Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വെളുത്തുള്ളിയും പാലും പെട്ടെന്ന് ഗ്യാസ് മാറ്റും
എന്തൊക്കെയാണ് ഗ്യാസ്ട്രബിള്‍ മാറ്റും പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഇന്ന് മാറി വരുന്ന ഭക്ഷണശീലവും തിരക്കു പിടിച്ച ജീവിതവും പലപ്പോഴും നമ്മളെ പല വിധത്തിലാണ് പ്രശ്നത്തിലാക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി നെഞ്ചെരിച്ചിലും ഗ്യാസും എന്ന് വേണ്ട പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതിന് ആയുര്‍വ്വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ ഉണ്ട്.
ഇവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത്തരം ഒറ്റമൂലികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊണ്ട് വെറും നിമിഷ നേരം മതി ഇത്തരത്തില്‍ നെഞ്ചെരിച്ചിലേനേയും ഗ്യാസിനേയും ഇല്ലാതാക്കാന്‍. അതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം ഒറ്റമൂലികള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
എന്തൊക്കെ ഒറ്റമൂലികള്‍ ഉപയോഗിച്ചാല്‍ അത് എങ്ങനെയെല്ലാം ഗ്യാസിനെ ഇല്ലാതാക്കും എന്ന് നോക്കാം. ഇതിലൂടെ എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി എന്തൊക്കെ ഒറ്റമൂലികള്‍ ഉപയോഗിക്കാം എന്ന് നോക്കാം.

പാലും വെളുത്തുള്ളിയും
പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കും. നിമിഷ നേരം കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാം എന്നതാണ് ഈ ഒറ്റമൂലിയുടെ പ്രത്യേകത.

കരിങ്ങാലി
കരിങ്ങാലിവെള്ളം സാധാരണ നമ്മുടെയെല്ലാം നിത്യോപയോ വസ്തുക്കളില്‍ ഒന്നാണ്. ഇത് ചതച്ചിട്ട് ചൂടാക്കിയ വെള്ളം ആഹാരത്തിനുശേഷം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. ഗ്യാസിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തിപ്പലിയും കുരുമുളകും
തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും. മാത്രമല്ല ദഹനസംബന്ധമായ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കും.

മോരും ജീരകവും
പുളിച്ചമോരില് ജീരകം അരച്ച് കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും. മാത്രമല്ല ആരോഗ്യത്തിനും അമിത വിശപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇഞ്ചിയും ഉപ്പും
ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്പം കഴിക്കുക. ഇതും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല നെഞ്ചെരിച്ചിലിന് ഉത്തമ പരിഹാരമാണ്.

മാവിന്റെ തളിരില
അഞ്ച് ഗ്രാം വീതം മാവിന്റെ തളിര്, ചുക്ക്, വെളുത്തുള്ളി എന്നിവയെടുത്ത് കക്ഷായം വച്ച് കഴിക്കുക. ഈ കഷായം ആയുര്‍വ്വേദത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

കറുവപ്പട്ട
ഒരു ഗ്രാം കറുവാപ്പട്ട വെള്ളത്തില്‍ കലക്കി കുടിച്ചാലും ഗ്യാസ്ട്രബിള്‍ മാറ്റാം. ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്യാസ് ട്രബിളിന്. നെഞ്ചെരിച്ചില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

പെരും ജീരകവും ഗ്രാമ്പൂവും
ഒരു എളുപ്പ വഴിയാണിത്. ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക എന്നിവ വായിലിട്ട് ചവയ്ക്കുന്നതും ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള മാര്‍ഗമാണ്. പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കട്ടന്‍ ചായ
കട്ടന്‍ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇത് കൊണ്ട് എല്ലാ പ്രശ്നത്തിനും പരിഹാരം കാണാവുന്നതാണ്

നടക്കുന്നത്
ഭക്ഷണം കഴിച്ച് അല്‍പ്പനേരം നടക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍
ഇല്ലാതാക്കാന്‍ മുകളില്‍ പറഞ്ഞ വഴികള്‍ എന്തുകൊണ്ടും സ്വീകരിക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് ആണിതിന്റെ പ്രത്യേകത.



Click it and Unblock the Notifications
