Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ഹൈ ബി പി; അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍
രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവിലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും
രക്തസമ്മര്‍ദ്ദം എന്ന പേര് പലര്‍ക്കും അപരിചിതമായി തോന്നുമെങ്കിലും ബി പി എന്ന് കേട്ടാല്‍ അതെല്ലാവര്‍ക്കും പരിചിതമായിട്ടുള്ള പേരായിരിക്കും. ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള രോഗങ്ങളില്‍ മുന്നിലാണ് രക്തസമ്മര്‍ദ്ദത്തിന്റെ സ്ഥാനം. പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പലര്‍ക്കും അറിയാതെ പോകുന്നു. പെട്ടെന്നുള്ള മരണത്തിലേക്ക് വരെ ഇത് പലരേയും നയിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. ഇതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്നു. ഇത്തരത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തലവേദന
തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ എല്ലാ തലവേദനയും വേദനസംഹാരികള്‍ കൊണ്ട് മാറ്റാവുന്നതല്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് തലവേദനയിലൂടെ ലക്ഷണം കാണിക്കുന്നു. അതുകൊണ്ട് തന്നെ അസഹനീയമായ തലവേദനയാണെങ്കില്‍ ബിപി പരിശോധിക്കുന്നത് നല്ലതാണ്.

കാഴ്ചമങ്ങല്‍
കാഴ്ച മങ്ങുന്നത് മറ്റൊരു പ്രശ്നമാണ്. കാഴ്ച മങ്ങുന്നത് കൊണ്ട് കണ്ണ് ഡോക്ടറെ കാണാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ബിപി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം കാഴ്ചമങ്ങുന്നത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കൂടി ലക്ഷണമാവാം.

തലചുറ്റല്‍
തലചുറ്റല്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. കൃത്യമായി ഭക്ഷണം കഴിക്കാതിരുന്നാലും ഇത്തരത്തില്‍ തലചുറ്റല്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി തലചുറ്റല്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം പലപ്പോഴും രക്തസമ്മര്‍ദ്ദം ശരീരത്തില്‍ അധികമാണെങ്കിലും തലചുറ്റല്‍ ഉണ്ടാവുന്നു.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ശ്വാസതടസ്സം ആസ്ത്മയുടെ പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാവാമെങ്കിലും ശ്വാസതടസ്സം അമിതമാകുകയാണെങ്കില്‍ അത് രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാകും.

ചര്‍മ്മം വലിയുന്നത്
മുഖത്തെ ചര്‍മ്മം വലിയുന്നതും അസ്വസ്ഥതയുണ്ടാവുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ആകുമ്പോഴും രക്തയോട്ടം കൃത്യമായി നടക്കാതിരിക്കുമ്പോഴും ഈ പ്രശ്നങ്ങള്‍ ഉണ്ടാവും.

നെഞ്ച് വേദന
നെഞ്ച് വേദനയുണ്ടെങ്കില്‍ അത് ഹൃദയാഘാതം എന്ന് വിചാരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ പലപ്പോഴും നെഞ്ച് വേദന ഉണ്ടെങ്കില്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

മൂത്രത്തില്‍ രക്തം
മൂത്രത്തില്‍ രക്തം കാണുന്നതും ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ആണെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ രക്തം കാണുന്നത്.



Click it and Unblock the Notifications