For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചശക്തിയെ ബാധിക്കുന്ന മേക്അപ്പുകള്‍

കണ്ണില്‍ മേക്കപ് ഉണ്ടാകുമ്പോള്‍ അത് കാഴ്ചശക്തിയെ ദോഷകരമായി ബാധിക്കുന്നു

By Archana V
|

വരണ്ട കണ്ണുകള്‍ എന്നറിയപ്പെടുന്ന മെയ്‌ബോമിയന്‍ ഗ്ലാന്‍ഡ് ഡിസ്ഫങ്ഷന്‍ (എംജിഡി) സ്ത്രീകളില്‍ ഇപ്പോള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. കണ്ണുകളില്‍ അമിതമായി മേക്അപ് ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് ഗൗരവമായി എടുത്തില്ല എങ്കില്‍ കാഴ്ച ശക്തിയെ ബാധിക്കുന്ന ബ്ലെഫാരിറ്റിസ് എന്ന അവസ്ഥയിലേക്ക് ഇത് നയിക്കുമെന്ന് ഡോക്ടര്‍മാര്‍ താക്കീത് നല്‍കുന്നു.

പ്രായമായവരിലാണ് എംജിഡി സാധാരണ കണ്ടു വന്നിരുന്നത് എന്നാലിപ്പോള്‍ ചെറുപ്പക്കാരിലും സംഭവിക്കുന്നതായാണ് ചികിത്സാ രംഗത്തെ പുതിയ കണ്ടെത്തല്‍. മേക്അപ് മൂലമുണ്ടാകുന്ന എംജിഡി വളരെ അപകടകരമാണ്. ഐലനറും കണ്ണില്‍ ഉപയോഗിക്കുന്ന മറ്റ് മേക്അപ്പുകളും മെയ്‌ബോമിയന്‍ ഗ്ലാന്‍ഡില്‍ അടിഞ്ഞ് കൂടുകയും കണ്‍പോളകളില്‍ വേദനരഹിത മുഴകള്‍ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. ഇത് കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുമെന്ന് സെന്റര്‍ ഫോര്‍ സൈറ്റിന്റെ ഡയറക്ടര്‍ ആയ മഹിപാല്‍ സഹദേവ് പറയുന്നു.

Be Careful Of Your Eye Make-up, It Can Lead To Vision Damage

മെയ്‌ബോമിയന്‍ ഉത്പാദിപ്പിക്കുന്ന എണ്ണ കണ്ണുനീര്‍ വേഗത്തില്‍ വറ്റി പോകാതിരിക്കാന്‍ സഹായിക്കുമെന്ന് സഹദേവ് പറയുന്നു. എന്നാല്‍ ഈ ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതായാല്‍, ഗ്രന്ഥികളിലെ തടസ്സം എണ്ണം ഉത്പാദിപ്പിക്കുന്നതില്‍ നിന്നും ഇതിനെ തടയും. എണ്ണ ചിലപ്പോള്‍ കട്ടപിടിച്ച് കണ്‍പോളകള്‍ വീര്‍ക്കുന്നതിന് കാരണമാകും . വരണ്ട കണ്ണുള്‍ , ബ്ലെഫാരിറ്റിസ്, കാഴ്ചശക്തി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എംജിഡി.

കണ്ണുനീര്‍ വറ്റിപോകാതെ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന എണ്ണമയം ഉത്പാദിപ്പിക്കുന്ന ഇത്തരം നാല്‍പതോളം ഗ്രന്ഥികള്‍ കണ്ണില്‍ ഉണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഈ എണ്ണ കട്ടപടിക്കുന്നതോടെ ഒഴുക്ക് തടസ്സപ്പെടുകയും ഇത് അടിഞ്ഞ് കൂടി ഗ്രന്ഥിയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും, ഇത് കണ്‍പോളകളില്‍ വീക്കം ഉണ്ടാക്കും. ഇത്തരത്തില്‍ തടസ്സപ്പെട്ട എണ്ണ ഗ്രന്ഥികളാണ് ചുവന്ന നീര്‍ത്ത കണ്‍പോളകള്‍ക്ക് കാരണമാകുന്നത്.

Be Careful Of Your Eye Make-up, It Can Lead To Vision Damage

കണ്ണുകളില്‍ മേക് അപ് ഉപയോഗിക്കുന്ന 40 ശതമാനം സ്ത്രീകളെയും ഈ പ്രശ്‌നം ബാധിക്കാറുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നനവ് തട്ടാതെയും ഇളകാതെയും ഇരിക്കുന്നതിന് മസ്‌കാരയിലും ഐലൈനറിലും ഉപയോഗിക്കുന്ന പരാബെന്‍, യെല്ലോ വാക്‌സ് എന്നിവ കണ്ണിലെ എണ്ണ ഗ്രന്ഥികളില്‍ തടസ്സം സൃഷ്ടിക്കുകയും എംജിഡി, കണ്‍പോള വീക്കം, വരണ്ട കണ്ണുകള്‍,ബ്ലെഫാരിറ്റിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗുര്‍ഗ്രാംസ് കംപ്ലീറ്റ് ഐകെയറിന്റെ ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ പരുള്‍ സോണി പറയുുന്നു

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാണപ്പെടുന്ന റെറ്റിനോയിഡ് മെയ്‌ബോമിയന്‍ ഗ്രന്ഥിയിലെ രക്തകോശങ്ങളെ നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. കണ്‍പോളകള്‍ക്കുള്ളില്‍ ഐലൈനര്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് കണ്ണുകള്‍ക്ക് തകരാര്‍ സംഭവിക്കാനും കാഴ്ച ശക്തി കുറയാനും ഉള്ള സാധ്യത കൂടുതലാണന്ന് കാനഡയിലെ യൂണിവേഴ്‌സിറ്റ് ഓഫ് വാട്ടര്‍ലൂവിന്റെ പഠനം പയുന്നു.

English summary

Be Careful Of Your Eye Make-up, It Can Lead To Vision Damage

Meibomian gland dysfunction also known as dry eye syndrome is on the rise among women due to excess make-up of the eyes. Though not taken seriously, the condition leads to blepharitis, extreme blurred vision, said doctors.
X
Desktop Bottom Promotion