For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിപ്നോട്ടിസം ചെയ്യുമ്പോൾ തലച്ചോറിന് എന്താണ് സംഭവിക്കുന്നത്?

ഹിപ്നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളിൽ സ്വാധീനം ചെലുത്തുന്നു

|

ഹിപ്നോട്ടിസം നടക്കുമ്പോൾ ബാഹ്യമായ ശ്രദ്ധയൊക്കെ കുറഞ്ഞു വളരെ ഫോക്കസ് ആയിട്ടു ശ്രദ്ധ മാറുന്നു.ചലനങ്ങളൊക്കെ വളരെ കുറവും ചെറിയ കാഴ്ചപ്പാട് മാത്രം നിലനിൽക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഹിപ്നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളിൽ സ്വാധീനം ചെലുത്തുന്നു. വളരെ മന്ദഗതിയിൽ തലച്ചോറിനെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു.

Decoded: What Happens To Your Brain During Hypnosis

ജർമനിയിലെ ജെനയിലെ ഫ്രെഡറിക് ഷില്ലർ സർവകലാശാലയിലെ പ്രൊഫസർ വൂൾഫ്ഗാങ് മിൽട്നർ പറയുന്നത് ഞങ്ങളുടെ പഠനത്തിൽ തലച്ചോർ എങ്ങനെ ഹിപ്നോട്ടിക് അവസ്ഥയിലേക്ക് വരുന്നുവെന്ന് ഞങ്ങൾ നോക്കുന്നുവെന്നാണ്. ജേണൽ സയിന്റിഫിക് റിപ്പോർട്ടിൽ പറയുന്നത് അവർ കാഴ്ചയിലെ ഉദ്ദീപനങ്ങളെ വളരെ അടുത്ത് വിശകലനം ചെയ്തു. അതിൽ പങ്കെടുത്തവർക്ക് സ്‌ക്രീനിൽ വൃത്തം,ത്രികോണം പോലുള്ള ചിഹ്നങ്ങൾ കാണിച്ചുകൊടുത്തു.അതിനുശേഷം ഒരു പ്രത്യേക ചിഹ്നനത്തിൽ കണക്കുകൂട്ടനായി കൊടുത്തു.

അതോടൊപ്പം കണ്ണിനുമുന്നിൽ ഒരു തടിയിലുള്ള ബോർഡ് ഉള്ളതായി സങ്കൽപ്പിക്കാൻ ആവശ്യപ്പെട്ടു. ആ തടസ്സം കാരണം എണ്ണുന്നതിലുള്ള തെറ്റുകൾ കൂടാൻ തുടങ്ങിയതായി ഗവേഷകർ പറയുന്നു. ചിഹ്നങ്ങൾ എണ്ണുമ്പോഴുള്ള തലച്ചോറിന്റെ ന്യൂറൽ പ്രവർത്തനം നിരീക്ഷിച്ചപ്പോൾ ഏതാണ്ട് 400 മില്ലിസെക്കൻഡ് എണ്ണിയത്തിനു ശേഷം തലച്ചോറിന്റെ പ്രവർത്തനത്തിൽ കുറവ് കാണുന്നു.സാധാരണഗതിയിൽ ഇത് കൂടുതലായാണ് കാണേണ്ടതെന്ന് ഫ്രെഡറിക് ഷില്ലർ സർവകലാശാലയിലെ ബാർബറ ഷ്മിഡ്റ്റ് വിശദീകരിക്കുന്നു.

Decoded: What Happens To Your Brain During Hypnosis

ഏതാണ്ട് 200 മില്ലിസെക്കന്റു വരെ ഒരു വ്യത്യാസവും കണ്ടില്ലെന്ന് ഷ്മിഡ്റ്റ് പറയുന്നു.ചെറിയ കാഴ്ചപ്പാട് ഇപ്പോഴും നിലനിൽക്കുന്നു.എന്നാൽ എണ്ണൽ പോലുള്ള കാര്യത്തിലേക്ക് കടക്കുമ്പോൾ കൂടുതലായി കാണുന്നുവെന്ന് ഗവേഷകർ പറയുന്നു.

English summary

Decoded: What Happens To Your Brain During Hypnosis

When the brain is affected by hypnosis -- a trance-like state with focused attention and reduced peripheral awareness -- it faces an extreme reduction in its activities, although simple perception still takes place, according to a new study.
X
Desktop Bottom Promotion