For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദന കൂട്ടും ഭക്ഷണങ്ങള്‍ ഇവ, ഒഴിവാക്കാന്‍ മടി?

ഇത്തരം ഭക്ഷണങ്ങള്‍ തലവേദനക്കാര്‍ നിര്‍ബന്ധമായും ഒഴിവാക്കണം

|

തലവേദന പലപ്പോഴും പല വിധത്തിലാണ് മനുഷ്യനെ വലക്കുന്നത്. പ്രതീക്ഷിക്കാത്ത സമയത്തുണ്ടാവുന്ന ഇത്തരം തലവേദന അവസാനം നമുക്കൊരു തലവേദനയായി മാറാറുണ്ട്. നമ്മുടെ ജീവിത ശൈലിയും ഭക്ഷണവും തന്നെയാണ് പലപ്പോവും തലവേദനക്ക് പുറകില്‍. എന്നാല്‍ ഏത് ഭക്ഷണമാണ് തലവേദന വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിലര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല.

ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാംഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം

അതുകൊണ്ട് തന്നെ പലപ്പോഴും നമ്മള്‍ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തില്‍ ചിലത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് തലവേദനയും മൈഗ്രേയ്‌നും വരുത്തി വെക്കുന്നതെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ഏതൊക്കെ ഭക്ഷണങ്ങളാണ് അവയെന്ന് നോക്കാം.

 കാപ്പി

കാപ്പി

തലവേദന സമയത്ത് കഫീന്‍ കഴിക്കുന്നത് തലവേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാപ്പി, ചായ, ചോക്ലേറ്റ് എന്നിവയിലെല്ലാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഉതെല്ലാം മൈഗ്രേയ്ന്‍ ഉണ്ടാക്കുന്നു.

 കൃത്രിമ മധുരം

കൃത്രിമ മധുരം

കൃത്രിമ മധുരം കഴിക്കുന്നതും ഇത്തരത്തില്‍ തലവേദനയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മധുര പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ തലവദനയുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് സാധാരണ തലവേദനയില്‍ നിന്ന് മൈഗ്രേയ്ന്‍ ഉണ്ടാക്കാന്‍ കാരണമാകും.

 ചോക്ലേറ്റ്

ചോക്ലേറ്റ്

ആരോഗ്യത്തിന് വളരെയധികം ഗുണകരമാണെങ്കിലും ചോക്ലേറ്റ് കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം തലവേദന ഉണ്ടാവാന്‍ വേറെ വഴി തേടേണ്ട ആവശ്യമില്ല. 22 ശതമാനം ആളുകളില്‍ ചോക്ലേറ്റ് തലവേദന വര്‍ദ്ധിപ്പിക്കാറുണ്ട്.

മാംസഭക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍

മാംസഭക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍

മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്,ഹോട്ട്‌ഡോഗ്‌സ്, എന്നിവയെല്ലാം തലവേദനയെ അധികമാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തലവേദനയെന്ന പ്രശ്‌നത്തെ ഭക്ഷണം കഴിച്ച് വരുത്തി വെക്കരുത്.

ചീസ്

ചീസ്

ചീസ് കഴിക്കുമ്പോഴും ശ്രദ്ധിക്കുക. ചീസ് പലപ്പോഴും തലവേദന വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം ശ്രദ്ധിക്കാം.

 അച്ചാര്‍

അച്ചാര്‍

അച്ചാര്‍ ഒരിക്കലും ഒഴിവാക്കാനാത്ത ഒന്നാണ്. എന്നാല്‍ അച്ചാര്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. അതിലുപരി സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറിനെ പൂര്‍ണമായും ഒഴിവാക്കുക.

 തണുപ്പിച്ച ഭക്ഷണം

തണുപ്പിച്ച ഭക്ഷണം

ചില ഭക്ഷണങ്ങള്‍ തണുപ്പിച്ച് തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ തലവേദനയാണ് ഇതില്‍ വിട്ടുമാറാതെ നില്‍ക്കുന്നത്.

 ഉപ്പ് കൂടിയ ഭക്ഷണം

ഉപ്പ് കൂടിയ ഭക്ഷണം

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇത്തരത്തില്‍ തലവേദനയെ ക്ഷണിച്ച് വരുത്തുന്ന ഒന്നാണ്. തലവേദന ഉള്ളവര്ഡ പരമാവധി ഉപ്പ് കുറച്ചുപയോഗിക്കാന്‍ ശ്രദ്ധിക്കുക.

English summary

Foods That Trigger Migraines

തലവേദന കൂട്ടും ഭക്ഷണങ്ങള്‍, തലവേദനയുള്ളപ്പോള്‍ ഈ ഭക്ഷണങ്ങള്‍ വേണ്ട, Foods That Trigger Migraines
Story first published: Thursday, August 3, 2017, 18:09 [IST]
X
Desktop Bottom Promotion