For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവ് വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടം

നാവ് വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമെന്ന് നമുക്കെല്ലാം അറിയാം.

|

നമ്മുടെ ശരീരത്തിലെ ഏറ്റവും വൃത്തികേടായ സ്ഥലം ഏതാണ്? അതിനുത്തരം വായ തന്നെയാണ്. കാരണം കൂടുതല്‍ ബാക്ടീരിയകള്‍ ഉള്ളതും അപകടവും വൃത്തികേടുമായ സ്ഥലം വായ് തന്നെയാണ്. രണ്ട് നേരവും ബ്രഷ് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നിട്ടും വായ വൃത്തിയാവുന്നില്ലെന്നതാണ് സത്യം. മാംസം ഭക്ഷിക്കും ബാക്ടീരിയ, മരണം 4 മണിക്കൂറില്‍

ബ്രഷ് ചെയ്താല്‍ മാത്രം പോര. നാവും വൃത്തിയായി സൂക്ഷിക്കണം. കാരണം നാവ് വൃത്തിയായാല്‍ തന്നെ നമ്മുടെ ദന്തപ്രശ്‌നങ്ങളും വായിലെ വൃത്തിയും കൃത്യമായി സംരക്ഷിക്കാന്‍ പറ്റും. എന്നാല്‍ ഇനി മടി പിടിച്ച് നാവ് വൃത്തിയാക്കാതിരുന്നാലോ? അതിന്റെ അപകടങ്ങള്‍ താഴെ പറയുന്നവയാണ്.

രസമുകുളങ്ങള്‍ പണിതരും

രസമുകുളങ്ങള്‍ പണിതരും

സ്ഥിരമായി നാവ് വൃത്തിയാക്കാതിരുന്നാല്‍ നമ്മുടെ രസമുകുളങ്ങള്‍ നമുക്ക് പണി തരുന്നു. ബാക്ടീരിയയുടെ ഒരു പാളി നാവിനു മുകളില്‍ രൂപപ്പെടുന്നു. ഇത് പിന്നീട് വിശപ്പില്ലായ്മയിലേക്ക് മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കും.

 വായ് നാറ്റം

വായ് നാറ്റം

ചിലര്‍ എത്രയൊക്കെ പ്രാവശ്യം പല്ല് തേച്ചാലും വായ് നാറ്റം എന്ന വില്ലന്‍ പലപ്പോഴും ഇവരെ പിടികൂടാറുണ്ട്. ഇതിന് കാരണം പല്ല് തേയ്ക്കുമ്പോള്‍ നാവ് വൃത്തിയാക്കുന്നില്ല എന്നത് തന്നെയാണ്. നാവ് സ്ഥിരമായി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത വളരെ വലുത് തന്നെയാണ്

നാവിന്റെ നിറവ്യത്യാസം

നാവിന്റെ നിറവ്യത്യാസം

ചിലരുടെ നാവ് കണ്ടിട്ടില്ലേ കറുത്ത നിറത്തില്‍. ചിലരതിനെ കരിനാക്ക് എന്നൊക്കെ വിളിയ്ക്കും. എന്നാല്‍ നാവ് വൃത്തിയാക്കാത്തവരിലാണ് ഇത്തരത്തിലൊരു പ്രശ്‌നം സ്ഥിരമായി കാണപ്പെടുന്നത്. നിങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങിയാല്‍ ഈ പ്രശ്‌നം വളരെ സിംപിളായി പരിഹരിയ്ക്കപ്പെടും.

 മോണപഴുപ്പ്

മോണപഴുപ്പ്

മോണപഴുപ്പാണ് മറ്റൊരു പ്രശ്‌നം. നാവിലുണ്ടാവുന്ന ബാക്ടീരിയ നാവില്‍ മാത്രം ഒതുങ്ങിക്കൂടില്ല. ഇത് മോണയിലേക്കും വ്യാപിക്കും. അതിന്റെ ഫലമായി മോണപഴുപ്പ് ഉണ്ടാവുന്നു. അപ്പോള്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ വേഗം നാവ് വടിയ്ക്കാന്‍ തുടങ്ങിക്കോളൂ.

നാവിലെ വെളുത്ത പാട

നാവിലെ വെളുത്ത പാട

പലരുടേയും നാവില്‍ വെളുത്ത പാട കാണപ്പെടുന്നു. പ്രത്യേകിച്ച് കുട്ടികളുടെ നാവില്‍. യീസ്റ്റ് ഇന്‍ഫെക്ഷനാണ് ഇതെന്നതാണ് സത്യം. അതുകൊണ്ട് ഇതിനെ പ്രതിരോധിയ്ക്കാന്‍ ഒറ്റവഴിയേ ഉള്ളൂ. അതാണ് നാവ് വൃത്തിയാക്കുന്നത്.

English summary

five gross things that happen when you don't clean your tongue

You might often avoid brushing your tongue thinking that it is okay not to clean the area. But brushing your tongue is as important as brushing your teeth.
Story first published: Thursday, March 23, 2017, 17:33 [IST]
X
Desktop Bottom Promotion