For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് ഇളകാത്ത കറയേയും ഇളക്കും ഈ മാര്‍ഗ്ഗം

ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

|

നമ്മള്‍ പലപ്പോഴും ശരീരത്തില്‍ ശ്രദ്ധ കൊടുക്കാത്ത ഒരു ഭാഗമാണ് ശ്വാസകോശം. എല്ലാ ബാക്ടീരിയകളും പൊടിയും എല്ലാം എത്തുന്നത് ശ്വാസകോശത്തില്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാം ഡിപ്പോസിറ്റ് ചെയ്യപ്പെടുന്നത് ശ്വാസകോശത്തിലാണ്. പുകവലിയ്ക്കുന്നവരില്‍ പലപ്പോഴും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. ഓരോ നഖത്തിനു പിന്നിലും ഓരോ രോഗങ്ങള്‍

എന്നാല്‍ വെറും 13 ദിവസം കൊണ്ട് തന്നെ പുകവലികൊണ്ടുണ്ടാകുന്ന ദോഷങ്ങളും മറ്റ് ശ്വാസകോശ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം.

 പുകവലിയില്‍ നിന്ന് മോചനം

പുകവലിയില്‍ നിന്ന് മോചനം

പുകവലിയില്‍ നിന്ന് മോചനം എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. പുകവലിയില്‍ നിന്നും പതുക്കെ പതുക്കെ മോചനം നേടാം. നിക്കോട്ടിന്‍ ഉപയോഗം കുറയുമ്പോള്‍ തന്നെ ശരീരത്തിന് ഉന്‍മേഷവും ഉത്സാഹവും ഉണ്ടാവുന്നു.

 പാലുല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുക

പാലുല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുക

പാലും പാലുല്‍പ്പന്നങ്ങളും കഴിയ്ക്കാതിരിയ്ക്കുകയാണ് ചെയ്യേണ്ട ഒന്ന്. പാലിന്റെ ഉപയോഗം കുറയുന്നതിലൂടെ ഇത് ശരീരത്തിലെ എല്ലാ ടോക്‌സിനുകളേയും പുറന്തള്ളുന്നു.

ഗ്രീന്‍ ടീ ശീലമാക്കാം

ഗ്രീന്‍ ടീ ശീലമാക്കാം

ഗ്രീന്‍ ടീയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് ഗ്രീന്‍ ടീ കഴിയ്ക്കാം. ഇത് ടോക്‌സിനെ പുറന്തള്ളുകയും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

നാരങ്ങ വെള്ളം ശീലമാക്കാം

നാരങ്ങ വെള്ളം ശീലമാക്കാം

നാരങ്ങ വെള്ളമാണ് മറ്റൊന്ന്. നാരങ്ങ വെള്ളം സ്ഥിരമായി കുടിയ്ക്കുന്നത് നല്ലതാണ്. അതും പ്രഭാത ഭക്ഷണത്തിനു മുന്‍പിലായി കഴിയ്ക്കാം. നാരങ്ങ വെള്ളത്തിനു പകരം പൈനാപ്പിള്‍ ജ്യൂസ് സ്ഥിരമാക്കുന്നതും നല്ലതാണ്.

 കാരറ്റ് ജ്യൂസ് കുടിയ്ക്കാം

കാരറ്റ് ജ്യൂസ് കുടിയ്ക്കാം

കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതാണ് മറ്റൊന്ന്. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലായി കാരറ്റ് ജ്യൂസ് കഴിയ്ക്കാം. ഇത് ശരീരത്തിലെ ആല്‍ക്കലൈന്‍ അളവ് ഇല്ലാതാക്കുന്നു. മാത്രമല്ല ശരീരം ക്ലീന്‍ ചെയ്യുകയും ചെയ്യുന്നു.

 പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍

പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍

പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ശ്വാസകോശത്തെ ക്ലീനാക്കുന്ന ഒന്നാണ്. ആപ്രിക്കോട്ട്, കാരറ്റ്, തക്കാളി, അത്തിപ്പഴം തുടങ്ങിയവ ശീലമാക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി സര്‍വ്വരോഗ വിനാശകാരിയാണ്. ഏത് ആരോഗ്യപരമായ പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ ഇഞ്ചിയ്ക്ക് കഴിയും. ഇഞ്ചി ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. അതിലുപരി പച്ച ഇഞ്ചി കഴിയ്ക്കുകയും ആവാം. ഇത് ശ്വാസകോശത്തെ വളരെയധികം സഹായിക്കുന്നു.

 ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റ് ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ ക്രാന്‍ബെറി ജ്യൂസും കഴിയ്ക്കാം. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

 ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയുംചെയ്യുന്നു. മാത്രമല്ല കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം യൂക്കാലിപ്‌സ് ചേര്‍ത്ത് കുളിച്ച് നോക്കൂ. ഇത് സൈനസ്, തൊണ്ട വേദന തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി എണ്ണയാണ് മറ്റൊന്ന്. അല്ലെങ്കില്‍ കര്‍പ്പൂരതുളസിയുടെ ഇല അല്‍പ സമയം ചവക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശം ക്ലീനാക്കുകയും ചെയ്യുന്നു.

 ദിവസവും യോഗ ചെയ്യുക

ദിവസവും യോഗ ചെയ്യുക

ദിവസവും യോഗ ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് മാനസികവും ശാരീരികവും ആയ ഉന്‍മേഷവും ആരോഗ്യവും നല്‍കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ പുറത്ത് കളയാനും സഹായിക്കുന്നു.

English summary

Eleven Ways You Can Purify Your Lungs Naturally

Has you lung turned black with impurities and smoking, it's high time you detox your lungs using natural foods.
Story first published: Thursday, March 30, 2017, 10:50 [IST]
X
Desktop Bottom Promotion