For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിള്ളല്‍ അത്ര നിസ്സാരമല്ല, അല്‍പായുസ്സിന്റെ വര

ചുണ്ടിലെ കോണിലെ വിള്ളല്‍ നമുക്ക് നല്‍കുന്നത് ചില രോഗലക്ഷണങ്ങളിലേക്കുള്ള സൂചനയാണ്.

|

നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും വരാന്‍ പോകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന്റെ ലക്ഷണമായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും അതീവ ശ്രദ്ധ നല്‍കേണ്ടതാണ് എന്നതാണ് സത്യം. ദഹനപ്രശ്‌നം വയറുവീര്‍ക്കല്‍, 5മിനിട്ടില്‍ പരിഹാരം

എന്തിനധികം പറയുന്നു ചുണ്ട് വിണ്ടു പൊട്ടിയാല്‍ പോലും അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിയ്ക്കും.

ചുണ്ടിന്റെ കോണിലുണ്ടാകുന്ന ഇത്തരം വിള്ളലുകള്‍ എന്താണ് നമുക്ക് കാത്തു വെച്ചിരിയ്ക്കുന്നത് എന്ന് നോക്കാം. ശരീരത്തിലെവിടെ കൊഴുപ്പൊളിച്ചാലും ഉരുക്കിക്കളയും

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ പലപ്പോഴും ഇത്തരം വിള്ളലുകള്‍ സാധാരണമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഈ അവസ്ഥ ഉണ്ടാവും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും ഇതിന്റെ പ്രധാന കാരണം.

രോഗപ്രതിരോധ ശേഷി കുറയുന്നത്

രോഗപ്രതിരോധ ശേഷി കുറയുന്നത്

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് മറ്റൊന്ന്. ശരീരത്തില്‍ ചുണഅടിന്റെ കോണില്‍ വിള്ളല്‍ വായില്‍ മുറിവ് തുടങ്ങിയവ ഉണ്ടാവുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്നതായി തന്നെ മനസ്സിലാക്കാം.

പ്രമേഹം

പ്രമേഹം

പ്രമേഹലക്ഷണങ്ങളില്‍ മുന്നിലാണ് ഇത്. പ്രമേഹ ലക്ഷണങ്ങള്‍ ഉള്ളവരില്‍ ഇത് വായയുടെ ഇരുഭാഗത്തുമായി കാണപ്പെടും. പ്രമേഹം ഉയര്‍ന്ന അവസ്ഥയില്‍ എത്തിയെങ്കില്‍ ഈ വിള്ളല്‍ ഇല്ലാതാവാന്‍ സമയം എടുക്കുന്നതില്‍ നിന്ന് മനസ്സിലാക്കാം.

 വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചുണ്ടിലും ചുണ്ടിന്റെ കോണിലും ഉണ്ടാവുന്ന മുറിവ്. ഇത് അവഗണിച്ചാല്‍ പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമായിരിക്കും.

വായുടെ വൃത്തിയില്ലായ്മ

വായുടെ വൃത്തിയില്ലായ്മ

വൃത്തിയില്ലാത്തത് പ്രധാനമായും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങളില്‍ ഒന്നാണ്. ഇത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

 അനീമിയ

അനീമിയ

അനീമിയ പോലുള്ള അവസ്ഥകള്‍ ശരീരത്തില്‍ ഒളിച്ചിരിയ്ക്കുന്നുണ്ടെങ്കില്‍ പലപ്പോഴും ചുണ്ടിന്റെ കോണിലെ വിള്ളലിലൂടെ നമുക്ക് മനസ്സിലാക്കാം.

വിറ്റാമിന്‍ ബിയുടെ കുറവ്

വിറ്റാമിന്‍ ബിയുടെ കുറവ്

വിട്ടുമാറാത്ത രോഗാവസ്ഥയാണ് നിങ്ങളിലെങ്കില്‍ അത് പലപ്പോഴും വിറ്റാമിന്‍ ബിയുടെ കുറവ് തന്നെയാകാം. മുട്ട, പച്ചക്കറി എന്നിവ ധാരാളം കഴിയ്ക്കാന്‍ ശ്രമിക്കുക.

 സോറിയാസിസ്

സോറിയാസിസ്

ചിലപ്പോള്‍ സോറിയാസിസ് എന്ന ചര്‍മ്മ രോഗത്തിന്റെ തുടക്കവും ഇത്തരത്തിലാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.

കൊഴുപ്പ് കൂടുതല്‍

കൊഴുപ്പ് കൂടുതല്‍

ശരീരത്തില്‍ കൊഴുപ്പ് കൂടുന്നത് കൊണ്ട് ഉണ്ടാവുന്ന അവസ്ഥയും ഇത് തന്നെയായിരിക്കും. കൊളസ്‌ട്രോള്‍ കൂടുതലുണ്ടെന്ന് ശരീരം പറയാതെ പറയുന്നതാണ് ഇത്തരത്തില്‍.

English summary

Do You Experience Any Of These Symptoms? Don’t Ignore Them

Do You Experience Any Of These Symptoms? Don’t Ignore Them, Because They Hint Something Bad.
X
Desktop Bottom Promotion