For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം സമ്മാനിയ്ക്കും ചുംബനം, രോഗത്തിന് മരുന്നില്ല

ചുംബനത്തിലൂടെ പകരുന്ന മാരകമായ രോഗങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

|

രണ്ട് പേര്‍ പരസ്പരം ചുംബിയ്ക്കുമ്പോള്‍ ലോകം മാറുന്നു എന്നാണ് പറയപ്പെടുന്നത്. എത്ര വലിയ ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കില്‍ പോലും ഒരു ചെറിയ ചുംബനം മതി അതെല്ലാം അലിഞ്ഞില്ലാതാവാന്‍. എന്നാല്‍ ഇനി ചുംബിയ്ക്കുമ്പോള്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം നിരവധി തരത്തിലുള്ള രോഗങ്ങളാണ് ചുംബനത്തിലൂടെ പകരുന്നത്. മൂക്കിനും ചുണ്ടിനും അകലമോ, സൂചനകള്‍ അപകടം?

മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗം വരെ ചുംബനത്തിലൂടെ പകരുന്നു. സ്‌നേഹപൂര്‍ണമായ ചുംബനം നല്‍കുന്നത് പലതിനും ആശ്വാസമാണ്. എന്നാല്‍ പലപ്പോഴും ഇത് രോഗത്തിലേക്ക് വഴിമാറുന്നു എന്നതാണ് സത്യം. ചുംബനത്തിനെ വരെ പേടിപ്പിക്കുന്ന ഇത്തരം രോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ അവസ്ഥയുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്

 കിസ്സിംഗ് ഡിസീസ്

കിസ്സിംഗ് ഡിസീസ്

വൈറസാണ് ഈ രോഗം പരത്തുന്നത്. ഉമിനീര്‍ വഴിയാണ് മോണോ ന്യൂക്ലിയോസിസ് അഥവാ കിസ്സിംഗ് ഡിസീസ് എന്ന രോഗം പകരുന്നത്. ഇതാകട്ടെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ലാത്ത രോഗവും.

റൂബെല്ല

റൂബെല്ല

റൂബെല്ല എന്ന രോഗവും ചുംബനം വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. ഇതിന് കാരണവും വൈറസുകളാണ്. ജര്‍മ്മന്‍ മീസില്‍സ് എന്നാണ് ഇതിന്റെ മറ്റൊരു പേര്.

മെനഞ്‌ജൈറ്റിസ്

മെനഞ്‌ജൈറ്റിസ്

മെനഞ്‌ജൈറ്റിസ് എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരും. ഫ്രഞ്ച് കിസ്സിലൂടെയാണ് പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയ പകരുന്നത്. തലച്ചോറിനേയും സ്‌പൈനല്‍ കോഡിനെ വരേയും പ്രശിനത്തിലാക്കുന്നു.

മുണ്ടിനീര്

മുണ്ടിനീര്

മുണ്ടിനീര് അത്യന്തം അപകടകരമായ മറ്റൊരു രോഗമാണ്. ഉമിനീര്‍ ഗ്രന്ഥികളിലൂടെയാണ് ഇത് പകരുന്നതും.

പനി

പനി

പനിയും പകരാന്‍ ചുംബനം കാരണമാകുന്നു. എന്നാല്‍ മറ്റൊരാളില്‍ നിന്ന് പനി നിങ്ങളിലേക്ക് പകരാന്‍ കാരണം ശരീരസ്രവങ്ങള്‍ ആയിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ രോഗികളെ ചുംബിയ്ക്കുമ്പോള്‍ പനി വരും എന്ന ബോധം ഉണ്ടായിരിക്കണം.

 ജലദോഷം

ജലദോഷം

ജലദോഷവും ഇത്തരത്തില്‍ ചുംബനത്തിലൂടെ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികളിലാരെങ്കിലും പരസ്പരം ചുംബിയ്ക്കുമ്പോള്‍ ഉമിനീരിലൂടെ ഇതിന്റെ വൈറസുകള്‍ മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

 മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പകരാനും ചുംബനം കാരണമാകുന്നു. വൈറസിലൂടെ തന്നെയാണ് മഞ്ഞപ്പിത്തവും പകരുന്നത്. അസുഖബാധിതനുമായുള്ള ബന്ധത്തിലൂടെയാണ് മഞ്ഞപ്പിത്തം പകരു്‌നനത്.

 അരിമ്പാറ

അരിമ്പാറ

മുഖത്തോ ചുണ്ടിലോ അരിമ്പാറ ഉണ്ടെങ്കിലും അത് ചുംബനത്തിലൂടെ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Eight Diseases You Can Get From Kissing

While disease-causing bugs can be transferred during a kiss, most won?t cause disease and the risk of serious disease is very small.
Story first published: Monday, April 3, 2017, 17:36 [IST]
X
Desktop Bottom Promotion