For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലിനെ തകര്‍ക്കും ഭക്ഷണങ്ങള്‍ ഇവ

ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ എല്ലിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് നോക്കാം

|

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിച്ച് കഴിച്ചാല്‍ അത് അനാരോഗ്യം ഇല്ലാതാക്കി ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.

ഭയപ്പെടുത്തുന്നത് ഈ ക്യാന്‍സറുകള്‍ഭയപ്പെടുത്തുന്നത് ഈ ക്യാന്‍സറുകള്‍

എന്നാല്‍ ഇനി ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ അത് എല്ലിന് ആരോഗ്യം നല്‍കുന്നു. എല്ലിന്റെ ആരോഗ്യത്തിന് ദോഷമാവാന്‍ കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്ന നമ്മള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മദ്യപാനം

മദ്യപാനം

മദ്യപാനം എന്തുകൊണ്ടും നമുക്ക് ദോഷം നല്‍കുന്ന ഒരു ശീലം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മദ്യപിക്കുന്നവരില്‍ എല്ലിന്റെ ആരോഗ്യം വലരെ കുറവായിരിക്കും. പെട്ടെന്ന് തന്നെ ഒടിവുകളും ചതവുകളും ഉണ്ടാവാന്‍ മദ്യപാനം കാരണമാകും. അതുകൊണ്ട് തന്നെ മദ്യപാനം എന്ന വിപത്തിനെ പരമാവധി ഒഴിവാക്കണം.

 ഉപ്പ്

ഉപ്പ്

ഉപ്പ് കഴിക്കുന്നതും പരമാവധി കുറക്കുക. ദിവസവും അളവില്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതില്‍ തന്നെ വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് ഉപ്പിന്റെ ഉപയോഗം. ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കേണ്ടത് എല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

 സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഡയും സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കുന്നതും എല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ നോണ്‍ ആല്‍ക്കഹോളിക് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് ശ്രദ്ധിച്ച് മാത്രമേ കഴിക്കാവൂ.

കാപ്പിയും ചായയും

കാപ്പിയും ചായയും

കാപ്പിയും ചായയും ധാരാളം കഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇതിലുള്ള കഫീന്‍ കണ്ടന്റ് ആണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ കാപ്പിയും ചായയും അത്യാവശ്യമാണെങ്കില്‍ മാത്രം ശീലമാക്കുക. ഇത് പലപ്പോഴും എല്ല് തേയ്മാനത്തിനും കാരണമാകുന്നു.

ഇരുണ്ട പച്ചക്കറികള്‍

ഇരുണ്ട പച്ചക്കറികള്‍

ഇരുണ്ട നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിലുള്ള ആല്‍ക്കലോയ്ഡ്‌സ് ആണ് പലപ്പോഴും എല്ല് തേയ്മാനം സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

 ചീര

ചീര

ചീര ആരോഗ്യത്തിന് ഏറ്റവും അവിഭാജ്യഘടകമാണ്. എന്നാല്‍ പലപ്പോഴും ഏത് ഗുണമുള്ള വസ്തുവിനും ഒരു ദോഷമെങ്കിലും ഉണ്ടാവും. ഇത്തരത്തില്‍ ഒന്നാണ് ചീര. കാരണം എല്ലിന്റെ ആരോഗ്യത്തിന് ചീരയിലുള്ള ഓക്‌സിലേറ്റ് ദോഷം നല്‍കുന്നു.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് ആണ് മറ്റൊന്ന്. ഇത് എല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. 2017-ല്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റെഡ് മീറ്റ് ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് പറയുന്നത്.

English summary

foods that are weakening your bones

Here is a list of seven food items that are bad for our bones.
X
Desktop Bottom Promotion