For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നഖം കടിക്കുമ്പോള്‍ ഉള്ള അപകടം

നഖം കടി കൊണ്ട് എന്തൊക്കെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം

|

നഖം കടി എത്രയൊക്കെ ന്യായീകരിച്ചാലും നല്ല ശീലമല്ല. ഒരാളുടെ വ്യക്തിശുചിത്വം നിര്‍ണയിക്കുന്നതില്‍ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. കാരണം നഖം കടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്ന് നമ്മള്‍ കുഞ്ഞിലേ മുതല്‍ കേട്ട് ശീലിച്ചതാണ്.

<strong>കാലിലുണ്ടോ ഈ ലക്ഷണങ്ങള്‍, അവഗണിക്കരുത്‌</strong>കാലിലുണ്ടോ ഈ ലക്ഷണങ്ങള്‍, അവഗണിക്കരുത്‌

എന്നാല്‍ നഖം കടിക്കുമ്പോള്‍ എന്തൊക്കെ അനാരോഗ്യകരമായ മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നഖം കടി ഒരു ശീലമാകുന്നതിനു മുന്‍പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

വിരലുകളിലെ അണുബാധ

വിരലുകളിലെ അണുബാധ

വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം കടിയിലൂടെ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് വിരലിന്റെ അഗ്രചര്‍മ്മങ്ങളെ പ്രശ്‌നത്തിലാക്കുന്നു. നഖം വായില്‍ വെച്ച് കടിക്കുമ്പോള്‍ ഉമിനീര്‍ നിങ്ങളുടെ തൊലിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധക്ക് കാരണമാകുകയും ചെയ്യും.

 നഖത്തിന് വൈകല്യങ്ങള്‍

നഖത്തിന് വൈകല്യങ്ങള്‍

നഖത്തിന് പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് നഖം കടിക്കുമ്പോള്‍. നിങ്ങളുടെ നഖത്തിന് മാട്രിക്‌സ് എന്ന് പറയുന്ന ഒരു പാളിയുണ്ട്. നഖം കടിക്കുന്നതിലൂടെ മാട്രിക്‌സിന് കേട് പാട് സംഭവിക്കുന്നു. ഇത് നഖത്തിന് വിവിധ തരത്തിലുള്ള വൈകല്യവും നഖം പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു.

 നഖത്തിലെ മുറിവ്

നഖത്തിലെ മുറിവ്

നഖവും വിരലും ചേരുന്ന ഭാഗത്തായി മുറിവുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വേദന, നഖത്തിനടിഭാഗത്തായി വീക്കം, എന്നിവയെല്ലാം ഉണ്ടാവുന്നു.

 വയറിനസ്വസ്ഥത

വയറിനസ്വസ്ഥത

വയറിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവാനും നഖം കടി കാരണമാകും. നഖത്തില്‍ നമ്മള്‍ കാണാതെ തന്നെ നിരവധി ബാക്ടീരിയകള്‍ വയറിന് പണി തരും. ഇത് വയറിന്റെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു.

 ദന്തസംരക്ഷണത്തിന് വിലങ്ങ് തടി

ദന്തസംരക്ഷണത്തിന് വിലങ്ങ് തടി

ദന്തസംരക്ഷണവും നഖം കടിക്കുന്നതും തമ്മില്‍ ബന്ധമുണ്ട്. കാരണം നഖം കടിക്കുന്നതിലൂടെ വളഞ്ഞ പല്ലുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാട് സംഭവിക്കാതിരിക്കാനും നഖം കടി ഒഴിവാക്കുന്നതാണ് നല്ലത്.

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ പകരാന്‍ നഖം കടി കാരണമാകും. വിരലില്‍ അരിമ്പാറ ഉണ്ടെങ്കില്‍ അത് ചുണ്ടിലേക്കും മറ്റും പകരാന്‍ നഖം കടി കാരണമാകുന്നു.

വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്നു

വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്നു

വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍ അതിന്റെ പ്രധാന കാരണം ഒരു പക്ഷേ നഖം കടിക്കുന്നതായിരിക്കും. നഖം കടിക്കുന്നതിലൂടെ വായ്‌നാറ്റം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.

നെയില്‍ പോളിഷെന്ന വിഷം

നെയില്‍ പോളിഷെന്ന വിഷം

നഖം കടിക്കുന്നതിലൂടെ നെയില്‍ പോളിഷെന്ന വിഷത്തിനെ വയറ്റിലേക്ക് വിടുന്നു. ഇത് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

gross things that happen to you when you bite your nail

You might have the habit of biting your nails when you are stressed out. But did you know that biting your nails could give you some gross health issues.
Story first published: Wednesday, June 28, 2017, 15:23 [IST]
X
Desktop Bottom Promotion