For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദനയോടെ ഉറങ്ങാന്‍ കിടന്നാല്‍ മരണം

തലവേദന ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായി മരണം വരെ സംഭവിയ്ക്കാവുന്ന അവസ്ഥ ഉണ്ട്.

|

തലവേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല ജീവിതത്തില്‍. ഏത് രോഗത്തിന്റേയും ആദ്യ ലക്ഷണം പലപ്പോഴും തലവേദനയായിരിക്കും. പല ശാരീരിക അസ്വസ്ഥതകളുടേയും തുടക്കവും തലവേദന തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഒരിക്കലും തലവേദനയെ അവഗണിയ്ക്കരുത്. തലവേദനയോടെ ഉറങ്ങാന്‍ കിടന്നാല്‍ അത് പലപ്പോഴും നമ്മുടെ മരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കണങ്കാലിനുമുകളില്‍ അമര്‍ത്തുമ്പോള്‍ സംഭവിക്കുന്നത്

പല തരത്തിലുള്ള തലവേദനകള്‍ ഉണ്ട്. എന്നാല്‍ ഏത് തലവേദന വന്നാലും ഉടന്‍ വേദനസംഹാരി കഴിയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വേദന ഏത് തരത്തിലുള്ളതാണെന്നും വേദനയുടെ കാരണം അറിഞ്ഞും വേണം മരുന്ന് കഴിയ്‌ക്കേണ്ടത്. വിവിധ തരത്തിലുള്ള തലവേദനയും അതിന്റെ കാരണവും ലക്ഷണവും എന്താണെന്ന് നോക്കാം.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

തലവേദനകളില്‍ ഏറ്റവും പ്രശ്‌നം ഉണ്ടാക്കുന്നത് മൈഗ്രേയ്ന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. നെറ്റിയിലും ഇരുഭാഗത്തും കടുത്ത വേദന, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി എന്നിവയാണ് പ്രധാന കാരണം.

 കാരണങ്ങള് പലവിധം

കാരണങ്ങള് പലവിധം

ഈ തലവേദനയുടെ കാരണങ്ങള്‍ പലവിധമാണ്. മദ്യപാനം അമിതമാകുന്നത്, ഭക്ഷണത്തോടുള്ള അലര്‍ജി എന്നിവയാകും പ്രധാന കാരണങ്ങള്‍. ദഹനപ്രശ്‌നം, പിത്താശയം എന്നിവയും കാരണമായി പറയാം.

 ടെന്‍ഷന്‍ തലവേദന

ടെന്‍ഷന്‍ തലവേദന

സ്ത്രീകളാണ് ഇത്തരത്തിലുള്ള തലവേദനയുടെ പ്രധാന ഇര. മാനസിക സംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രധാന കാരണം. തല മുഴുവന്‍ ഇതിന്റെ വേദന അനുഭവപ്പെടും എന്നതാണ് സത്യം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളില്‍ ഉള്ള പേശികള്‍ മുറുകുമ്പോഴാണ് ഇത്തരത്തിലുള്ള തലവേദന അനുഭവപ്പെടുന്നത്. കഴുത്തില്‍ നിന്നാണ് ഈ വേദനയുടെ തുടക്കം ഇത് പിന്നീട് തല മുഴുവന്‍ വ്യാപിക്കുന്നു.

പരിഹാരം

പരിഹാരം

ജോലിയ്ക്കിടയില്‍ ഇത്തരത്തിലുള്ള തലവേദന സാധാരണ വരാം. അപ്പോള്‍ അല്‍പസമയം ജോലി നിര്‍ത്തിവെച്ച് മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുക. മാത്രമല്ല യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുന്നതും നല്ലതാണ്.

 മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

പലപ്പോഴും മാനസിക പിരിമുറുക്കം തലവേദന ഉണ്ടാക്കുന്നു. ഇത് കഴുത്തില്‍ നിന്ന് തുടങ്ങി തലയോട്ടി മുഴുവന്‍ ഉണ്ടാക്കുന്നു.

സൈനസൈറ്റിസ്

സൈനസൈറ്റിസ്

സൈനസൈറ്റിസ് തലവേദനയെ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. രാവിലെ തുടങ്ങുകയും ഉച്ചയ്ക്ക് കൂടുകയും വൈകിട്ട് കുറയുകയും ചെയ്യുന്ന തലവേദനയാണ് സൈനസൈറ്റിസ് തലവേദന. തലയ്ക്ക് എപ്പോഴും ഭാരക്കൂടുതല്‍ തോന്നുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.

 പരിഹാരം

പരിഹാരം

ഇടക്കിടക്കുള്ള ജലദോഷമാണ് പ്രധാന ലക്ഷണം. ഇത് വന്നാല്‍ തലവേദനയും കൂടെ ഉണ്ടാവും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാതെ ഡോക്ടറുടെ ചികിത്സ തന്നെയാണ് നല്ലത്.

ആകാംഷകൊണ്ടുള്ള തലവേദന

ആകാംഷകൊണ്ടുള്ള തലവേദന

പലപ്പോഴും പലര്‍ക്കും കാണപ്പെടുന്ന ഒന്നാണ് ആകാംഷ കൊണ്ടുള്ള തലവേദന. നെറ്റിയ്ക്ക് നടുവിലായിരിക്കും ഈ തലവേദന ഉണ്ടാവുക.

 പരിഹാരം

പരിഹാരം

നനച്ച തുണി നെറ്റിയില്‍ ഇടുന്നത് ഇത്തരത്തിലുള്ള തലവേദനയെ ഇല്ലാതാക്കും. മാത്രമല്ല ചെറിയ ഉള്ള മണക്കുന്നതും തലവേദനയെ ഇല്ലാതാക്കും.

ക്ലസ്റ്റര്‍ തലവേദന

ക്ലസ്റ്റര്‍ തലവേദന

ഇത് സ്ത്രീകളെ അധികം ബാധിയ്ക്കാറില്ല. കാരണം മദ്യപാനികളിലാണ് ഇത്തരം തലവേദന കൂടുതലായി കണ്ട് വരുന്നത്. മൂന്ന് മണിക്കൂര്‍ വരെ ഈ തലവേദന നീണ്ട് നില്‍ക്കാം.

English summary

Factors Increase the risk Of Developing Different Types Of Headaches

There are many different types of headaches, categorized according to the cause, symptoms and ideal methods of treatment.
Story first published: Saturday, February 11, 2017, 12:52 [IST]
X
Desktop Bottom Promotion