Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
വയറു പോകാന്‍ മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം
മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കുടിച്ചാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ....
മധുരക്കിഴങ്ങ് ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്. പ്രമേഹരോഗികള്‍ക്കു പോലും കഴിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന്.
എന്നാല്‍ മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കുടിച്ചാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ, വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടെറ്റോ തിളപ്പിച്ച വെള്ളം.
ഇതു മാത്രമല്ല, മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് അത്യുത്തമവുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

കാഴ്ചശക്തി
മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കരാട്ടനോയ്ഡുകള്‍, വൈറ്റമിന്‍ എ എന്നിവയുടെ പ്രധാന ഉറവിടമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ മികച്ചത്.

ക്യാന്‍സര്‍
ഈ കരാട്ടറ്റോയ്ഡുകള് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിയ്ക്കാനും ഇതുവഴി ക്യാന്സറകറ്റാനും ഏറെ നല്ലതാണ്.

വൈറ്റമിന്‍ ബി
ഇതില്‍ തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന് തുടങ്ങിയ വൈറ്റമിന്‍ ബിയുടെ പലവിധ രൂപങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

പ്രോട്ടീന്‍
മധുരക്കിഴങ്ങു വേവിയ്ക്കുമ്പോള്‍ ഈ വെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കലരുന്നു. ഇത് ശരീരത്തെ പ്രോട്ടീന്‍ സമ്പുഷ്ടമാക്കും. മുട്ട, ഇറച്ചി എന്നിവയ്ക്കു പകരം വയ്ക്കാവുന്ന ഭക്ഷണവസ്തുവാണിത്.

ദഹനത്തിന് സഹായിക്കുന്നതില്‍ ഇത് ഏറെ ഗുണകരമാണ്. ശരീരത്തിലെ കൊഴുപ്പും തടിയും വയറുമെല്ലാം കുറയ്ക്കാം. മധുരക്കിഴങ്ങു വേവിയ്ക്കുമ്പോള്‍ ഇതിലെ പെപ്റ്റൈഡ് വെള്ളത്തില്‍ ചേരുന്നു. ഇതാണ് തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നത്.

കൊഴുപ്പു നീക്കം ചെയ്യാന്‍
മധുരക്കിഴങ്ങ് പുഴുങ്ങിയ വെള്ളത്തില്‍ അല്പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തു കുടിയ്ക്കുന്നത് വയറ്റിലെയും ശരീരത്തിലെയും കൊഴുപ്പു നീക്കം ചെയ്യാന്‍ ഏറെ സഹായകമാണ്.

ഹൃദയാരോഗ്യത്തിനും
ശരീരത്തിലെ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാനും മധുരക്കിഴങ്ങു വേവിച്ച വെള്ളം ഏറെ ഗുണകരമാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും തടി പോകാനുമെല്ലാം ഗുണകരം.

വിശപ്പു കുറയ്ക്കുന്നതിനും
ഇതിലെ പെപ്റ്റൈഡുകള്‍ വിശപ്പു കുറയ്ക്കുന്നതിനും ഏറെ നല്ലതാണ്. ഇതുവഴിയും തടി നിയന്ത്രിയ്ക്കും.



Click it and Unblock the Notifications
