെന്നു പൊതുവെ പറയുന്നു. ഇതിനുള്ള പരിഹാരമാണ് ഇതില്‍ കുരുമുളകും മഞ്ഞളും ചേര്‍ക്കുന്നത്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കുരുമുളകിലേയും മഞ്ഞളിലേയും ഘടകങ്ങള്‍ ഇതിന സഹായിക്കും.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനുളള നല്ലൊരു കോമ്പിനേഷനാണ് മുട്ട, മഞ്ഞള്‍, കുരുമുളകുപൊടി എന്നിവ. ശക്തി നല്‍കിയും രോഗപ്രതിരോധശേഷി നല്‍കിയും അണുബാധ തടഞ്ഞുമെല്ലാമാണ് ഇതിന് സഹായിക്കുന്നത്.

എല്ലിന്റെയും പല്ലിന്റെയും

എല്ലിന്റെയും പല്ലിന്റെയും

എല്ലിന്റെ തേയ്മാനത്തിനും പല്ലിന്റെ ആരോഗ്യത്തിനുമെല്ലാം മികച്ച ഒന്നാണ് മുട്ട. ഇതിലെ കാല്‍സ്യവും വൈറ്റമിന്‍ ഡിയുമാണ് കാരണം. വാതം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടുള്ള വീര്‍പ്പും മറ്റും തടയാന്‍ മഞ്ഞള്‍ ഏറെ നല്ലതാണ്. കുരുമുളകും എല്ലിനു നല്ലതാണ്. ഇവ മൂന്നും ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുട്ടമഞ്ഞ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വരുത്തുമെന്നു പൊതുവെ പറയുന്നു. ഇതിനുള്ള പരിഹാരമാണ് ഇതില്‍ കുരുമുളകും മഞ്ഞളും ചേര്‍ക്കുന്നത്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കുരുമുളകിലേയും മഞ്ഞളിലേയും ഘടകങ്ങള്‍ ഇതിന സഹായിക്കും.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒന്നാണ് മുട്ടയും മഞ്ഞളും കുരുമുളകും. ഇവ ചേര്‍ന്നാല്‍ ഈ ഗുണമുണ്ടാകും. ഇത് ധമനികളിലെ തടസങ്ങള്‍ നീക്കാനും ഇതുവഴി തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും അത്യുത്തമമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് കുരുമുളകും പുഴുങ്ങിയ മുട്ടയുംമഞ്ഞളും

കലര്‍ന്ന മിശ്രിതം. തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.

Read more about: health body egg
English summary

Health Benefits Of Eating Boiled Egg With Turmeric And Pepper

Health Benefits Of Eating Boiled Egg With Turmeric And Pepper
X
Desktop Bottom Promotion