For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി വെച്ച വെള്ളം കുടിയ്ക്കുന്നതിലെ അപകടം

രാത്രി ഗ്ലാസ്സില്‍ എടുത്ത് വെയ്ക്കുന്ന വെള്ളം ഉറക്കത്തിനിടയ്ക്ക് നമ്മളില്‍ പലരും കുടിയ്ക്കാറുണ്ട്.

|

രാത്രി എല്ലാവരും കിടക്കാന്‍ നേരത്ത് അല്‍പം വെള്ളം ഗ്ലാസ്സില്‍ എടുത്ത് വെയ്ക്കാറുണ്ട്. ഇടയ്ക്ക് ദാഹിക്കുമ്പോള്‍ കുടിയ്ക്കാനായിട്ട്. എന്നാല്‍ ഇത്തരത്തില്‍ രാത്രി ഗ്ലാസ്സില്‍ എടുത്ത് വെയ്ക്കുന്ന വെള്ളം പിന്നീട് കുറേ സമയം കഴിഞ്ഞ് കുടിയ്ക്കുന്നത് ശരീരത്തിന് അപകടമുണ്ടാക്കും എന്നാണ് പറയുന്നത്.

പലരുടേയും ശീലമാണ് ഇത്. എന്നാല്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ക്ക് തടയിടേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമായിക്കഴിഞ്ഞു. കാരണം ഇത്തരത്തില്‍ അടച്ച് വെച്ചിട്ടുള്ള വെള്ളമാണെങ്കില്‍ പോലും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നനത്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളത്തിലെ കുമിളകള്‍

വെള്ളത്തിലെ കുമിളകള്‍

വെള്ളം കുറേ നേരം വെച്ച് കഴിഞ്ഞാല്‍ അതില്‍ കുമിളകള്‍ പോലെ കാണപ്പെടുന്നു. വെള്ളത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമാണ് ഇത്തരത്തില്‍ കുമിളകളായി കാണപ്പെടുന്നത്. ഇത് കുടിയ്ക്കുന്നത് ശരീരത്തിന് ദോഷകരമാണ്.

 അന്തരീക്ഷത്തിലെ പൊടികള്‍

അന്തരീക്ഷത്തിലെ പൊടികള്‍

നമുക്ക് കണ്ണ് കൊണ്ട് കാണാന്‍ പാടില്ലാത്ത നിരവധി തരത്തിലുള്ള പൊടികളും മറ്റും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. എത്രയൊക്കെ അടച്ച് വെച്ച വെള്ളമാണെങ്കില്‍ പോലും അന്തരീക്ഷത്തിലെ പൊടികളുടേയും മാലിന്യങ്ങളുടേയും ഒരംശം ഈ വെള്ളത്തില്‍ വീഴുന്നു. ഇത് രോഗകാരണമാകും.

 ഉമിനീരിലെ ബാക്ടീരിയ

ഉമിനീരിലെ ബാക്ടീരിയ

ഉമിനീരിലും നിരവധി തരത്തിലുള്ള ബാക്ടീരിയ ഉണ്ട്. ഈ വെള്ളം ഇത്തരത്തില്‍ സൂക്ഷിക്കപ്പെടുമ്പോള്‍ വെള്ളത്തിലും പല തരത്തിലുള്ള ബാക്ടീരിയ ഉണ്ടാവുന്നു. ഇവ രണ്ടും കൂടി ചേരുമ്പോള്‍ രോഗത്തിനും കുറവുണ്ടാകുന്നില്ല.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ കാരണം രോഗപ്രതിരോധ ശേഷം ഇല്ലാതാവാനും കാരണമാകുന്നു. ഇതിലൂടെ പല രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഫലിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നു.

 സൂര്യപ്രകാശം തട്ടുമ്പോള്‍

സൂര്യപ്രകാശം തട്ടുമ്പോള്‍

ചിലര്‍ ജനലിനഭിമുഖമായി വെള്ളം നിറച്ച ഗ്ലാസ്സ് വെയ്ക്കാറുണ്ട്. രാവിലെ ഉള്ള സൂര്യപ്രകാശം മിക്കവാറും ഈ ഗ്ലാസ്സില്‍ തന്നെയായിരിക്കും പതിയ്ക്കുന്നതും. അതുകൊണ്ട് തന്നെ വെള്ളം ചൂടാവുകയും ഇത് കുടിച്ചാല്‍ അനാരോഗ്യത്തിന് കാരണമാകുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് ബോട്ടില്‍

പ്ലാസ്റ്റിക് ബോട്ടില്‍

ചിലര്‍ വെള്ളം നിറച്ച് വെയ്ക്കാന്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കുമ്പോള്‍ അത് പല തരത്തിലും രോഗങ്ങള്‍ വിളിച്ച് വരുത്തുന്നു. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

English summary

Don’t Drink Water That’s Been Sitting Overnight

Never put a glass of water on your night stand and drink it during the night when you get thirsty because it’s not healthy at all.
X
Desktop Bottom Promotion