For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കാന്‍ ദിവസവും 5തവണ ഈ യോഗ

യോഗാഭ്യാസത്തിലൂടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് ഇല്ലാതാകുകയും മസിലുകള്‍ വഴക്കമുഴള്ളതാകുകയും ചെയ്യും.

|

യോഗ, മനസ്സും ശരീരവും ഒരുപോലെ നിയന്ത്രണത്തിലേക്കെത്തിയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം. യോഗ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പല തരത്തിലുള്ള പോസുകളാണ് നമ്മുടെ മനസ്സിലേക്കെത്തുന്നത്. എന്നാല്‍ അമിതവണ്ണവും വയറും കുറയ്ക്കുന്നതിന് വളരെ ഫലപ്രദവും ലളിതവുമായി ചെയ്യാവുന്ന വ്യായാമമാണ് യോഗ. 1/2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കിഡ്‌നി ക്ലിയറാകും

ഇത് മാനസികമായും ശാരീരികമായും നമ്മളെ ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത് പേശികള്‍ക്കോ ചര്‍മ്മച്ചിനോ ആകാര വടിവിനോ യാതൊരു വിധത്തിലുള്ള കേടും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അമിത വണ്ണവും കുടവയറും ഉള്ളവര്‍ക്കായി ചില യോഗാസനങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം. വെളുത്തുളളി സ്ത്രീകള്‍ യോനിയില്‍ വയ്ക്കും, കാരണം..

കോബ്ര പോസ് അഥവാ ഭുജംഗാസനം

കോബ്ര പോസ് അഥവാ ഭുജംഗാസനം

കോബ്ര പോസ് അമിതവണ്ണവും വയറും കൊഴുപ്പും ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇത് ചെയ്യേണ്ട വിധം. നിലത്ത് കമിഴ്ന്ന് കിടക്കുക, കാലുകള്‍ രണ്ടും അടുപ്പിച്ച് വെച്ച് കൈകള്‍ തലയ്ക്ക് മുന്നിലേക്ക് നീട്ടി വെയ്ക്കണം.

കോബ്ര പോസ് അഥവാ ഭുജംഗാസനം

കോബ്ര പോസ് അഥവാ ഭുജംഗാസനം

നെറ്റി തറയില്‍ മുട്ടിയിരിക്കണം. ഈ അവസ്ഥയില്‍ കൈകള്‍ നെഞ്ചിന് ഇരുവശവുമായി കൊണ്ട് വന്ന് കൈപ്പത്തികള്‍ നിലത്ത് സ്പര്‍ശിക്കത്തക്ക വിധത്താലക്കണം. ദീര്‍ഘശ്വാസം എടുത്ത് കൈകളില്‍ സമ്മര്‍ദ്ദം നല്‍കി സാവധാനം ശരീരത്തിന്റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തണം. സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം തുടരാം. ഇത് അഞ്ച് തവണ വീതം ചെയ്യാം. ഇവ കിടക്കയുടെ അടിയില്‍ 21 ദിവസം,ഭാഗ്യം തേടി വരും

ബോ പോസ് അഥവാ ധനുരാസന

ബോ പോസ് അഥവാ ധനുരാസന

വയറിനു താഴെയുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ യോഗാസനമാണ് ധനുരാസന. ഇത് പെട്ടെന്ന് തന്നെ വയറിനെ കുറയ്ക്കുന്നു. മാത്രമല്ല ശരീരത്തിലെ ദുര്‍മേദസ്സുകളെ പുറത്തേക്ക് കളയുകയും ചെയ്യുന്നു.

 ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കമിഴ്ന്ന് കിടന്ന് കാലുകള്‍ അകറ്റി വെയ്ക്കുക. കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും വെയ്ക്കണം. ശ്വാസം പുറത്തേക്കെടുക്കുമ്പോള്‍ കാലിന്റെ പാദഭാഗത്ത് പിടിയ്ക്കുക. 30 സെക്കന്റെ നേരത്തേക്കെങ്കിലും ശ്വാസം പിടിച്ച് നിര്‍ത്തുക. ദിവസവും അഞ്ച് തവണ ഇത് ചെയ്യാം.

 നൗകാസനം

നൗകാസനം

വയറിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ഉറച്ച പേശികളോട് കൂടിയ അരക്കെട്ടും വയറും ഉണ്ടാവാന്‍ സഹായിക്കുന്ന യോഗാസനമാണ് നൗകാസനം. ഇതെങ്ങനെ ചെയ്യും എന്ന് നോക്കാം.

 ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കാലുകള്‍ അടുപ്പിച്ച് വെച്ച് നീട്ടി മലര്‍ന്ന് കിടക്കുക. കൈകള്‍ വശങ്ങളിലേക്ക് ചേര്‍ത്ത് വെച്ച് ശക്തിയോടെ ശ്വാസം ഉള്ളിലേക്ക് വലിയ്ക്കുക. കാലുകള്‍ മടങ്ങാതെ സാവധാനം ഉയര്‍ത്തിക്കൊണ്ട് വരിക.

വയറൊതുക്കാന്‍ ദിവസവും 5തവണ ഈ യോഗ

പാദങ്ങളും വിരലുകളും നീട്ടി മുട്ടുമടങ്ങാതെ പരമാവധി ഉയര്‍ത്തുക. എന്നിട്ട് കൈകള്‍ ഉയര്‍ത്തി പാദത്തിന്റെ അഗ്രത്തില്‍ തൊടാം. മുട്ടു വളയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് സാധാരണ ഗതിയില്‍ ശ്വാസോച്ഛ്വാസം നടത്തി കാലുകള്‍ താഴ്ത്താം. ദിവസവും അഞ്ച് തവണയെങ്കിലും ഇത് ചെയ്യാം.

കുംഭകാസനം

കുംഭകാസനം

ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് ഇത്. പെട്ടെന്ന് തന്നെ ഫലം കാണുകയും ചെയ്യുന്നു.

 ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കൈകള്‍ മുട്ടുകാല്‍ തോള്‍ എന്നിവ വളയാതെ കമിഴ്ന്ന് കിടക്കുക. കൈകളില്‍ സമ്മര്‍ദ്ദം ഉപയോഗിച്ച് ശരീരം കമിഴ്ന്ന് കിടന്ന് കൊണ്ട് തന്നെ ഉയര്‍ത്താന്‍ ശ്രമിക്കുക. ശ്വാസഗതി പതുക്കെയാക്കുകയും അഞ്ച് തവണ ദിവസവും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക.

 പവനമുക്താസനം

പവനമുക്താസനം

പവന മുക്താസനം വയറു കുറയ്ക്കാന്‍ മാത്രമല്ല പുറം വേദനയ്ക്കുള്ള ഉത്തമ പരിഹാരം കൂടിയാണ് പവനമുക്താസനം. ഇതു വഴി വയറു കുറയുകയും ശരീരത്തിലെ മെറ്റബോളിസം ഉയരുകയും ചെയ്യുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

താഴെ മലര്‍ന്നു കിടക്കുക. കാല്‍ നീട്ടി വെച്ചതിനു ശേഷം കാലുകളുടെ ഉപ്പൂറ്റി ചേര്‍ത്ത് വെയ്ക്കുക. കൈകള്‍ വശങ്ങളില്‍ വെച്ചതിനു ശേഷം ശക്തമായി ശ്വാസം പുറത്തേക്ക് വിടുക. മുട്ട് മടക്കി നെഞ്ചിലേക്ക് കൊണ്ട് വരിക.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

തുടകള്‍ വയറിലെ പേശികളില്‍ അമര്‍ത്തണം. പിന്നീട് തുടകള്‍ക്ക് പിറകില്‍ പിടിച്ച് കൊണ്ട് മുട്ടിനെ നെഞ്ചിലേക്ക് കൂടുതല്‍ അടുപ്പിക്കാം. ശേഷം ശക്തമായി ശ്വാസം ഉള്ളിലേക്ക് വലിയ്ക്കാം. പിന്നീട് കാലുകള്‍ പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാം. 15 സെക്കന്റ് വിശ്രമത്തിനു ശേഷം ഇത് വീണ്ടും തുടരാം.

English summary

Easy-To-Do Yoga Poses To Get Rid Of Belly Fat

Try out these powerful yoga poses to reduce belly fat. Read this article to know more about the yoga asanas to reduce tummy.
X
Desktop Bottom Promotion