Just In
Don't Miss
- News
'അമ്മയിലെ വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞത്,അടിത്തറ തോണ്ടണമെന്നില്ല,മമ്മൂട്ടിക്കറിയാം'; ഷമ്മി തിലകൻ
- Automobiles
താരദമ്പതിമാർ ഇനി വേറെ ലെവൽ; Bmw M340i സ്വന്തമാക്കി ജീവയും അപർണയും
- Movies
ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Technology
ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
ഏത് അലര്‍ജിക്കും നിമിഷ പരിഹാരം ഈ എണ്ണ
ആരോഗ്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പല തരത്തിലുള്ള അലര്‍ജികള്‍. ഇതിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതും മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള ദോഷങ്ങളാണ് അലര്‍ജിയിലൂടെ ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള അലര്‍ജികള്‍ പരമാവധി ഒഴിവാക്കാന്‍ അലര്‍ജിയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇതിന് കഴിയാത്തവരില്‍ അലര്‍ജി വളരെ ശക്തമായി തന്നെ പിടികൂടും.
അലര്‍ജികള്‍ പലപ്പോഴും വേദനാജനകവും അസ്വസ്തത ഉളവാക്കുന്നതുമാണ്. ഇവയെ പ്രതിരോധിക്കാന്‍ മരുന്നുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം തൈലങ്ങളാണ്. ഇത്തരം എണ്ണകള്‍ അലര്‍ജി, കഫം എന്നിവയ്ക്കെല്ലാം ശമനം നല്‍കുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശ്വാസതടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു. അലര്‍ജിക്ക് പരിഹാരമാകുന്ന 5 ഔഷധഗുണമുള്ള എണ്ണകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ദിവസവും
മഞ്ഞള്‍നാരങ്ങ
മിശ്രിതം;
ആയുസ്സ്
കൂട്ടും
ഇവ ഉപയോഗിച്ചാല്‍ ഏത് അലര്‍ജിയും നമുക്ക് വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയും. ഏതൊക്കെയാണ് ഇതിനായി ഉപയോഗിക്കുന്ന എണ്ണകള്‍ എന്നും അവ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

കര്‍പ്പൂര തൈലം
പഴുപ്പ്, വൃണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ശക്തിയുള്ള എണ്ണയാണ് കര്‍പ്പൂര തൈലം. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ടത്
അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കുറച്ച് തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്പത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.

നാരങ്ങാ തൈലം
ഈ തൈലം ലസീകവ്യൂഹത്തെ സഹായിക്കുകയും അത് വഴി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്റ്റീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ തുരത്തുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി.

ഉപയോഗിക്കേണ്ടത്
ഒരു ഗ്ലാസ് വെള്ളത്തില്‍ 1-2 തുള്ളി നാരങ്ങാ തൈലം ഒഴിച്ച് കുടിക്കുക. ശരീരത്തിന് പ്രതിരോധശേഷിയേകുന്നു. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, ചവുട്ടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ നിന്ന് ബാക്റ്റീരിയകളെ തുരത്തുവാന്‍ ഈ തുണികള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പുപൊടിയില്‍ കുറച്ച് നാരങ്ങാ തൈലം ഒഴിക്കാം.

കര്‍പ്പൂരതുളസി എണ്ണ
യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് കര്‍പ്പൂരതുളസി എണ്ണ അലര്‍ജിക്കുള്ള ഉത്തമ പ്രതിവിധിയാണെന്നാണ്. നിര്‍ത്താതെയുള്ള ചുമ, ആസ്തമ എന്നിവ ശമിപ്പിക്കുവാന്‍ ഇത് സഹായിക്കും. ശരീരത്തിനകത്തെ കഫം പുറത്തേക്ക് വരുവാനും, അതുവഴി അലര്‍ജി, സൈനസൈറ്റീസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഈ എണ്ണ പരിഹാരം നല്കുന്നു.

ഉപയോഗിക്കേണ്ടത്
സൈനസൈറ്റീസ്, തൊണ്ടവേദന എന്നിവയ്ക്ക് പരിഹാരമായി 5 തുള്ളി കര്‍പ്പൂരതുളസി എണ്ണ മൂക്കില്‍ ഒഴിക്കുക. ഇത് മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

തുളസി എണ്ണ
വൃണങ്ങള്‍ ഭേദപ്പെടുത്തുവാന്‍ തുളസി നീരിനുള്ള കഴിവ് പ്രസിദ്ധമാണ്. അതുപോലെ തന്നെ തുളസി എണ്ണയ്ക്ക് അലര്‍ജിക്കും മറ്റും കാരണമാകുന്ന അപകടകാരികളായ ബാക്ടീരിയകളെയും വയറസുകളെയും നശിപ്പിക്കുവാനുള്ള കഴിവുമുണ്ട്. കൂടാതെ വേദന, തളര്‍ച്ച എന്നിവയ്ക്കും ഇത് ആശ്വാസമേകുന്നു. ശക്തമായ അണുനാശിനി സവിശേഷതകള്‍ അടങ്ങിയ തുളസി എണ്ണ ആസ്തമയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയ, യീസ്റ്റ്, മോള്‍ഡ് എന്നിവയും നശിപ്പിക്കുന്നു.

ഉപയോഗിക്കേണ്ടത്
നെഞ്ചെരിച്ചില്‍ തടയുവാനായി ഒരു തുള്ളി തുളസി എണ്ണ സൂപ്പിലോ സാലഡിലോ ചേര്‍ത്ത് കഴിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനായി വെളിച്ചെണ്ണയും തുളസി എണ്ണയും സമാസമം ചേര്‍ത്ത് നെഞ്ചിലും കഴുത്തിനു പുറകിലും നെറ്റിക്ക് ഇരുവശവും പുരട്ടുക.

ടീ ട്രീ എണ്ണ
അലര്‍ജിക്ക് കാരണമാകുന്ന വായുവില്‍ തങ്ങി നില്ക്കുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട് ടീ ട്രീ എണ്ണയ്ക്ക്. മോള്‍ഡ്, ബാക്ടീരിയ, ഫംഗസ് എന്നിവയെ വീട്ടില്‍ നിന്ന് തുരത്തുവാന്‍ ടീ ട്രീ എണ്ണ വീടിന്റെ പല സ്ഥലങ്ങളിലായി തളിക്കുക. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ള ഇവ ത്വക്കിലെ അലര്‍ജിക്കും ഉത്തമ പ്രതിവിധിയാണ്.

ഉപയോഗിക്കേണ്ടത്
ചര്‍മ്മത്തിലെ പാടുകളും ചുവന്ന തടിപ്പുകളും ഭേദമാകുവാന്‍ ടീ ട്രീ എണ്ണ പുരട്ടിയാല്‍ മതി. 2-3 തുള്ളി എണ്ണ ഒരു പഞ്ഞിയില്‍ ഒഴിച്ച്, അത് പ്രശ്നമുള്ള ഭാഗത്ത് തടവുക. മൃദുല ചര്‍മ്മം ആണെങ്കില്‍ കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് പുരട്ടുക.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള അലര്‍ജികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അതിനായി എങ്ങനെ ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അലര്‍ജികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ലാവെന്‍ഡര്‍ ഓയില്‍. ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലുള്ള അലര്‍ജി പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.