For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാംസം ഭക്ഷിക്കും ബാക്ടീരിയ, മരണം 4 മണിക്കൂറില്‍

മനുഷ്യശരീരത്തില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ കൊണ്ട് മനുഷ്യന്റെ ആയുസ്സെടുക്കും ബാക്ടീരിയ.

|

ഹോളിവുഡ് സിനിമയില്‍ മാത്രമേ മനുഷ്യമാംസം തിന്നുന്ന ബാക്ടീരിയകളെ നാം കണ്ടിട്ടുള്ളൂ. ശരീരം അഴുകി വ്രണപ്പെട്ട് വല്ലാത്തൊരു അവസ്ഥയിലായിരിക്കും ഇത് കാണിയ്ക്കുന്നത് തന്നെ.

എന്നാല്‍ ഇനി സിനിമയില്‍ മാത്രമല്ല മനുഷ്യനെ നാല് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ മെരിലാന്റിലാണ് സംഭവം അരങ്ങേറുന്നതും. നാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റും

മനുഷ്യമാംസം ഭക്ഷിയ്ക്കുന്ന മാരകമായ ബാക്ടീരിയയാണ് മനുഷ്യന്റെ ഉറക്കം കളഞ്ഞിരിയ്ക്കുന്നത്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് വെറും നാല് ദിവസം കൊണ്ട് മരണം സംഭവിയ്ക്കും.

കടലോര പ്രദേശങ്ങളില്‍

കടലോര പ്രദേശങ്ങളില്‍

മേരിലാന്റിന്റെ കടലോര പ്രദേശങ്ങളിലാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയിട്ടുള്ളത്. മൈക്കിള്‍ഫ്ങ്ക് എന്ന് 67-കാരനാണ് ബാക്ടീരിയ ബാധിച്ച് മരണപ്പെട്ടത്.

 ലവണത്വവും ഉപ്പുവെള്ളവും

ലവണത്വവും ഉപ്പുവെള്ളവും

ലവണമയമുള്ള മേഖലയിലും കടലിലെ ഉപ്പു വെള്ളത്തിലുമാണ് ഈ ബാക്ടീരിയ വളരുന്നത്. മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തിനുള്‍ഭാഗം വ്രണങ്ങളാല്‍ മാറ്റപ്പെടുന്നു.

 പ്രവേശിക്കുന്നത്

പ്രവേശിക്കുന്നത്

ശരിയായ രീതിയില് പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയും ശരീരത്തിലുണ്ടാവുന്ന ചെറിയ മുറിവുകളിലൂടെയുമാണ് ബാക്ടീരിയ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കടുത്ത പനിയും ഛര്‍ദ്ദിയും ശരീരമാസകലം വേദനയും കൈകാലുകളില്‍ കടച്ചിലും മരവിപ്പുമാണ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ആദ്യം ഉണ്ടാവുന്ന ലക്ഷണങ്ങള്‍.

വര്‍ഷത്തിലെ കണക്ക്

വര്‍ഷത്തിലെ കണക്ക്

ഓരോ വര്‍ഷവും ഏകദേശം 80000 പേരെ ബാക്ടീരിയ ആക്രമണം മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ ബാക്ടീരിയ പെരുകുന്നത് ഒക്ടോബര്‍ മാസത്തിലാണ്.

 മൈക്കിളിന്റെ അവസ്ഥ

മൈക്കിളിന്റെ അവസ്ഥ

ശരീരത്തിലുണ്ടായ ചെറിയ മുറിവിലൂടെയാണ് ബാക്ടീരിയ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തിയത്. എന്നാല്‍ വെറും രണ്ട് ദിവസം കൊണ്ട് തന്നെ ഇത് ശരീരമാസകലം വ്യാപിക്കാന്‍ തുടങ്ങി. ശേഷം കാല്‍ മുറിച്ചു മാറ്റുകയും എന്നാല്‍ രക്തത്തില്‍ ബാക്ടീരിയ കലര്‍ന്നതിനാല്‍ മരണപ്പെടുകയും ചെയ്തു.

English summary

Flesh-eating bacteria infection kills man in four days

About 80,000 people get some form of vibriosis every year with mild symptoms. Flesh-eating bacteria infection kills man in four days.
Story first published: Wednesday, March 22, 2017, 17:05 [IST]
X
Desktop Bottom Promotion