For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ബി പി; അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവിലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും

|

രക്തസമ്മര്‍ദ്ദം എന്ന പേര് പലര്‍ക്കും അപരിചിതമായി തോന്നുമെങ്കിലും ബി പി എന്ന് കേട്ടാല്‍ അതെല്ലാവര്‍ക്കും പരിചിതമായിട്ടുള്ള പേരായിരിക്കും. ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള രോഗങ്ങളില്‍ മുന്നിലാണ് രക്തസമ്മര്‍ദ്ദത്തിന്റെ സ്ഥാനം. പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പലര്‍ക്കും അറിയാതെ പോകുന്നു. പെട്ടെന്നുള്ള മരണത്തിലേക്ക് വരെ ഇത് പലരേയും നയിക്കുന്നു.

ഉറങ്ങും മുന്‍പ് സോക്‌സിനടിയില്‍ ഒരു വെളുത്തുള്ളിഉറങ്ങും മുന്‍പ് സോക്‌സിനടിയില്‍ ഒരു വെളുത്തുള്ളി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. ഇതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്നു. ഇത്തരത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തലവേദന

തലവേദന

തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ എല്ലാ തലവേദനയും വേദനസംഹാരികള്‍ കൊണ്ട് മാറ്റാവുന്നതല്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് തലവേദനയിലൂടെ ലക്ഷണം കാണിക്കുന്നു. അതുകൊണ്ട് തന്നെ അസഹനീയമായ തലവേദനയാണെങ്കില്‍ ബിപി പരിശോധിക്കുന്നത് നല്ലതാണ്.

കാഴ്ചമങ്ങല്‍

കാഴ്ചമങ്ങല്‍

കാഴ്ച മങ്ങുന്നത് മറ്റൊരു പ്രശ്‌നമാണ്. കാഴ്ച മങ്ങുന്നത് കൊണ്ട് കണ്ണ് ഡോക്ടറെ കാണാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ബിപി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം കാഴ്ചമങ്ങുന്നത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കൂടി ലക്ഷണമാവാം.

തലചുറ്റല്‍

തലചുറ്റല്‍

തലചുറ്റല്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. കൃത്യമായി ഭക്ഷണം കഴിക്കാതിരുന്നാലും ഇത്തരത്തില്‍ തലചുറ്റല്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി തലചുറ്റല്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം പലപ്പോഴും രക്തസമ്മര്‍ദ്ദം ശരീരത്തില്‍ അധികമാണെങ്കിലും തലചുറ്റല്‍ ഉണ്ടാവുന്നു.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ശ്വാസതടസ്സം ആസ്ത്മയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ഉണ്ടാവാമെങ്കിലും ശ്വാസതടസ്സം അമിതമാകുകയാണെങ്കില്‍ അത് രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാകും.

ചര്‍മ്മം വലിയുന്നത്

ചര്‍മ്മം വലിയുന്നത്

മുഖത്തെ ചര്‍മ്മം വലിയുന്നതും അസ്വസ്ഥതയുണ്ടാവുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ആകുമ്പോഴും രക്തയോട്ടം കൃത്യമായി നടക്കാതിരിക്കുമ്പോഴും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവും.

നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദനയുണ്ടെങ്കില്‍ അത് ഹൃദയാഘാതം എന്ന് വിചാരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ പലപ്പോഴും നെഞ്ച് വേദന ഉണ്ടെങ്കില്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കാണുന്നതും ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ആണെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ രക്തം കാണുന്നത്.

English summary

common Symptoms of High Blood Pressure

However, in people with uncomplicated high blood pressure, they may experience some symptoms
Story first published: Friday, July 21, 2017, 15:36 [IST]
X
Desktop Bottom Promotion