Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
അലര്‍ജി അകറ്റുവാന്‍ ഔഷധ എണ്ണകള്‍!
അലര്‍ജിക്ക് പരിഹാരമാകുന്ന 5 ഔഷധഗുണമുള്ള എണ്ണകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം :
അലര്‍ജികള്‍ പലപ്പോഴും വേദനാജനകവും അസ്വസ്തത ഉളവാക്കുന്നതുമാണ്. ഇവയെ പ്രതിരോധിക്കാന്‍ മരുന്നുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം തൈലങ്ങളാണ്.
ഇത്തരം എണ്ണകള്‍ അലര്‍ജി, കഫം എന്നിവയ്ക്കെല്ലാം ശമനം നല്‍കുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശ്വാസതടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു.
അലര്‍ജിക്ക് പരിഹാരമാകുന്ന 5 ഔഷധഗുണമുള്ള എണ്ണകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം :

കര്പ്പൂരവള്ളി തൈലം (ലാവണ്ടര്‍ തൈലം)
പഴുപ്പ്, വൃണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ശക്തിയുള്ള എണ്ണയാണ് ലാവണ്ടര്‍ എണ്ണ. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്.

ഉപയോഗിക്കേണ്ടത്
അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കുറച്ച് തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്പത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.

നാരങ്ങാ തൈലം
ഈ തൈലം ലസീകവ്യൂഹത്തെ സഹായിക്കുകയും അത് വഴി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്റ്റീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ തുരത്തുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി.

ഉപയോഗിക്കേണ്ടത്
ഒരു ഗ്ലാസ് വെള്ളത്തില്‍ 1-2 തുള്ളി നാരങ്ങാ തൈലം ഒഴിച്ച് കുടിക്കുക. ശരീരത്തിന് പ്രതിരോധശേഷിയേകുന്നു. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, ചവുട്ടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ നിന്ന് ബാക്റ്റീരിയകളെ തുരത്തുവാന്‍ ഈ തുണികള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പുപൊടിയില്‍ കുറച്ച് നാരങ്ങാ തൈലം ഒഴിക്കാം.

കര്‍പ്പൂരതുളസി എണ്ണ
യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് കര്‍പ്പൂരതുളസി എണ്ണ അലര്‍ജിക്കുള്ള ഉത്തമ പ്രതിവിധിയാണെന്നാണ്. നിര്‍ത്താതെയുള്ള ചുമ, ആസ്തമ എന്നിവ ശമിപ്പിക്കുവാന്‍ ഇത് സഹായിക്കും. ശരീരത്തിനകത്തെ കഫം പുറത്തേക്ക് വരുവാനും, അതുവഴി അലര്‍ജി, സൈനസൈറ്റീസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഈ എണ്ണ പരിഹാരം നല്കുന്നു.

ഉപയോഗിക്കേണ്ടത് :
സൈനസൈറ്റീസ്, തൊണ്ടവേദന എന്നിവയ്ക്ക് പരിഹാരമായി 5 തുള്ളി കര്‍പ്പൂരതുളസി എണ്ണ മൂക്കില്‍ ഒഴിക്കുക.

തുളസി എണ്ണ :
വൃണങ്ങള്‍ ഭേദപ്പെടുത്തുവാന്‍ തുളസി നീരിനുള്ള കഴിവ് പ്രസിദ്ധമാണ്. അതുപോലെ തന്നെ തുളസി എണ്ണയ്ക്ക് അലര്‍ജിക്കും മറ്റും കാരണമാകുന്ന അപകടകാരികളായ ബാക്ടീരിയകളെയും വയറസുകളെയും നശിപ്പിക്കുവാനുള്ള കഴിവുമുണ്ട്. കൂടാതെ വേദന, തളര്‍ച്ച എന്നിവയ്ക്കും ഇത് ആശ്വാസമേകുന്നു. ശക്തമായ അണുനാശിനി സവിശേഷതകള്‍ അടങ്ങിയ തുളസി എണ്ണ ആസ്തമയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയ, യീസ്റ്റ്, മോള്‍ഡ് എന്നിവയും നശിപ്പിക്കുന്നു.

ഉപയോഗിക്കേണ്ടത് :
നെഞ്ചെരിച്ചില്‍ തടയുവാനായി ഒരു തുള്ളി തുളസി എണ്ണ സൂപ്പിലോ സാലഡിലോ ചേര്‍ത്ത് കഴിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനായി വെളിച്ചെണ്ണയും തുളസി എണ്ണയും സമാസമം ചേര്‍ത്ത് നെഞ്ചിലും കഴുത്തിനു പുറകിലും നെറ്റിക്ക് ഇരുവശവും പുരട്ടുക.

ടീ ട്രീ എണ്ണ
അലര്‍ജിക്ക് കാരണമാകുന്ന വായുവില്‍ തങ്ങി നില്ക്കുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട് ടീ ട്രീ എണ്ണയ്ക്ക്. മോള്‍ഡ്, ബാക്ടീരിയ, ഫംഗസ് എന്നിവയെ വീട്ടില്‍ നിന്ന് തുരത്തുവാന്‍ ടീ ട്രീ എണ്ണ വീടിന്റെ പല സ്ഥലങ്ങളിലായി തളിക്കുക. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ള ഇവ ത്വക്കിലെ അല്ര്ജിക്കും ഉത്തമ പ്രതിവിധിയാണ്.

ഉപയോഗിക്കേണ്ടത് :
ചര്‍മ്മത്തിലെ പാടുകളും ചുവന്ന തടിപ്പുകളും ഭേദമാകുവാന്‍ ടീ ട്രീ എണ്ണ പുരട്ടിയാല്‍ മതി. 2-3 തുള്ളി എണ്ണ ഒരു പഞ്ഞിയില്‍ ഒഴിച്ച്, അത് പ്രശ്നമുള്ള ഭാഗത്ത് തടവുക. മൃദുല ചര്‍മ്മം ആണെങ്കില്‍ കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് പുരട്ടുക.



Click it and Unblock the Notifications
