Just In
- 48 min ago
അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാം
- 6 hrs ago
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- 17 hrs ago
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- 18 hrs ago
ഭക്ഷണം കഴിഞ്ഞ് പ്രമേഹം ഇങ്ങനെയെങ്കിൽ അപകടമാണ്
Don't Miss
- News
ജനങ്ങളുടെ താൽപ്പര്യങ്ങൾ ബിജെപി ചവിട്ടി മെതിക്കുന്നു; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ചിദംബരം
- Technology
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
- Finance
ജിയോ വരിക്കാർ അറിഞ്ഞോ? 98 രൂപ, 149 രൂപ പ്രീപെയ്ഡ് പ്ലാനുകൾ വീണ്ടും ആരംഭിച്ചു, നേട്ടങ്ങൾ ഇതാ..
- Movies
രജനി ഫാന്‍ ആയതിനാല്‍ കമലിന്റെ പോസ്റ്ററില്‍ ചാണകം വാരിയെറിഞ്ഞു! വിവാദ പ്രസ്താവനയുമായി ലോറന്‍സ്
- Sports
ടി20ക്കു പിന്നാലെ ധവാന് ഏകദിനത്തിനുമില്ല? പകരക്കാരന് സഞ്ജു തന്നെയോ? പ്രതീക്ഷയോടെ ആരാധകര്‍
- Automobiles
പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു
- Travel
വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം
നാവ് വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടം
നമ്മുടെ ശരീരത്തിലെ ഏറ്റവും വൃത്തികേടായ സ്ഥലം ഏതാണ്? അതിനുത്തരം വായ തന്നെയാണ്. കാരണം കൂടുതല്‍ ബാക്ടീരിയകള്‍ ഉള്ളതും അപകടവും വൃത്തികേടുമായ സ്ഥലം വായ് തന്നെയാണ്. രണ്ട് നേരവും ബ്രഷ് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നിട്ടും വായ വൃത്തിയാവുന്നില്ലെന്നതാണ് സത്യം. മാംസം ഭക്ഷിക്കും ബാക്ടീരിയ, മരണം 4 മണിക്കൂറില്‍
ബ്രഷ് ചെയ്താല്‍ മാത്രം പോര. നാവും വൃത്തിയായി സൂക്ഷിക്കണം. കാരണം നാവ് വൃത്തിയായാല്‍ തന്നെ നമ്മുടെ ദന്തപ്രശ്നങ്ങളും വായിലെ വൃത്തിയും കൃത്യമായി സംരക്ഷിക്കാന്‍ പറ്റും. എന്നാല്‍ ഇനി മടി പിടിച്ച് നാവ് വൃത്തിയാക്കാതിരുന്നാലോ? അതിന്റെ അപകടങ്ങള്‍ താഴെ പറയുന്നവയാണ്.

രസമുകുളങ്ങള്‍ പണിതരും
സ്ഥിരമായി നാവ് വൃത്തിയാക്കാതിരുന്നാല്‍ നമ്മുടെ രസമുകുളങ്ങള്‍ നമുക്ക് പണി തരുന്നു. ബാക്ടീരിയയുടെ ഒരു പാളി നാവിനു മുകളില്‍ രൂപപ്പെടുന്നു. ഇത് പിന്നീട് വിശപ്പില്ലായ്മയിലേക്ക് മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും.

വായ് നാറ്റം
ചിലര്‍ എത്രയൊക്കെ പ്രാവശ്യം പല്ല് തേച്ചാലും വായ് നാറ്റം എന്ന വില്ലന്‍ പലപ്പോഴും ഇവരെ പിടികൂടാറുണ്ട്. ഇതിന് കാരണം പല്ല് തേയ്ക്കുമ്പോള്‍ നാവ് വൃത്തിയാക്കുന്നില്ല എന്നത് തന്നെയാണ്. നാവ് സ്ഥിരമായി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത വളരെ വലുത് തന്നെയാണ്

നാവിന്റെ നിറവ്യത്യാസം
ചിലരുടെ നാവ് കണ്ടിട്ടില്ലേ കറുത്ത നിറത്തില്‍. ചിലരതിനെ കരിനാക്ക് എന്നൊക്കെ വിളിയ്ക്കും. എന്നാല്‍ നാവ് വൃത്തിയാക്കാത്തവരിലാണ് ഇത്തരത്തിലൊരു പ്രശ്നം സ്ഥിരമായി കാണപ്പെടുന്നത്. നിങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങിയാല്‍ ഈ പ്രശ്നം വളരെ സിംപിളായി പരിഹരിയ്ക്കപ്പെടും.

മോണപഴുപ്പ്
മോണപഴുപ്പാണ് മറ്റൊരു പ്രശ്നം. നാവിലുണ്ടാവുന്ന ബാക്ടീരിയ നാവില്‍ മാത്രം ഒതുങ്ങിക്കൂടില്ല. ഇത് മോണയിലേക്കും വ്യാപിക്കും. അതിന്റെ ഫലമായി മോണപഴുപ്പ് ഉണ്ടാവുന്നു. അപ്പോള്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ വേഗം നാവ് വടിയ്ക്കാന്‍ തുടങ്ങിക്കോളൂ.

നാവിലെ വെളുത്ത പാട
പലരുടേയും നാവില്‍ വെളുത്ത പാട കാണപ്പെടുന്നു. പ്രത്യേകിച്ച് കുട്ടികളുടെ നാവില്‍. യീസ്റ്റ് ഇന്‍ഫെക്ഷനാണ് ഇതെന്നതാണ് സത്യം. അതുകൊണ്ട് ഇതിനെ പ്രതിരോധിയ്ക്കാന്‍ ഒറ്റവഴിയേ ഉള്ളൂ. അതാണ് നാവ് വൃത്തിയാക്കുന്നത്.